Sunday, February 10, 2019 Last Updated 32 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jan 2019 08.19 AM

ദീപക് ഒരു സ്ത്രീയാണ്, രണ്ട് സ്ത്രീകള്‍ തമ്മില്‍ എങ്ങനെ വിവാഹം കഴിക്കും, അദ്ദേഹത്തെ വിവാഹം കഴിച്ചാല്‍ ഞാന്‍ വിധവയായി തീരും; ദീപക്കുമായുള്ള വിവാഹത്തിനില്ലെന്ന് രാഖി സാവന്ത്

denied marriage

വിവാഹത്തില്‍ നിന്ന് താന്‍ പിന്മാറിയതായി പ്രഖ്യാപിച്ച് ബോളിവുഡ് വിവാദ നായിക രാഖി സാവന്ത്. കൊമേഡിയനായ ദീപക് കലാലാണ് തന്റെ വരനെന്ന് രാഖി കുറച്ച് നാള്‍ മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ വിവാഹത്തില്‍ നിന്നും താന്‍ പിന്മാറിയെന്നാണ് രാഖി സാവന്ത് അറിയിച്ചിരിക്കുന്നത്. ഇതിന് കാരണമായി നടി പറഞ്ഞത് വിചിത്രമായ കാര്യങ്ങളാണ്. ദീപക് പുരുഷനല്ല ഒരു സ്ത്രീയാണെന്നും അദ്ദേഹത്തിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്നും രാഖി പറയുന്നു. തന്റെ ആരാധകരുടെ അഭ്യര്‍ത്ഥന വകവയ്ക്കാതെയാണ് ദീപകിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയത്. അദ്ദേഹം ഉടന്‍തന്നെ ഈ ലോകം വിട്ടുപോകുമെന്നും രാഖി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

'' ദീപക് ഒരു സ്ത്രീയാണ്. രണ്ട് സ്ത്രീകള്‍ തമ്മില്‍ എങ്ങനെ വിവാഹം കഴിക്കും. എന്റെ എല്ലാ ആരാധകരും പറഞ്ഞു ദീപകിനെ വിവാഹം കഴിക്കരുതെന്ന്. ദീപക് എന്നോട് പറഞ്ഞു, നിനക്ക് ഒരു കുഞ്ഞിനെ തരാന്‍ എനിക്ക് സാധിക്കില്ല എന്ന്. ഇപ്പോഴാണ് എനിക്ക് മനസിലാകുന്നത് ദീപക്കിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്ന്. അദ്ദേഹം ഉടന്‍ ഈ ലോകം വിട്ടുപോകും. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. ദുഃഖത്തോടെയാണ് ഞാന്‍ ഈ കാര്യം ലോകത്തോട് പറയുന്നത്. അദ്ദേഹത്തെ വിവാഹം കഴിച്ചാല്‍ ഞാന്‍ വിധവയായി തീരും. പിന്നെ ഞാന്‍ എങ്ങനെ സെക്സിയായ വസ്ത്രങ്ങള്‍ ധരിക്കും. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിക്കുന്നില്ല എന്ന് തീരുമാനിച്ചത്'' - രാഖി പറയുന്നു.

കൂടാതെ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹത്തില്‍ ബോളിവുഡ് താരങ്ങള്‍ പങ്കെടുത്തതിനെ രാഖി പരിഹസിച്ചു. '' ബോളിവുഡിലെ എല്ലാവരും എന്റെ അടുത്ത സുഹൃത്തുക്കളാണ്. അംബാനിയുടെ മകളുടെ ആയിരം കോടി രൂപ ചെലവിട്ട വിവാഹത്തിന് എന്റെ സുഹൃത്തായ ആമീര്‍ഖാനെകൊണ്ട് ഭക്ഷണം വിളമ്പിച്ചു, സല്‍മാന്‍ഖാനെ കൊണ്ട് നൃത്തം ചെയ്യിച്ചു, പുരോഹിതനെ വിളിച്ചില്ല പകരം, പ്രിയപ്പെട്ട അമിതാഭ് ബച്ചനെ കൊണ്ട് പുരോഹിതന്റെ പണിയും ചെയ്യിച്ചു. അംബാനി ആ പണം എന്തുകൊണ്ട് കൃഷിക്കാര്‍ക്കും പാവങ്ങള്‍ക്കും നല്‍കിയില്ല. നോക്കൂ, അംബാനി എന്നെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. പക്ഷേ ഭാഗ്യത്തിന് ഞാനതില്‍ പങ്കെടുത്തില്ല. ഞാന്‍ നൃത്തം ചെയ്യാന്‍ പോയില്ല. അവരെനിക്ക് പകരം ബിയോണ്‍സിനെ വിളിച്ചു. ഞാന്‍ ഒരു കോടിയാണ് പ്രതിഫലം വാങ്ങുന്നത്. 20 ലക്ഷം രൂപ നല്‍കി എന്റെ ഡ്യൂപ്ലിക്കേറ്റായ ബിയോണ്‍സിനെ കൊണ്ടുവന്നു. എന്റെ ഡ്രസ്സ് പോലു അവര്‍ കോപ്പിയടിച്ചു. അതുകൊണ്ടാണ് ഞാന്‍ ആ വിവാഹത്തിന് പോകാതിരുന്നത്'' - രാഖി പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW