Thursday, July 04, 2019 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jan 2019 04.08 PM

സര്‍വസൗഭാഗ്യം നിറഞ്ഞ കുടുംബജീവിതം

''കര്‍ക്കടകം ലഗ്നത്തിന് കുജന്‍ ത്രികോണസ്ഥാനമായ 5 ന്റേയും (വൃശ്ചികത്തിന്റേയും) പത്താം ഭാവമായ (കേന്ദ്രസ്ഥാനം) മേടത്തിന്റെയും അധിപന്‍ ചൊവ്വ തന്നെ ആയതിനാല്‍ രാജയോഗാകാരകന്‍ ആയതിനാല്‍ ദോഷമില്ല. ചിങ്ങം ലഗ്നത്തിന്റെ കേന്ദ്രസ്ഥാനമായ 4-ാം ഭാവാധിപനും ത്രികോണസ്ഥാനമായ 9-ാം ഭാവാധിപനും ചൊവ്വയാണ്.'''
uploads/news/2019/01/282440/Joythi220119a.jpg

കുടുംബജീവിതത്തിന്റെ സൗഭാഗ്യമാണ് ലോകജീവിതത്തിന്റെ വിജയത്തിന് നിദാനം. കുടുംബങ്ങള്‍ ശ്രേയസ്‌ക്കരവും ഐശ്വര്യപൂര്‍ണ്ണമായാല്‍ വ്യക്തികളും സമൂഹവും നാടും രാജ്യവും രാഷ്ട്രവും അത്യുന്നത പ്രകാശത്തോടെ പ്രശോഭിക്കും. മറിച്ചാണെങ്കില്‍ ലോകത്ത് അനവധി ദുരന്തങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും.

ഇന്നത്തെ അവസ്ഥ അതാണ്. എല്ലാ സ്‌നേഹബന്ധങ്ങളും തകര്‍ന്നു. എവിടെയും ചതിയും വഞ്ചനയും, അധര്‍മ്മവും അക്രമവും സംഹാരതാണ്ഡവം ആടുന്നു. ഫലമോ പ്രകൃതിപോലും പിണങ്ങുന്നു. അവിചാരിതമായ ആപത്തുകളും അനര്‍ത്ഥങ്ങളും ഭീകരാവസ്ഥ സൃഷ്ടിക്കുന്നു.

എല്ലാത്തിനോടും അത്യാര്‍ത്തി. രോഗങ്ങള്‍ കൊണ്ട് എവിടെയും ജീവിതം വേദനയില്‍ ആഴുന്നു. സത്യധര്‍മ്മങ്ങളുടെ അഭാവമാണ് എല്ലാവിധ നാശങ്ങള്‍ക്കും കാരണം. ജ്യോതിഷപ്രകാരം മഹനീയങ്ങളായ കുടുംബങ്ങള്‍ ഉണ്ടാകുവാന്‍ ദാമ്പത്യം ശ്രേഷ്ഠമാകണം. അതിനൊരു വഴിത്താര തുറക്കുന്നു.

വിവാഹപ്പൊരുത്തം നോക്കുകതന്നെ വേണം


ഒരു സ്ത്രീയും പുരുഷനും തമ്മില്‍ വിവാഹത്തിലൂടെ ഐശ്വര്യപൂര്‍ണമായ കുടുംബജീവിതത്തിലേക്ക് കാല്‍വയ്ക്കുവാന്‍ തുടങ്ങുമ്പോള്‍ സ്ത്രീ പുരുഷ ജാതകങ്ങള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടോയെന്ന് ശരിയായി പരിശോധിച്ചേ മതിയാകൂ. ഇക്കാര്യത്തില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ടെങ്കിലും പാപസാമ്യചിന്തയാണ് ആദ്യം നിര്‍ണ്ണയിക്കുക. ദാമ്പത്യസുഖത്തിന് ഏഴാംഭാവം ലഗ്നം, ചന്ദ്രന്‍, ശുക്രന്‍ എന്നിവരെക്കൊണ്ട് വിലയിരുത്തണം. രന്‌ധ്രേശോ പി (രന്‌ധ്രേശഃ ഗ്ഗ+ അപി) വിലഗ്നപോ, യദി, ശുഭം കുര്യാല്‍. രന്‌ധ്രേശന്‍ എന്നാല്‍ 8-ാം ഭാവാധിപന്‍.

ലഗ്നാധിപനായാല്‍ ശുഭങ്ങളാണ് ചെയ്യുക. നിസ്സര്‍ഗ്ഗ പാപന്മാര്‍ പലപ്പോഴും ശുഭങ്ങള്‍ ചെയ്യുമെന്നതാണ് വസ്തുത. ഉദാഹരണം മേടം ലഗ്നം. ലഗ്നാധിപന്‍ ചൊവ്വയാണ്. 8-ാം ഭാവാധിപനായ വൃശ്ചികം രാശിയുടെ അധിപനായ ചൊവ്വ ഒരിക്കലും ദോഷകാരിയല്ല. പാപഗ്രഹങ്ങള്‍ ഒരു ജാതകത്തില്‍ ചില പ്രത്യേക സ്ഥാനങ്ങളില്‍, പ്രത്യേക ഭാവങ്ങളില്‍ നില്‍ക്കുന്നുവെങ്കില്‍ അവ്വിധത്തിലുള്ള ദോഷങ്ങള്‍ക്ക് പരിഹാരം മറ്റേ ജാതകത്തിലും അനിഷ്ടസ്ഥാനങ്ങളില്‍ പാപന്മാര്‍ നിന്നാല്‍ മതി. പാപന്മാര്‍ക്ക് സാമ്യതയുണ്ടെങ്കില്‍ ശുഭമായിരിത്തീരുന്നുവെന്ന് ചുരുക്കം. അനിഷ്ടദായകരായ ഗ്രഹങ്ങള്‍ അനിഷ്ടസ്ഥാനത്തുപോയി മറഞ്ഞാല്‍ ആയത് ശുഭപ്രദമാണത്രെ.

തമിഴില്‍ പ്രസിദ്ധമായ ഒരു ചൊല്ലിങ്ങനെ കാണാം. 'കെട്ടവന്‍ കെട്ടിടില്‍ പെട്ടിട്ടും രാജയോഗം.' അരിഷ്ടതകള്‍ നല്‍കുന്ന ഗ്രഹങ്ങള്‍ ദുര്‍ബലരായാല്‍ ഇഷ്ടഫലം സിദ്ധിക്കുമെന്ന് കാണുന്നു. അഷ്ടമാധിപന്‍ (8-ാം ഭാവപധി) 12-ാം ഭാവത്തിലും, 12-ാം ഭാവപതി എട്ടിലും നിന്നാലും അത് വിപരീത രാജയോഗവും ചെയ്യുമെന്നുറപ്പാണ്. ഏതാനും സുപ്രധാന തത്വങ്ങളാണ് താഴെ ചേര്‍ക്കുന്നത്.

അനിഷ്ട സ്ഥാനങ്ങള്‍ 12, 2, 4, 7 ലഗ്നം 8 എന്ന് 6 സ്ഥാനങ്ങള്‍ കല്പിച്ചിരിക്കുന്നു. ലഗ്നത്തില്‍നിന്നും ചന്ദ്രനില്‍നിന്നും ശുക്രനില്‍നിന്നും ഈ ഭാവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷണം ചെയ്യണം. പാപന്മാര്‍ ഏതെല്ലാമെന്ന് ശരിയായി മനസ്സിലാക്കണം. രാഹു, കേതു, രവി, ശനി, കുജന്‍, പക്ഷബലം കുറഞ്ഞ ചന്ദ്രന്‍ എന്നിവരാണ് പാപന്മാര്‍. ഫലഭാഗ ജ്യോതിഷത്തില്‍ അടിസ്ഥാന തത്വങ്ങളെ അവഗണിച്ച് പാപസാമ്യചിന്ത പാടില്ല. യാന്ത്രികമായ രാശികളും ഗ്രഹങ്ങളും നോക്കിയാല്‍ പോരാ.

പാപഗ്രഹാഃ ബലയുതാ ശുഭവര്‍ഗ്ഗസംസ്ഥാ
സൗമ്യാഭവന്തി ശുഭവര്‍ഗ്ഗ സൗമ്യദൃഷ്ടാ
പ്രായേണ പാപഗണഗാവി ബലാശ്ചസൗമ്യ
പാപാഭവന്തിശുഭ വര്‍ഗപാപദൃഷ്ടാ

നിസ്സര്‍ഗ പാപന്മാര്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് മേടം, വൃശ്ചികം എന്നിവയുടെ അധിപന്‍ ചൊവ്വ, ഇടവം, തുലാം രാശികളുടെ ആധിപത്യം വഹിക്കുന്ന ശുക്രന്‍, മിഥുനം, കന്നിരാശികളുടെ അധിപനായ ബുധന്‍, കര്‍ക്കടത്തിന്റെ ആധിപത്യമുള്ള ചന്ദ്രന്‍, ചിങ്ങം രാശ്യാധിപന്‍ രവി, ധനു, മീനം രാശികളുടെ അധിപനായ വ്യാഴം, മകരം, കുംഭം രാശികളുടെ ആധിപത്യമുളള ശനി എന്നിവരുടെ നില്പ് പ്രധാനമാണ്.

ഈ ഗ്രഹങ്ങള്‍ ഗ്രഹനില ഫലപ്രകാരം രാജയോഗം വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഉദാഹരണമായി ഇടവം തുലാം ലഗ്നങ്ങള്‍ക്ക് കേന്ദ്ര ത്രികോണാധിപത്യം നിമിത്തം ശനി പാപനാകുന്നില്ല. ഇടവത്തിന്റെ 10-ാം ഭാവാധിപനും തുലാം ലഗ്നത്തിന്റെ 5-ാം ഭാവപതിയും ശനിയാണ്. ബലാധിക്യം കാരണം പാപന്മാര്‍ അനിഷ്ട ഫലപ്രദരല്ലാതെയും വരുന്നു.

''ബലവാനിഷ്ടം കുരുതേ പാപഃ'' എന്ന് പ്രമാണം. എന്നാല്‍ ബലവാനാണെങ്കിലും അഷ്ടമാധിപനെങ്കില്‍ ശുഭഫലം ലഭിക്കുന്നില്ല.
ശുഭയോഗം, ശുഭദൃഷ്ടി എന്നിവയാലും പാപത്വം ഇല്ലാതാകുന്ന സന്ദര്‍ഭങ്ങളും ധാരാളമായിക്കാണാം. ആയതും കണക്കിലെടുക്കേണ്ടതാണ്. പരാശരഹോര 81-47-ല്‍ ചൊവ്വാദോഷത്തെപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

''ധനേവ്യയേ സുഖേവാപി
സപ്തമേവാഷ്ടമേകുജ
ശുഭയുക്ദൃഷ്ടി ഹീനാ ച
പതിം ഹത്തിഃ നസംശയഃ

ഇവിടെ കുജന്റെ (ചൊവ്വ) കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. 'കു' എന്നാല്‍ ഭൂമി. 'ജന്‍' ജനിച്ചവന്‍. ഭൂമിയില്‍ നിന്നും ജനിച്ചവന്‍ ആണ് കുജന്‍. കുജനേക്കാള്‍ പാപത്വം കുറവുള്ള ഗ്രഹങ്ങളുടെ കാര്യം ചിന്തിച്ചാല്‍ കൂടുതല്‍ ഗുണകരം. ശുഭന്റെ യോഗമോ, ദൃഷ്ടിയോ കുജന് സിദ്ധിക്കുന്നില്ല എങ്കില്‍ പതിനാശത്തിനിടയുണ്ടെന്ന് സിദ്ധാന്തിക്കുന്നു. കുജന്‍ യോഗകാരകനായി വന്നാല്‍ പാപനനല്ലാതായിത്തീരും എന്നുള്ളത് ശുഭനായി കണക്കുകൂട്ടാം. കര്‍ക്കടകം ലഗ്നത്തിന് കുജന്‍ ത്രികോണസ്ഥാനമായ 5 ന്റേയും (വൃശ്ചികത്തിന്റേയും) പത്താം ഭാവമായ (കേന്ദ്രസ്ഥാനം) മേടത്തിന്റെയും അധിപന്‍ ചൊവ്വ തന്നെ ആയതിനാല്‍ രാജയോഗാകരകന്‍ ആയതിനാല്‍ ദോഷമില്ല. ചിങ്ങം ലഗ്നത്തിന്റെ കേന്ദ്രസ്ഥാനമായ 4-ാം ഭാവാധിപനും ത്രികോണസ്ഥാനമായ 9-ാം ഭാവാധിപനും ചൊവ്വയാണ്.

uploads/news/2019/01/282440/Joythi220119b.jpg

യഥാക്രമം വൃശ്ചികം, മേടം രാശികള്‍ 4, 9 എന്നിവയാണ്. അതിനാല്‍ ചൊവ്വ പാപനല്ല. ചൊവ്വയ്ക്ക് വക്രം, നീചം, ശത്രുക്ഷേത്രം, മൗഢ്യം ഇവ ഉണ്ടെങ്കില്‍ ദോഷമില്ല. ഇവയില്‍ വക്രത്തിന് ബലാധിക്യമുള്ളതിനാല്‍ മൗഢ്യത്തിന് ബലശൂന്യതയും ഉണ്ടാകുന്നു. വളരെയധികം ഗ്രഹപ്പിഴയ്ക്കും സാധ്യതയുണ്ട്. നീചമാണ് ഗ്രഹസ്ഥിതിയെങ്കില്‍ നീചഭംഗം ഉണ്ടായിരിക്കണം. ശത്രുക്ഷേത്രസ്ഥിതിയായതിനാല്‍ ശക്തിയില്ലായ്മ അഥവാ ബലഹീനത എന്ന യുക്തി സ്വീകരിച്ചിരിക്കുന്നു.ശശിമംഗളയോഗം (ചന്ദ്രനും ചൊവ്വയും തമ്മിലുള്ള യോഗം) ഗുരുമംഗളയോഗം (വ്യാഴവും ചൊവ്വയും തമ്മിലുള്ള യോഗം) എന്നിവയുള്ള അവസ്ഥയില്‍ പാപത്വം ഇല്ലാതാകും.

ചൊവ്വ രണ്ടാം ഭാവമായി മിഥുനത്തിലോ, കന്നിയിലോ (ബുധരാശിയില്‍) നിന്നാല്‍ ദോഷമില്ലാതാകുമെന്ന് പ്രബലന്മാര്‍ അഭിപ്രായപ്പെടുന്നു. ശുക്രന്റെ സ്വക്ഷേത്രമായ ഇടവം, തുലാം രാശികള്‍ 12-ാം ഭാവമായി വരുന്നിടത്ത് ചൊവ്വനിന്നാല്‍ പാപമില്ലാതെയിരിക്കും. ഗുരുരാശികളായ ധനു, മീനം, സ്വക്ഷേത്രമായി അവിടെ 8-ാം ഭാവമായി ചൊവ്വ നിന്നാലും, മകരമോ, കര്‍ക്കടകമോ നാലാം ഭാവമായി വരുന്നിടത്ത് ചൊവ്വ നിന്നാലും ദോഷകാരിയാകുകയില്ല.

ചൊവ്വ നില്‍ക്കുന്ന രാശിയുടെ അധിപന്‍ കേന്ദ്രത്രികോണങ്ങളില്‍പ്പോലും നിന്നാലും യാതൊരുവിധ ദോഷങ്ങളും ആരോപിക്കേണ്ടതില്ല.വ്യയധനഹിബുമേ എന്ന പ്രമാണ പ്രകാരം 12, 2, 4, 7, 8 ലഗ്നം 8, എന്നിങ്ങനെ സൂചിപ്പിക്കുന്നവ ഭാവങ്ങളായി കണക്കാക്കണം. രാശികളല്ല ചിന്തിക്കേണ്ടത്. പല ജാതകങ്ങള്‍ പരിശോധിക്കുമ്പോഴും അംശകസ്ഥിതി പോലും രേഖപ്പെടുത്താത്തതിനാല്‍ വളരെ അശാസ്ത്രീയമായ ജാതകഗണനയാണ് പലപ്പോഴും കാണുന്നത്.

ചൊവ്വാ ഓരോ രാശിയിലും നിന്നാലുള്ള ഫലങ്ങള്‍


ചൊവ്വാ ലഗ്നത്തില്‍ ഒന്നാം ഭാവത്തില്‍ നിന്നാല്‍ ദുഷിച്ച പ്രവൃത്തികള്‍, വിവാഹതടസ്സം, വിവാഹം മൂലം ക്ലേശാനുഭവങ്ങള്‍ രണ്ടാം ഭാവത്തില്‍ പാപഗ്രഹത്തോടുകൂടി ചൊവ്വ നിന്നാല്‍ പുനര്‍വിവാഹയോഗം കാണുന്നു. മൂന്നാംഭാവത്തില്‍ ചൊവ്വ നിന്നാല്‍ കുടുംബസുഖം, ഭാര്യാ ഭര്‍തൃ ഐക്യം ലൈംഗികസുഖഭോഗ സംതൃപ്തി, നാലാം ഭാവത്തില്‍ സ്ത്രീ ജാതകത്തില്‍ നില്‍ക്കുന്ന ചൊവ്വ ബന്ധുക്കള്‍, ഭര്‍ത്താവ്, മാതാവ്, കുടുംബം, രോഗാദി ദുരിതങ്ങള്‍ അഗ്നിഭയം, പുരുഷജാതകത്തില്‍ നാലാം ഭാവത്തില്‍ ചൊവ്വനിന്നാല്‍ ഭാര്യയ്ക്ക് ദോഷം.

അഞ്ചാം ഭാവത്തില്‍ ചൊവ്വ നില്‍ക്കുന്നുവെങ്കില്‍ ഭാര്യയ്ക്ക്/ഭര്‍ത്താവിന് രോഗങ്ങള്‍, സുഖക്കുറവ് (ഭാര്യയില്‍നിന്നും, ഭര്‍ത്താവില്‍നിന്നും) ഭാര്യാഭര്‍തൃകലഹം, ലൈംഗികബലഹീനത, ലഹരിശീലം തുടങ്ങിയ ഫലങ്ങളുണ്ടാകാം. ചൊവ്വ ആറില്‍ നിന്നാല്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും കാമത്തില്‍ അധികം താല്പര്യം, അന്യസ്ത്രീയുമായി/ അന്യപുരുഷനുമായി (സ്ത്രീജാതകപ്രകാരം) രഹസ്യബന്ധം എന്നിവയുണ്ടാകും.

ചൊവ്വ ഏഴില്‍ നിന്നാല്‍ വിവാഹതടസ്സം, വിവാഹകാലതാമസം, പുരുഷജാതകത്തില്‍ 7-ല്‍ ആണ് ചൊവ്വ നില്‍ക്കുന്നുന്നതെങ്കില്‍ ഭാര്യാദുഃഖം, കലഹസ്വഭാവം, രോഗങ്ങള്‍ അലട്ടല്‍, ഭാര്യാഭര്‍തൃകലഹം, അഭിപ്രായ വ്യത്യാസം, ലൈംഗികസുഖഹാനി, രോഗങ്ങളലട്ടല്‍, ധനനഷ്ടം, സ്ത്രീകളെ അനാവശ്യ കാര്യങ്ങള്‍ക്കായി ബലപ്രയോഗം നടത്തിയേക്കാവുന്നതുകൊണ്ടുള്ള ദുഃഖങ്ങള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ അകന്നുകഴിയാന്‍ ഇടവരുക, പാടില്ലാത്തതു പലതും ചെയ്യുക തുടങ്ങിയവ അനുഭവപ്പെടും.

സ്ത്രീകളുടെ ജാതകത്തില്‍ അഷ്ടമത്തിലെ ചൊവ്വ വൈധവ്യം ഉണ്ടാക്കും. അതിന് പരിഹാരമായി പുരുഷജാതകത്തില്‍ 7-ല്‍ ചൊവ്വ ഉണ്ടായിരിക്കണം. ചില ആചാര്യന്മാരുടെ നിഗനമ പ്രകാരം ലഗ്നാധിപനോ, ഏഴാം ഭാവപതിയോ ചൊവ്വ ആണെങ്കില്‍ ദോഷം ഉണ്ടാവുകയില്ലെന്ന് പറയാം. ഭാര്യാഭര്‍തൃ സന്താനക്ലേശം, ദുരിതം, കലഹം, യാത്രാക്ലേശം, കാമത്തില്‍ താല്പര്യം കൂടുതല്‍ വേണ്ടപ്പെട്ടവരില്‍ ദോഷഫലങ്ങള്‍ ഉണ്ടാകുവ തുടങ്ങിയ ഫലങ്ങള്‍ കാണുന്നു.ചൊവ്വാ പന്ത്രണ്ടില്‍ നിന്നാല്‍ വിവാഹതടസ്സം വിവാഹകാലതാമസം, ഭാര്യാ ഭര്‍തൃകലഹം, അഭിപ്രായ വ്യത്യാസം, ലൈംഗികസുഖഭോഗഹാനി രണ്ടുപേര്‍ക്കും ലൈംഗിക താല്പര്യക്കൂടുതല്‍ എന്നിവയ്ക്കും സാധ്യതയുണ്ട്.

ശുക്രന്‍ കളത്രകാരകനും, കാമകാരകനുമാണ്.


ശുക്രന്റെ നില, ഗ്രഹനിലയില്‍ നന്നായി വിലയിരുത്തേണ്ടതാണ്. ശുക്രന്‍ ഒന്നാം ഭാവത്തില്‍ അഥവാ ലഗ്നത്തില്‍ നിന്നാല്‍ സ്ത്രീകള്‍ക്ക് ഇഷ്ടപ്പെട്ടവന്‍ ആയിരിക്കും. സ്ത്രീ ജാതകത്തിലെങ്കില്‍ പുരുഷനെ ആകര്‍ഷിക്കും. രതിസുഖ പ്രാപ്തി, ഭാര്യയ്ക്ക്/ഭര്‍ത്താവിന് സ്വര്‍ഗീയാനുഭൂതി പകര്‍ന്നുകൊടുക്കും. നല്ല കളത്രം (ഭാര്യ) നല്ല ഭര്‍ത്താവ് എന്നിവയോടുകൂടിയിരിക്കും. അന്യസ്ത്രീബന്ധം, അന്യപുരുഷബന്ധം സുഖങ്ങള്‍ മാത്രം തേടിയലയല്‍ ശുക്രന്‍ നീചരാശിയിലെ നീചഗ്രഹയോഗമോ ഉള്ള അവസ്ഥയില്‍ നിന്നാല്‍ ദോഷങ്ങള്‍ ഏറും. വിവാഹം, രതിസുഖം എന്നിവയ്ക്ക് തടസ്സങ്ങള്‍, ലൈംഗികരോഗങ്ങള്‍ എന്നിവയ്ക്കും സാധ്യത.

രണ്ടില്‍ നില്‍ക്കുന്ന ശുക്രന്‍ സൗന്ദര്യമുള്ള ശരീരപ്രകൃതി, വിവാഹം മൂലം ധനനേട്ടം, രൂപലാവണ്യം തികഞ്ഞ സ്ത്രീയെ ഭാര്യയായി ലഭിക്കും. അതുപോലെ സ്ത്രീജാതകത്തിലെ 2-ല്‍ ശുക്രന്‍ നിന്നാല്‍ രൂപലാവണ്യമുള്ള ഭര്‍ത്താവിനെ ലഭിക്കും. 2 പേര്‍ക്കും ലൈംഗിക താല്പര്യക്കൂടുതല്‍ ഉണ്ടായിരിക്കും.
ശുക്രന്‍ 3-ല്‍ നിന്നാല്‍ കുടുംബബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം, സ്ത്രീസുഖം, കുടുംബജീവിതസൗഖ്യം, സന്താനസൗഖ്യം എന്നിവയില്‍ കുറവുകള്‍ വന്നേക്കാം. വാക്കുകളില്‍ കഠിനത കാണിക്കും. ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാര്‍ അടിമപ്പെട്ട് ജീവിക്കും. ദുഷിച്ച കൂട്ടുകെട്ടുകള്‍, ദുഷ്പ്രവൃത്തികള്‍ എന്നിവയും ഫലമാകാം.

ശുക്രന്‍ നാലില്‍ നിന്നാല്‍ യഥാസമയം വിവാഹം നടക്കും. ഭാര്യാ ഭര്‍ത്തൃഐക്യം, ലൈംഗികസുഖം, ഭോഗതൃപ്തി, സത് ഭാര്യ/നല്ല ഭര്‍ത്താവ് ഉന്നതജോലി, സ്ത്രീ താത്പര്യക്കുറവ് ശുഭാപ്തി വിശ്വാസം എന്നിവ കാണും. ഭൂമിലാഭം, ചിലര്‍ക്ക് അന്യസ്ത്രീബന്ധം, രണ്ടാം വിവാഹം, ഗുഹ്യരോഗങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്.

ശുക്രന്‍ ഉഭയരാശിയിലും കോണ്‍രാശിയിലും വരിക, ഏഴാം ഭാവത്തിലായിരിക്കുക, ശുക്രന്റെ നാലിലും എട്ടിലും പാപന്മാര്‍ നില്‍ക്കുക എന്നിവ ഒന്നിച്ചു കണ്ടാല്‍ ജായ (ഭാര്യ) യുടെ മരണം- ദീര്‍ഘ ദാമ്പത്യം ഇല്ലാതെ സംഭവിക്കും. സ്ത്രീയുടെ 8-ാം ഭാവത്തിലെ ഗ്രഹാവസ്ഥകൂടി നന്നായി പരിശോധിക്കണം. 8-ാം ഭാവത്തില്‍ പാപന്‍ നിന്നാല്‍ പുരുഷജാതകത്തില്‍ 7-ല്‍ പാപന്‍ ഉണ്ടായിരിക്കണം.

അല്ലെങ്കില്‍ ഗജകേസരിയോഗം (ചന്ദ്രന്റെ കൂടെ 4, 7, 10 എന്നീ സ്ഥാനങ്ങളില്‍ വ്യാഴം നിന്നാലുള്ള യോഗം) ഉണ്ടെങ്കില്‍ ഭര്‍ത്താവിന് ആയുസ്സുണ്ടായിരിക്കും. തന്മൂലം വൈധവ്യയോഗം ഇല്ലാതിരിക്കും. കലിയുഗത്തില്‍ പൊതുവേ ആയുസ്സു കുറവായിരിക്കും. അതിനാല്‍ കോപം, താപം അധര്‍മ്മ വാസന, അക്രമം ചെയ്യല്‍, അഹങ്കാരബുദ്ധി എന്നിവ ബാധിക്കാതിരിക്കാന്‍ നാമജപം അനിവാര്യമാണ്. ഗ്രഹസ്ഥിതി നന്നാകാന്‍ നവഗ്രഹപ്രീതിയും അത്യാവശ്യമാണ്. നിത്യേന നവഗ്രഹസ്‌തോത്രം ചൊല്ലുക.

ജ്യോതിഷാചാര്യന്‍:
കുട്ടമ്പേരൂര്‍ വി.എം.കെ.
നമ്പൂതിരി
മൊ: 8547086430

Ads by Google
Tuesday 22 Jan 2019 04.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW