Monday, April 22, 2019 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jan 2019 12.50 PM

ഇതാണ് നെയില്‍ ആര്‍ട്ട്; നഖത്തില്‍ പ്രസവത്തിന്റെ ചിത്രം കൊത്തിയെടുത്ത് വീഡിയോ; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

nail art

നെയില്‍ ആര്‍ട്ട് സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള കാര്യമാണ്. നഖങ്ങളില്‍ വ്യത്യസ്തമായ ചിത്രപ്പണികള്‍ നടത്തി നഖത്തെ കൂടുതല്‍ സുന്ദരമാക്കുകയാണ് നെയില്‍ ആര്‍ട്ടിലൂടെ ചെയ്യുന്നത്. നഖം വളര്‍ത്തി അതില്‍ പല ചിത്രങ്ങള്‍ വരയ്ക്കുന്ന പരീക്ഷണങ്ങളാണ് നമ്മള്‍ നെയില്‍ ആര്‍ട്ടില്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ നെയില്‍ ആര്‍ട്ടില്‍ വമ്പന്‍ പരീക്ഷണം നടത്തിയ റഷ്യന്‍ സ്വദേശിയും മാനിക്കൂര്‍ വിദഗ്ധയുമായ നെയില്‍ സണ്ണിയുടെ വിഡിയോയാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.

ഏറെ നേരം സമയമെടുത്ത് നെയില്‍ സണ്ണി നഖത്തില്‍ ചെയ്തത് പ്രസവത്തിന്റെ ചിത്രമാണ്. ആശുപത്രി വേഷമണിഞ്ഞ ഒരു സ്ത്രീയുടെയും പൊക്കിള്‍ വിച്ഛേദിക്കാത്ത കുഞ്ഞിന്റെ രൂപവും ഇവര്‍ നഖത്തില്‍ ഉണ്ടാക്കിയെടുത്തു. എന്നാല്‍ ഈ കലാരൂപം സോഷ്യല്‍ മീഡിയയിലെ ആളുകള്‍ അത്ര നല്ല രീതിയിലല്ല ഏറ്റെടുത്തത്. നഖത്തില്‍ ഇത്തരം ഭീകരകലയുടെ ആവശ്യമില്ല. ലളിതമായതാണ് ചേരുകയെന്നാണ് പലരും വിമര്‍ശിക്കുന്നത്.

Ads by Google
Tuesday 22 Jan 2019 12.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW