Friday, June 21, 2019 Last Updated 9 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 21 Jan 2019 11.39 AM

കാമറയ്ക്കുമുന്നില്‍ മാത്രമേ അഭിനയിക്കാറുള്ളൂ, അല്ലാത്തപ്പോള്‍ ഞാന്‍ ഞാനായി തന്നെ ജീവിക്കും: വിവാദങ്ങളെക്കുറിച്ച് നിക്കി ഗില്‍റാണി

'''മലയാളത്തോട് പ്രത്യേക ഇഷ്ടമുണ്ട് നിക്കി ഗില്‍റാണിക്ക്. തന്റെ പുതിയ വിശേഷങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് നിക്കി...''
uploads/news/2019/01/282147/nikkigilraniINW210119.jpg

നിക്കി ഗില്‍റാണി എന്നും മലയാളത്തിന്റെ മകള്‍ തന്നെയാണ്. 1983 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നിക്കിയ്ക്ക് ഒരുപിടി നല്ല മലയാള ചിത്രങ്ങളില്‍ അഭിനയിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്.

മോഡലും അഭിനേത്രിയുമായ സഹോദരി സഞ്ജനയാണ് നിക്കിയ്ക്ക് അഭിനേത്രിയാകാന്‍ പ്രചോദനമായത്. മലയാളത്തോടെന്നും അടുപ്പവും സ്നേഹവും കാത്തുസൂക്ഷിക്കുന്ന നിക്കിയുടെ വിശേഷങ്ങളിലേക്ക്...

1983 ലെ മഞ്ജുളയെ ഓര്‍ക്കാറുണ്ടോ?


മഞ്ജുളയോടാണെനിക്ക് കൂടുതല്‍ അടുപ്പം. കാരണം എന്റെ ആദ്യത്തെ സിനിമയാണ് 1983. അതുകൊണ്ടുതന്നെയാണ് ആ ക്യാരക്ടര്‍ എനിക്കത്ര പ്രിയപ്പെട്ടതായത്. ബംഗളൂരൂ എന്ന വലിയ നഗരത്തില്‍ ജനിച്ചുവളര്‍ന്ന എന്നെപ്പോലൊരു പെണ്‍കുട്ടിക്ക് നാട്ടിന്‍ പുറത്തെ നന്മകളെക്കുറിച്ചോ അവിടുത്തെ ജീവിത രീതിയെക്കുറിച്ചോ ഒന്നുമറിയില്ലായിരുന്നു.

1983 എന്ന ആ സിനിമയിലുടനീളം ഗ്രാമീണ പെണ്‍കുട്ടിയായി ഞാന്‍ ജീവിക്കുക തന്നെയായിരുന്നു. ഇതുവരെയില്ലാത്ത ജീവിതത്തിന്റെ മറ്റൊരു എക്സ്പീരിയന്‍സ് ആയിരുന്നു അതിലൂടെ എനിക്ക് ലഭിച്ചത്.

സഹോദരി സഞ്ജനയാണോ സിനിമയിലേക്ക് തിരിയാന്‍ പ്രചോദനമായത്?


ചേച്ചി സഞ്ജന അറിയപ്പെടുന്ന മോഡലും നടിയുമൊക്കെയാണ്. ഞാന്‍ ചെറുപ്പംമുതല്‍ അടുത്തറിഞ്ഞതാണ് ചേച്ചിയുടെ കരിയര്‍. എനിക്കും മോഡലിംഗ്, അഭിനയം ഇതിലൊക്കെ താല്‍പര്യമുണ്ടായിരുന്നു. പിന്നീട് ചേച്ചിയുടെ വഴിയെ ഞാനും തിരിഞ്ഞു.
uploads/news/2019/01/282147/nikkigilraniINW210119a.jpg

എന്റെ കരിയറിന്റെ തുടക്കം മുതല്‍ ചേച്ചിയുടെ സഹായവും ഉപദേശവും കൂടെയുണ്ട്. ഈ ഇന്‍ഡസ്ട്രിയെക്കുറിച്ചും, അതിലെ സാഹചര്യങ്ങളെക്കുറിച്ചും പറഞ്ഞുതരികയും, സിനിമകള്‍ സെലക്ട് ചെയ്യാന്‍ സഹായിക്കുന്നതും ഒക്കെ ചേച്ചിയാണ്.

അച്ഛനമ്മമാര്‍ നിങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ഉപദേശങ്ങള്‍?


അച്ഛന്‍ മനോഹറും അമ്മ അനിതയും ഞങ്ങളുടെ കാര്യത്തില്‍ ഒട്ടും നെര്‍വസ് അല്ല. ബോള്‍ഡായിത്തന്നെയാണ് ഞങ്ങളെ വളര്‍ത്തിയത്.
എല്ലാവരേയും പോലെതന്നെ എന്റെ മാതാപിതാക്കളും കരിയറില്‍ ധാരാളം സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അവരുടെ പ്രോത്സാഹനമാണ് ഞങ്ങളുടെ ധൈര്യം. ഞങ്ങള്‍ സ്വയംപര്യാപ്തരാകണമെന്ന് അവര്‍ക്ക് നിര്‍ബന്ധവുമായിരുന്നു. അവരില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നുമാകാന്‍ കഴിയുമായിരുന്നില്ല.

മലയാളം, കന്നട, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ ഏത് ഭാഷാ സിനിമയോടാണ് കൂടുതല്‍ പ്രിയം?


മലയാളം ആണ് ആദ്യം ഞാന്‍ വന്ന ഇന്‍ഡസ്ട്രി. കേരളത്തിലെ എല്ലാ ഓഡിയന്‍സും എന്നെ നിങ്ങളുടെ സ്വന്തം പെണ്‍കുട്ടിയായി സ്വീകരിച്ചു.

പരിഗണിച്ചു. അതില്‍ സന്തോഷമുണ്ട്. അതുകൊണ്ടുതന്നെ മലയാളത്തോട് പ്രത്യേക ഇഷ്ടമുണ്ട്. കന്നടയിലെ എന്റെ ആദ്യ സിനിമ തമിഴ് സിനിമയായ പയ്യയുടെ റീമേക്കായിരുന്നു. സ്വാമി സാറിന്റെ ആ ചിത്രവും വളരെ നല്ലൊരു എക്സ്പീരിയന്‍സായിരുന്നു.

എന്താണ് ഏറ്റവും വലിയ നേട്ടമായി തോന്നുന്നത്?


ഞാന്‍ ധാരാളമൊന്നും നേടിയെന്ന് പറയാന്‍ പറ്റില്ല. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. ഏറ്റവും നല്ലത് വരാന്‍ പ്രാര്‍ഥിക്കുന്നു. ഇന്നുളള പൊസിഷനില്‍ എത്താന്‍ കാരണമായവരോടെല്ലാം നന്ദിയുണ്ട് അത്രമാത്രം.

ഫാഷന്‍ കോണ്‍ഷ്യസാണോ?


ഞാന്‍ ഫാഷന്‍ കോണ്‍ഷ്യസ് അല്ല. ഫാഷന്‍ ശ്രദ്ധിക്കാറുണ്ട്. എന്നുവച്ച് മാറി വരുന്ന എല്ലാ ഫാഷന്‍ വൈവിധ്യങ്ങളേയും പിന്‍തുടരാറൊന്നുമില്ല. കംഫര്‍ട്ടബിളായിട്ടുള്ള വേഷം ധരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതിനാണ് ആദ്യത്തെ പ്രയോരിറ്റി.

ഒരു നൃത്തരംഗത്തില്‍ പ്രഭുദേവയെ ചുമലിലേറ്റിയിരുന്നല്ലോ?


പ്രഭുദേവയോടൊപ്പം ചാര്‍ളി ചാപ്ലിനില്‍ അഭിനയിച്ചത് വളരെ രസകരമായ എക്സ്പീരിയന്‍സായിരുന്നു. എല്ലാ സിനിമയിലും നായകന്‍ നായികയെയല്ലേ എടുത്തുപൊക്കുന്നത്. ഇതില്‍ പ്രഭുസാറിനെ ഞാന്‍ എടുത്തുപൊക്കണം.
uploads/news/2019/01/282147/nikkigilraniINW210119b.jpg

ഒരു ദിവസം ഷൂട്ടിംഗിന് ചെന്നപ്പോള്‍ ഒരു പാട്ട്‌സീന്‍ എടുക്കണമെന്ന് ജാനി മാസ്റ്റര്‍ എന്നോട് പറഞ്ഞു. അതില്‍ പ്രഭു സാറിനെ ഞാന്‍ ചുമലില്‍ തൂക്കിയെടുക്കണം. ഇതുകേട്ട് ഞാന്‍ ഞെട്ടി. പക്ഷേ ചെയ്യാതിരിക്കാനാവില്ലല്ലോ. ഞാനദ്ദേഹത്തെ എന്റെ ചുമലില്‍ തൂക്കിയെടുത്തു.

പക്ഷേ ടെക്നിക്കല്‍ പ്രോബ്ലം കാരണം മൂന്ന്, നാല് പ്രാവശ്യം റീടേക്ക് എടുക്കേണ്ടി വന്നു. ഒടുവില്‍ ടേക്ക് ഒ.കെ ആയപ്പോള്‍ സാര്‍ എന്റെ സ്ട്രംങ്തിനെ അഭിനന്ദിക്കാനും മറന്നില്ല.

ജീവിതത്തില്‍ സാമ്യം തോന്നിയ വ്യക്തി ആരാണ്?


എനിക്ക് രണ്‍വീര്‍ സിങ്ങിനെ വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റേത് കാപട്യമില്ലാത്ത സ്വഭാവമാണ്. അതാണ് എന്നെ ആകര്‍ഷിച്ചത്. ഞാനും അദ്ദേഹവും ചില കാര്യങ്ങളില്‍ ഒരുപോലെയാണ്. ഞാന്‍ വളരെ ആക്ടീവായ കൂട്ടത്തിലാണ്.

പക്ഷേ ക്യാമറയ്ക്കുമുന്നില്‍ മാത്രമേ അഭിനയിക്കാറുള്ളൂ. അല്ലാത്തപ്പോള്‍ എനിക്ക് ഞാനായിത്തന്നെയിരിക്കാനേ കഴിയൂ. രണ്‍വീറിന്റെ അഭിനയം പ്രശംസനീയമാണ്. രാംലീലയിലെയും പദ്മാവതിലെയും അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് വളരെ മികച്ചതാണ്.

എവിടെയിരിക്കുമ്പോഴാണ് ഏറ്റവും സമാധാനത്തോടെയിരിക്കാനാവുന്നത്?


വളരെ ബിസിയാണെങ്കിലും എനിക്ക് സമാധാനമുള്ള മനസുണ്ട്. എങ്കിലും വീട്ടിലായിരിക്കുമ്പോഴാണ് ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷത്തോടെയിരിക്കുക. വീട്ടുകാരോടൊപ്പം സമയം ചെലവിടുന്ന കാര്യത്തില്‍ ഒരിക്കലും മടുപ്പ് അനുഭവപ്പെടാറില്ല.

എന്റെ അമ്മ നന്നായി ഭക്ഷണമുണ്ടാക്കും. അമ്മയുടെ ഭക്ഷണമാണ് എവിടെ പോയാലും ഞാന്‍ മിസ് ചെയ്യുന്നത്. ലോകത്ത് ഏറ്റവും നന്നായി വെജിറ്റബിള്‍ ബിരിയാണി വയ്ക്കുന്നത് എന്റെ അമ്മയാണെന്നേ ഞാന്‍ പറയൂ...

ഏത് തൊഴിലിലും പെണ്‍കുട്ടികള്‍ക്ക് പല ബുദ്ധിമുട്ട് നിറഞ്ഞ നിമിഷങ്ങളും കൈകാര്യം ചെയ്യേണ്ടിവരാറുണ്ട്. അത്തരം പ്രശ്നങ്ങളെ എങ്ങനെ നേരിടും?


ധാരാളം ചലഞ്ചുകള്‍ നിറഞ്ഞതാണ് ഓരോ മനുഷ്യന്റെയും ജീവിതം. സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകാറുണ്ട്. ജോലിയോട് ആത്മാര്‍ഥതയും സത്യസന്ധതയും പുലര്‍ത്തണം അതാണ് ഏറ്റവും വലിയ കാര്യം.

ലക്ഷ്യത്തിനെക്കുറിച്ച് ചിന്തിച്ചുകൊണ്ട് മുന്നോട്ട് പോകണം. സ്വപ്നത്തിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കണം. അതൊരിക്കലും കൈ വിടരുത്.

ഒരു സ്ത്രീയെന്ന നിലയില്‍ എങ്ങനെ ജീവിക്കാനാണിഷ്ടം?


എന്റേതായ രീതിയില്‍ സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. ഒരു സ്ത്രീ എന്ന നിലയിലും മനുഷ്യനെന്ന നിലയിലും. എന്തെങ്കിലും വിഷമവും പ്രയാസവും വരുമ്പോള്‍ ഞാന്‍ എന്നോടുതന്നെ പറയുന്ന ഒരു കാര്യമുണ്ട്.

നിക്കി നീ ഒരിക്കലും തളരരുത്. ഇതിലൊന്നും വിഷമിക്കേണ്ട കാര്യമില്ല. ഈ സാഹചര്യങ്ങളെല്ലാംതന്നെ മാറിപ്പോകുംം. അതാണ് മനസിനുളള എന്റെ തെറാപ്പി.

uploads/news/2019/01/282147/nikkigilraniINW210119c.jpg

ബുള്ളറ്റ് റൈഡിംഗില്‍ എക്‌സ്‌പേര്‍ട്ടാണല്ലോ?


ബുള്ളറ്റ് റൈഡിംഗില്‍ ക്രേസ് ഒന്നുമില്ല. പക്ഷേ ബുള്ളറ്റ് ഓടിക്കാന്‍ എനിക്ക് ഇഷ്ടമാണ്. ചില റോഡ് മൂവീസില്‍ അതിന് അവസരം കിട്ടിയിട്ടുമുണ്ട്. അത് നല്ല എക്പീരിയന്‍സ് ആയിരുന്നു. ബുള്ളറ്റ് റൈഡിംഗ് നടത്തി ഇടയ്ക്കൊരു വിവാദത്തിലും പെട്ടിരുന്നു.

ഒരു തമിഴ് സിനിമയുടെ പ്രമോഷനുവേണ്ടി മധുരയിലെ റോഡിലൂടെ 20 കിലോ മീറ്റര്‍ ബുള്ളറ്റ് ഓടിച്ചിരുന്നു. ഹെല്‍മറ്റില്ലാതെ ബുളളറ്റ് ഓടിച്ചതിന് അന്ന് വിവാദത്തില്‍പ്പെടുകയൊക്കെ ചെയ്തിരുന്നു. അറിവില്ലായ്മകൊണ്ട് സംഭവിച്ചതാണിത്. എന്തായാലും ബുള്ളറ്റ് റൈഡിംഗ് എനിക്കെന്നും പ്രിയപ്പെട്ട കാര്യം തന്നെയാണ്.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW