Monday, January 21, 2019 Last Updated 2 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 21 Jan 2019 01.02 PM

ധനുഷിന്റെയും സായ്പല്ലവിയുടെയും പാട്ടില്‍ വരനും വധുവും ; പാടവരമ്പത്തും കള്ളുഷാപ്പിലുമായി ആടിപ്പാടി വീഡിയോ വമ്പന്‍ഹിറ്റ്

uploads/news/2019/01/282158/vedio.jpg

ധനുഷിന്റെയും സായ്പല്ലവിയുടെയും തകര്‍പ്പന്‍ നൃത്തച്ചുവടുകളുള്ള പാട്ടില്‍ പാടവരമ്പത്തും കള്ളുഷാപ്പിലുമായി വരനും വധുവും ആടിപ്പാടുന്നു. സിനിമയുടെ പാട്ടുകള്‍ ഉപയോഗിച്ച് വ്യത്യസ്തമായ വിവാഹവീഡിയോ ഒരുക്കുന്ന കാര്യത്തില്‍ ഏറ്റവും പുതിയ ട്രെന്റായി മാറിയിരിക്കുന്നത് തൃശൂരില്‍ നിന്നുള്ള സച്ചിന്‍, പ്രിയങ്ക ദമ്പതികളുടെ വിവാഹവുമായി ബന്ധപ്പെട്ട വീഡിയോയാണ്. സിനിമാഗാനത്തെ വെല്ലും വിധമുള്ള ഈ വീഡിയോ വൈറലായി മാറി.

ധനുഷും സായ് പല്ലവിയും റൗഡിബേബി എന്ന പാട്ടില്‍ നടത്തിയിരിക്കുന്ന നൃത്തം വന്‍ തരംഗമുയര്‍ത്തുമ്പോഴാണ് മറ്റൊരു റൗഡി ബേബിയായി സച്ചിനും പ്രിയങ്കയും എത്തുന്നത്. വിവാഹദിനത്തിലും തലേന്നുമായി ചിത്രീകരിച്ച ദൃശ്യങ്ങള്‍ ലൊക്കേഷന്‍ കൊണ്ടും നവവധൂവരന്മാരുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമാണ്. ഇവര്‍ക്കൊപ്പം ഓളം പകരാന്‍ ഒട്ടേറെ ആള്‍ക്കാരെയും വീഡിയോയില്‍ ഉപ​യോഗപ്പെടുത്തിയിട്ടുണ്ട്. വിവാഹദിനത്തിലും തലേന്നുമായി ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇവ. തൃശൂര്‍ കൂര്‍ക്കംഞ്ചേരിയിലെ മോഷന്‍ പിക്‌ചേസ് വെഡ്ഡിങ് പ്ലാനറാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

Ads by Google
Monday 21 Jan 2019 01.02 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW