Tuesday, May 21, 2019 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 21 Jan 2019 04.39 PM

സൗദിയിലെ സ്‌കൂളുകളിലും സ്വദേശിവത്കരണം. ഇനി വിദേശി കുട്ടികള്‍ക്ക് പഠിക്കാന്‍ സാധ്യത കുറയും... അധ്യാപക തസ്തികകളും സ്വദേശികള്‍ക്കായി പരിമിതപ്പെടുത്തും

uploads/news/2019/01/282176/saudi.jpg

തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിന് പിന്നാലെ സൗദി അറേബ്യയില്‍ വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ വക സ്വദേശിവത്കരണത്തിനൊരുങ്ങി ഭരണകൂടം. വരുന്ന അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളിലേക്ക് പുതിയ വിസ അനുവദിക്കില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

മാത്രമല്ല സ്‌കൂളുകളില്‍ വരുന്ന ഒഴിവുകളെല്ലാം തന്നെ അടുത്ത മാസം ഏഴിന് മുന്‍പ് തൊഴില്‍ സാമൂഹിക മന്ത്രാലയത്തിന് കീഴിലുള്ള നാഷനല്‍ ലോബര്‍ ഗേറ്റ് വേ പോര്‍ട്ടലില്‍ പരസ്യപ്പെടുത്തണം. ഇതിനൊപ്പം തന്നെ അദ്ധ്യാപക തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രമായി നല്‍കാനുള്ള നീക്കവും സൗദിയില്‍ പുരോഗമിക്കുകയാണ്.

സൗദിയില്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്ന റെഡിമെയ്ഡ് കടകളില്‍ നേരത്തെ വ്യാപക പരിശോധന നടത്തിയിരുന്നു. രണ്ടായിരത്തിലധികം സ്ഥാപനങ്ങളിലാണ് പരിശോധന നടന്നതെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു. മെഡിക്കല്‍ ഉപകരണങ്ങള്‍, സ്‌പെയര്‍പാര്‍ട്‌സുകള്‍, ചോക്‌ളേറ്റ്, കാര്‍പെറ്റ്, കെട്ടിട നിര്‍മ്മാണസാമഗ്രികള്‍ എന്നിവ വില്‍ക്കുന്ന കേന്ദ്രങ്ങളിലും ഇപ്പോള്‍ സ്വദേശിവത്കരണം ശക്തി പ്രാപിച്ച് വരികയാണ്.

സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്ന റെഡിമെയ്ഡ് കടകള്‍, കുക്കറി കടകള്‍ എന്നിവിടങ്ങളിലാണ് തൊഴില്‍ മന്ത്രാലയം പരിശോധന നടത്തിയത്. 2,111 റെയ്ഡുകളില്‍ 207 നിയമലംഘകര്‍ക്കെതിരേ നിയമനടപടി സ്വീകരിച്ചു. 449 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പു നോട്ടീസ് നല്‍കി. 1586 സ്ഥാപനങ്ങള്‍ സ്വദേശികള്‍ക്ക് നിയമനം നല്‍കി. നിയമനടപടി സ്വീകരിച്ചവയില്‍ 178 എണ്ണം സ്വദേശികള്‍ക്ക് പകരം വിദേശികളെ നിയമിച്ച കുറ്റത്തിനാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കാര്‍ ഷോറൂമുകള്‍, റെഡിമെയ്ഡ് ഷോപ്പുകള്‍, ഫര്‍ണിച്ചര്‍ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നത്.

വാച്ച്, കണ്ണട, ഇലക്രേ്ടാണിക്‌സ് തുടങ്ങിയ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന ചില്ലവില്‍പ്പന കേന്ദ്രങ്ങളിലും സ്വദേശിവത്കരണം നടപ്പിലാക്കിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW