2017 നവംബര്‍ 30 ന് പാലക്കാട് ഒറ്റപാലത്തുണ്ടായ ബൈക്കപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അരുണ്‍ ഷാജി എന്ന 23 കാരന് സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുന്ന അരുണിനെ ചികിത്സിക്കുന്നത് വൈക്കം ഇഡോ-അമേരിക്കല്‍ ഹോസ്പിറ്റലിലാണ്. ബി.ടെക് പഠനം കഴിഞ്ഞ് സോഫ്റ്റ്വെയര് എഞ്ചിനീയറായി ട്രെയിനിംഗ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അരുണ്‍.
ആദ്യം സര്‍ജറി ചെയ്തതും ചികിത്സിച്ചതും പെരിന്തല്‍മണ്ണ ആല് ശിഫ ഹോസ്പിറ്റലില്‍ ആയിരുന്നു. തുടര്‍ന്ന് തൃശ്ശൂര്‍ ഹാര്‍ട്ട് ഹോസ്പിറ്റലിലും ചികിത്സിച്ചു. പിന്നീടാണ് ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയത്. മകന്റെ ഇതുവരെയുള്ള ചികിത്സയ്ക്ക് ഏകദേശം 20 ലക്ഷം രൂപയോളം ചെലവായി. ബന്ധുക്കളും നാട്ടുകാരും ചില സന്നദ്ധ സംഘടനകളും ചേര്‍ച്ച് പിരിവെടുത്തും അരുണിന്റെ പിതാവിന്റെ പേരില്‍ ഉണ്ടായിരുന്ന വീടും സ്ഥലവും കടയുമൊക്കെ വിറ്റാണ് ഇതുവരെ ചികിത്സിച്ചത്.
തുടര്‍ ചികിത്സയ്ക്ക് ഇനി യാതൊരു നിര്‍വാഹവും ഇല്ലാത്ത സ്ഥിതിയിലാണ് അരുണിന്റെ കുടുംബം. തൃശ്ശൂര്‍ നെല്ലിക്കുന്നിലുള്ള ഡോ.ആല്ബിന് എന്നയാളുടെ വീട്ടിലാണ് ഇപ്പോള്‍ ഈ കുടുംബം വാടകയ്ക്ക് കഴിയുന്നത്. വീട്ടുവാടകയൊന്നും ഉടമ വാങ്ങുന്നില്ല എന്നത് ഏറെ ആശ്വാസമാണ്. ഇനിയും രണ്ടു വര്‍ഷം കൂടി ചികിത്സിച്ചാല്‍ അരുണിന് ഭേദമാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍, അത്രയും നാള്‍കൂടി ചികിത്സിക്കാന്‍ കുടുംബത്തിന് ആവതില്ല. സുമനസ്സുകളുടെ കാരുണ്യം മാത്രമാണ് അരുണിന് ഇനിയുള്ള ഏകപ്രതീക്ഷ.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 80 86 94 58 02 (സജിമോന്‍ പി.വി)
SAJI MON P V
Account Number : 670 718 72608
Brach : STATE BANK OF INDIA,
SBT NAMBOOTHIRIS ARCADE MANNARKKAD
IFSC : SBIN0070181