Monday, June 24, 2019 Last Updated 13 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 20 Jan 2019 01.36 AM

നിങ്ങള്‍ക്ക്‌ ഈയാഴ്‌ചയെങ്ങിനെ?

uploads/news/2019/01/281917/azcha.jpg

അശ്വതി: മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും. വിവാഹാലോചനകളില്‍ തീരുമാനം കൈക്കൊള്ളും. യാത്രകള്‍ വേണ്ടിവരും. വാരമദ്ധ്യത്തിന്‌ ശേഷം കാര്യങ്ങള്‍ അനുകൂലമാകും. സാമ്പത്തിക വിഷമതകള്‍ ഒരു പരിധിവരെ ശമിക്കും.

ഭരണി: വ്യക്‌തിപരമായ അത്യാവശ്യ യാത്രകള്‍ വേണ്ടിവരും. സഹോദരങ്ങളെ കൊണ്ടുള്ള അനുഭവഗുണം വര്‍ദ്ധിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍. മാനസിക ക്ഷമ കുറയും. ധൃതിയില്‍ തീരുമാനങ്ങള്‍ എടുക്കരുത്‌.

കാര്‍ത്തിക: ഭാര്യാഭര്‍തൃബന്ധത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. അനാവശ്യ ചിന്തകള്‍ തുടര്‍ച്ചയായി മനസ്സിനെ അലട്ടും. പൊതുപ്രവര്‍ത്തനത്തില്‍ തിരിച്ചടികള്‍. തലവേദന, പനി എന്നിവയ്‌ക്ക് സാദ്ധ്യത. ബന്ധുഗുണം അനുഭവിക്കും.

രോഹിണി: തൊഴില്‍രംഗത്ത്‌ അനാവശ്യമായ വിവാദങ്ങള്‍. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. കടബാദ്ധ്യത കുറയ്‌ക്കുവാന്‍ സാധിക്കും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍.

മകയിരം: കാര്യസാദ്ധ്യത്തിനായി യാത്രകള്‍ വേണ്ടിവരും. ഭാഗ്യപരീക്ഷണങ്ങളില്‍ ധനനഷ്‌ടം. കര്‍മ്മരംഗത്ത്‌ എതിര്‍പ്പുകള്‍. അപവാദം കേള്‍ക്കുവാന്‍ യോഗം. തൊഴില്‍പരമായ അവസര നഷ്‌ടം.

തിരുവാതിര: ഭവനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും. ബന്ധുക്കളെ സന്ദര്‍ശിക്കും. ഭൂമി, വീട്‌ ഇവ വാങ്ങുവാനുള്ള അഡ്വാന്‍സ്‌ നല്‍കും. കാലാവസ്‌ഥാജന്യ രോഗ സാദ്ധ്യത. മാതാവിന്‌ നിലനിന്നിരുന്ന അരിഷ്‌ടത ശമിക്കും.

പുണര്‍തം: തൊഴിലില്‍ അനുകൂലമായ സാഹചര്യം. വിശ്രമം കുറവായിരിക്കും. ബിസിനസ്സില്‍ ധനലാഭം. സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത. യാത്രകളില്‍ അവിചാരിത മുടക്കം.

പൂയം: പ്രവര്‍ത്തന വിജയം കൈവരിക്കും. സന്താനങ്ങളെക്കൊണ്ടുള്ള അനുഭവ ഗുണം വര്‍ദ്ധിക്കും. തൊഴില്‍പരമായ അധിക യാത്രകള്‍. രോഗദുരിതത്തില്‍ ശമനം. പൂര്‍വിക സ്വത്തിന്റെ ലാഭം.

ആയില്യം: ദേശം വിട്ടുള്ള യാത്രകള്‍ വേണ്ടിവരും. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ അധികശ്രദ്ധ പുലര്‍ത്തുക. അടുത്ത സുഹൃത്തുക്കള്‍ വഴി ധന സഹായം. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനം. പഠനത്തില്‍ ശ്രദ്ധ വര്‍ദ്ധിക്കും.

മകം: ശാരീരികവും മാനസികവുമായ ക്ഷീണം. വിവാഹാലോചനകളില്‍ തീരുമാനം കൈക്കൊള്ളും. യാത്രകള്‍ വേണ്ടിവരും. പണമിടപാടുകളില്‍ നഷ്‌ടം നേരിടുവാന്‍ സാദ്ധ്യതയുണ്ട്‌. വാരമധ്യത്തോടെ സാമ്പത്തിക വിഷമതകള്‍ ശമിക്കും.

പൂരം: ആരോഗ്യകാരണങ്ങളാല്‍ പ്രധാന തൊഴിലില്‍ നിന്ന്‌ വിട്ടുനില്‍ക്കേണ്ടി വരും. ഗൃഹസുഖം കുറയും. സഹോദരങ്ങളെ കൊണ്ടുള്ള അനുഭവഗുണം വര്‍ദ്ധിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ കൈവരിക്കും. മാനസികക്ഷമ കുറയും. ധൃതിയില്‍ തീരുമാനങ്ങള്‍ എടുക്കരുത്‌.

ഉത്രം: അനാവശ്യ ചെലവുകള്‍ മൂലം മനസ്സു വിഷമിക്കും. സുഖകരമല്ലാത്ത ചിന്തകള്‍ മനസ്സിനെ അലട്ടും. പൊതുപ്രവര്‍ത്തനത്തില്‍ തിരിച്ചടികള്‍. തലവേദന, പനി എന്നിവയ്‌ക്ക് സാദ്ധ്യത. ബന്ധുഗുണം അനുഭവിക്കും.

അത്തം: അവിചാരിത കാരണങ്ങളാല്‍ ബന്ധുക്കള്‍ തമ്മില്‍ ഭിന്നത. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. കടബാദ്ധ്യത കുറയ്‌ക്കുവാന്‍ സാധിക്കും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍.

ചിത്തിര: ദാമ്പത്യപ്രശ്‌നങ്ങള്‍ ഉടലെടുക്കും. ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ട്‌ ധന നഷ്‌ടം. കര്‍മ്മരംഗത്ത്‌ എതിര്‍പ്പുകള്‍. അപവാദം കേള്‍ക്കുവാന്‍ യോഗം. തൊഴില്‍പരമായ അവസര നഷ്‌ടം.

ചോതി: അനാവശ്യയാത്രകള്‍ മൂലം ക്ഷീണം വര്‍ദ്ധിക്കും. ബന്ധുക്കളെ സന്ദര്‍ശിക്കും. ഭൂമി, വീട്‌ ഇവ വാങ്ങുവാനുള്ള അഡ്വാന്‍സ്‌ നല്‍കും. കാലാവസ്‌ഥാജന്യ രോഗ സാദ്ധ്യത. മാതാവിന്‌ അരിഷ്‌ടത.

വിശാഖം: വിദേശജോലിക്കുള്ള ശ്രമം വിജയിക്കും. വിശ്രമം കുറവായിരിക്കും. ബിസിനസ്സില്‍ ധനലാഭം. സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത. യാത്രകളില്‍ മുടക്കം.

അനിഴം: സുഹൃദ്‌സഹായം വര്‍ദ്ധിക്കും. സന്താനങ്ങളില്‍നിന്നുള്ള അനുഭവ ഗുണം മനസ്സിന്‌ സുഖം നല്‍കും. തൊഴില്‍പരമായ അധികയാത്രകള്‍. രോഗദുരിതത്തില്‍ ശമനം. പൂര്‍വിക സ്വത്തിന്റെ ലാഭം.

തൃക്കേട്ട: ഗൃഹ നിര്‍മ്മാണത്തില്‍ പുരോഗതി. പണമിടപാടുകളില്‍ അധികശ്രദ്ധ പുലര്‍ത്തുക. അടുത്ത സുഹൃത്തുക്കള്‍ വഴി ധനസഹായം. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനം. പഠനത്തില്‍ ശ്രദ്ധ വര്‍ദ്ധിക്കും.

മൂലം: മാനസിക നിരാശ അധികരിച്ചു നില്‍ക്കും. ഉദ്ദേശകാര്യങ്ങള്‍ സാധിക്കുകയില്ല. ആരോഗ്യസ്‌ഥിതി മോശമായിരിക്കും. ഉദര-മൂത്രായശ രോഗങ്ങള്‍ പിടിപ്പെടാം. പണച്ചെലവധികരിക്കും.

പൂരാടം: അനാവശ്യ പണച്ചെലവ്‌ നേരിടേണ്ടിവരും. ദീഘ ദൂരയാത്രകള്‍ നടത്തും. അടുത്തു പെരുമാറിയിരുന്നവരുമായി അഭിപ്രായ ഭിന്നതയുണ്ടാവും. സന്താനങ്ങള്‍മൂലം ബുദ്ധിമുട്ടനുഭവിക്കും. സ്വജനങ്ങളുമായി കലഹം.

ഉത്രാടം: വിവാഹം വാക്കുറപ്പിക്കും. സാമ്പത്തികമായ വിഷമതകള്‍. സന്താനഗുണമനുഭവിക്കും. ആരോഗ്യപരമായി വിഷമതകള്‍. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ നിയമന ഉത്തരവുകള്‍ ലഭിക്കാം. തൊഴില്‍രംഗം പുഷ്‌ടിപ്പെടും.

തിരുവോണം: വാഗ്‌വാദങ്ങളില്‍ ഏര്‍പ്പെടും. ആരോഗ്യപരമായി വാരം പ്രതികൂലം. പ്രേമബന്ധങ്ങളില്‍ തിരിച്ചടികള്‍. വീട്ടുപകരണങ്ങള്‍ക്ക്‌ കേടുപാടുകള്‍. അറ്റകുറ്റപ്പണികള്‍. യാത്രാവേളകളില്‍ ധനനഷ്‌ടം.

അവിട്ടം: പനി , ജ്വരം ഇവയ്‌ക്കു സാദ്ധ്യത. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍. തൊഴില്‍പരമായി യാത്രകള്‍ വേണ്ടിവരും. ഭക്ഷണസുഖം കുറയും.

ചതയം: പുണ്യസ്‌ഥല സന്ദര്‍ശനം. ദീര്‍ഘകാല പരിശ്രമത്തിനു തക്ക ഫലം ലഭിക്കും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ശമിക്കും. വാക്കുതര്‍ക്കങ്ങള്‍ മനഃ സുഖം കെടുത്തും. തൊഴില്‍രംഗത്ത്‌ നേട്ടങ്ങള്‍.

പൂരൂരുട്ടാതി: ആരോഗ്യപരമായി വാരം അനുകൂലമല്ല. തൊഴിലന്വേഷകര്‍ക്ക്‌ നേട്ടം. മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും. പണമിടപാടുകളില്‍ നഷ്‌ടം. ബിസിനസ്സില്‍ നേരിയ എതിര്‍പ്പുകള്‍. ബന്ധുജന സമാഗമം മനഃസുഖം നല്‍കും.

ഉത്രട്ടാതി: സ്വഗൃഹം വെടിഞ്ഞു കഴിയേണ്ടിവരും. ദാമ്പത്യ കലഹം അവസാനിക്കും. ഉപഹാരങ്ങള്‍ ലഭിക്കും. വാഹനത്തിന്‌ ചെറിയ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും.

രേവതി: ബന്ധുജനങ്ങളുമായി ചേര്‍ന്ന്‌ ബിസിനസ്സ്‌ പദ്ധതികള്‍ ആലോചിക്കും. ആരോഗ്യപരമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. യാത്രകളിലൂടെ നേട്ടം. വിദ്യാര്‍ത്ഥികള്‍ക്ക്‌ വാരം പ്രതികൂലമാണ്‌. പണമിടപാടുകള്‍ ശ്രദ്ധയോടെ ചെയ്യുക.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 20 Jan 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW