Friday, June 21, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 21 Jan 2019 08.17 AM

ധോണിയ്ക്കായി മുറവിളി കൂട്ടുന്നവര്‍ കാണുക: ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഐസിസിയുടെ സര്‍പ്രൈസ്

 ICC, MS Dhoni,   Cover Image

ഇന്ത്യന്‍ താരം എംഎസ് ധോണിയുടെ ആരാധകരെ ഞെട്ടിച്ച് ഐസിസിയുടെ വമ്പന്‍ സര്‍പ്രൈസ്. ഐസിസി( ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ബോര്‍ഡ്)യുടെ ഔദ്യോഗിക ട്വിറ്ററില്‍ ധോണിയെ കവര്‍ പേജ് ആക്കിക്കൊണ്ടായിരുന്നു സര്‍പ്രൈസ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ധോണി മാന്‍ ഓഫ് ദ സീരീസ് നേടിയതിനു പിന്നാലെയാണ് ഐസിസിയുടെ ആദരം.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ധോണി മൂന്നു മത്സരങ്ങളിലും അള്‍ധ സെഞ്ചുറി നേടിയിരുന്നു. ഇതില്‍ രണ്ടാമത്തേയും മൂന്നാമത്തേയും മത്സരത്തില്‍ അര്‍ധ സെഞ്ചുറിയോടെ ധോണിയാണ് ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ധോണിയുടെ പതിയെയുള്ള സ്‌കോറിങ്ങ് ആണെന്ന് വിമര്‍ശനം ഉയരുകയും, വിരമിക്കണമെന്ന് ആവശ്യം ഉയരുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള രണ്ട് മത്സരത്തിലും ഇന്ത്യയുടെ വിജയത്തൂണ്‍ ആയിരുന്നു ധോണി. ഇപ്പോഴിതാ ഐസിസിയുടെ പ്രത്യേക ആദരവും വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്. ധോണിയെ കവര്‍ ചിത്രമാക്കിയ ആഘോഷം ധോണി ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW