Sunday, February 10, 2019 Last Updated 14 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 20 Jan 2019 01.36 PM

കണ്‍മുന്നില്‍ അമ്മയുടെ കൈപ്പത്തി ചിതറിയിട്ടും അവള്‍ പതറിയില്ല, തലയില്‍ തോക്ക് ചൂണ്ടിയ ഭീകരനെ വാക്കുകള്‍ കൊണ്ട് നേരിട്ടു, ഒമ്പത് വയസ്സുകാരിക്ക് രാജ്യത്തിന്റെ ആദരം

bravery award

ഒന്‍പത് വയസ്സുകാരി ഹിമയെ ധീരതയ്ക്കുള്ള കുട്ടികളുടെ പുരസ്‌കാരം നല്‍കി റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രം ആദരിക്കാന്‍ പോവുകയാണ്. ആന്ധ്രപ്രദേശില്‍ നിന്ന് ജമ്മുവിലെത്തിയ സൈനികന്റെ മകളാണ് ഹിമപ്രിയ. ഉധംപുര്‍ കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി. ഇവര്‍ താമസിച്ചിരുന്ന സുന്‍ജ്വാന്‍ ഇന്‍ഫന്ററി ക്യാംപിലേക്ക് കഴിഞ്ഞ ഫെബ്രുവരി 10ന് ഇരുട്ടിന്റെ മറപറ്റി ജയ്ഷെ ഭീകരര്‍ ഇരച്ചുകയറി. ഇരുട്ടില്‍ എവിടെയോ അച്ഛന്‍ നാടിനു വേണ്ടി പൊരുതുമ്പോള്‍ വീട്ടില്‍ അമ്മ പത്മാവതിയും മക്കളായ ഹിമയും റിഷതയും ആവന്തികയും മാത്രമായിരുന്നു.

ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് ഹിമയുടെ അമ്മ പത്മാവതിയുടെ കൈപ്പത്തി തകര്‍ത്തു. എന്നാല്‍ ഹിമ പതറിയില്ല. വാതില്‍ തുറന്നു. അവളെ ഭീകരര്‍ തോക്കുചൂണ്ടി ബന്ദിയാക്കി. അവള്‍ അവരോടു സംസാരിച്ചു കൊണ്ടേയിരുന്നു, കുറച്ച് നേരമാല്ല, നീണ്ട 4 മണിക്കൂറോളം. അമ്മയെയും സഹോദരങ്ങളെയും കൂടുതല്‍ ഉപദ്രവിക്കാതെ രക്ഷിക്കാന്‍ ഹിമയുടെ ഈ നീണ്ട സംസാരത്തിലൂടെ കഴിഞ്ഞു. അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ അനുവദിക്കണമെന്ന അവളുടെ അപേക്ഷ അവര്‍ സ്വീകരിച്ചു.

എന്നാല്‍, ഭീകരരുടെ കണ്ണില്‍ നിന്നു മറഞ്ഞെന്ന് ഉറപ്പാക്കിയ ശേഷം വിവരം അവള്‍ പട്ടാളക്കാരെ ധരിപ്പിച്ചു. അങ്ങനെ അക്രമികള്‍ പിടിയിലായി. സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ മാത്രമല്ല, മരണസംഖ്യ കുറയ്ക്കാനും ഹിമയുടെ ഇടപെടല്‍ കാരണമായെന്നു സൈന്യം പറയുന്നു. അതുകൂടി മുന്‍നിര്‍ത്തിയാണ് ധീരതാ പുരസ്‌കാരം നല്‍കുന്നതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയറിന്റെ സംഘാടകര്‍ പറഞ്ഞു.

Ads by Google
Sunday 20 Jan 2019 01.36 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW