Saturday, May 25, 2019 Last Updated 6 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jan 2019 04.05 PM

കാര്യങ്ങളില്‍ സുതാര്യത വേണമെന്ന് കെ.എസ്.ആര്‍.ടി.സിക്ക് ഹൈക്കോടതിയുടെ താക്കീത്

uploads/news/2019/01/282442/ksrtc.jpg

കൊച്ചി: കെ.എസ്.ആര്‍.ടി.സിക്ക് താക്കീതുമായി ഹൈക്കോടതി. കണക്കുകളില്‍ കൃത്യത വേണമെന്നും കാര്യങ്ങള്‍ സുതാര്യമായിരിക്കണമെന്നുമാണ് കോടതിയുടെ താക്കീത്. ആരെയാണ് കെ.എസ്.ആര്‍.ടി.സി പേടിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമര്‍ശം.

എം പാനലുകാരെ മാറ്റിനിര്‍ത്തിയിട്ടും കെ.എസ്.ആര്‍.ടി.സി സുഗമമായി ഓടുന്നില്ലേ എന്ന് കോടതി ചോദിച്ചു. റെക്കോര്‍ഡ് കളക്ഷന്‍ വരെ ഉണ്ടായെന്നായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ മറുപടി. ബസ് ഒന്നിന് അഞ്ചു കണ്ടക്ടര്‍മാര്‍ എന്ന അനുപാതത്തില്‍ ജീവനക്കാരുണ്ടെന്നും കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി. ഇനിയുള്ള ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കും. പുന:ക്രമീകരണം നടക്കുകയാണ്. ലാഭകരമല്ലാത്ത ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കോര്‍പ്പറേഷനായി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW