Wednesday, July 17, 2019 Last Updated 12 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jan 2019 07.20 AM

ലൈംഗിക അതിക്രമം മാത്രമല്ല, മാനസിക പീഡനവും; സെറ്റുകളിലെ ദുരനുഭവം വെളിപ്പെടുത്തി കങ്ക റണത്ത്

 shooting set and me too

സിനിമകളുടെ ലൊക്കേഷനുകളില്‍ വെച്ച് താന്‍ നേരിട്ട അപമാനത്തെ കുറിച്ചും പീഡനത്തെ കുറിച്ചും തുറന്ന് പറഞ്ഞ് ബോളിവുഡ് നടി കങ്കണ റണാവത്. താന്‍ നേരിട്ടതൊക്കെ ലൈംഗിക അതിക്രമങ്ങള്‍ അല്ലാത്തതിനാല്‍ അതിനെ മീടു ആയി പരിഗണിക്കാന്‍ സാധിക്കില്ലെങ്കിലും ആ അനുഭവങ്ങള്‍ അപമാനിക്കുന്നതും അധൈര്യപ്പെടുത്തുന്നതുമായിരുന്നുവെന്നും, നടന്‍മാരുടെ ഭാഗത്ത് നിന്ന് നേരിട്ട അനുഭവങ്ങള്‍ തന്നെ ഏറെ ബുദ്ധിമുട്ടിക്കുന്നത് ആയിരുന്നെന്നും കങ്കണ വ്യക്തമാക്കി.

മീടൂ മൂവ്‌മെന്റ് സിനിമാ മേഖലയിലെ നടന്‍മാരെ ശരിക്കും ഭയപ്പെടുത്തിയിട്ടുണ്ടെന്നും കങ്കണ പറയുന്നു. ഈ പുരുഷാധിപത്യ സമൂഹത്തിന്റെ ഇതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ എത്തുന്നത് വരെ സ്ത്രീകള്‍ തുറന്നു പറച്ചിലുകള്‍ തുടരണമെന്നാണ് കങ്കണയുടെ അഭിപ്രായം. വ്യക്തികള്‍ക്കിടയിലോ അടഞ്ഞ വാതിലുകള്‍ക്കു പുറകിലോ തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ അല്ല ഇതൊന്നും, സിനിമകളുടെ സെറ്റുകളില്‍ കൃത്യമായ നിയമങ്ങള്‍ വേണമെന്നും തെറ്റു ചെയ്യുന്നവര്‍ക്കെതിരെ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നും കങ്കണ പറയുന്നു.

'' ഉപദ്രവങ്ങള്‍ പല തരത്തിലാണ് ഉണ്ടാകാറുള്ളത്. സെറ്റുകളില്‍ വച്ച് എത്രയോ തവണ അത് സംഭവിച്ചിട്ടുണ്ട്. ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നില്ല. പക്ഷെ ചിലര്‍ക്ക് ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പലരുടേയും മുന്‍പില്‍ വച്ച് ഞാന്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്. അത് മീടുവിന്റെ കീഴില്‍ വരുന്നതല്ലെങ്കിലും, ഉപദ്രവം തന്നെയായിരുന്നു. ആറു മണിക്കൂര്‍ വരെയൊക്കെ എന്നെ ഷൂട്ടിന്റെ ആവശ്യങ്ങള്‍ക്കായി കാത്തുനിര്‍ത്തിച്ചിട്ടുണ്ട്. ഇതിനായി മനഃപൂര്‍വ്വം എന്നോട് തെറ്റായ സമയം പറയും, തെറ്റായ ഡേറ്റുകള്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എനിക്ക് അവസരങ്ങള്‍ നഷ്ടമാകുകയും അവസാന നിമിഷം ഷെഡ്യൂള്‍ ക്യാന്‍സല്‍ ചെയ്യുകയുമുണ്ടായിട്ടുണ്ട്.' എനിക്കെതിരെ സംഘമാകുക. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലേക്ക് എന്നെ ക്ഷണിക്കാതിരിക്കുക, ഞാന്‍ ഇല്ലാതെ ട്രെയിലര്‍ ലോഞ്ച് ചെയ്യുക, എന്നോട് ചോദിക്കുക പോലും ചെയ്യാതെ എനിക്ക് വേണ്ടി മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിക്കുക തുടങ്ങി ഒരു നടി എന്ന നിലയില്‍ എന്റെ അടിസ്ഥാനപരമായ അവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ടിട്ടുണ്ട്.'' - കങ്കണ പറയുന്നു.

Ads by Google
Wednesday 23 Jan 2019 07.20 AM
Ads by Google
Loading...
LATEST NEWS
TRENDING NOW