Thursday, June 20, 2019 Last Updated 46 Min 28 Sec ago English Edition
Todays E paper
Ads by Google
രഘുവരന്‍ രാമന്‍
Saturday 19 Jan 2019 08.47 PM

മിഖായേല്‍; ആക്ഷന്‍ പാക്ക്ഡ് സ്‌റ്റൈലിഷ് മാലാഖ

ഒരു സ്‌റ്റൈലിഷ് ചിത്രത്തില്‍ കുറഞ്ഞൊന്നും മിഖായേലില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിട്ടില്ല. ഈ പ്രതീക്ഷകള്‍ ശരിവയ്ക്കുന്നതാണ് ചിത്രം. നിവിന്‍ പോളിയുടെ ഇതുവരെ കാണാത്ത ആക്ഷന്‍ സ്‌റ്റൈലിഷ് കഥാപാത്രമാണ് മിഖായേലിലുള്ളത്.
mikhael movie review

മിഖായേല്‍, സാത്താനെതിരെ പോരാടുന്ന ദൈവസൈന്യത്തിന്റെ തലവന്‍. ഹനീഫ് അധേനി ഒരുക്കിയ മിഖായേല്‍ എന്ന ചിത്രത്തിലും ഇതേ ദൗത്യം തന്നെയാണ് നായകനായ മൈക്കിളിനുള്ളത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനിയുടെ രണ്ടാം ചിത്രം മിഖായേല്‍, ഒരു സ്‌റ്റൈലിഷ് ചിത്രത്തില്‍ കുറഞ്ഞൊന്നും മിഖായേലില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിട്ടില്ല. ഈ പ്രതീക്ഷകള്‍ ശരിവയ്ക്കുന്നതാണ് ചിത്രം. നിവിന്‍ പോളിയുടെ ഇതുവരെ കാണാത്ത ആക്ഷന്‍ സ്‌റ്റൈലിഷ് കഥാപാത്രമാണ് മിഖായേലിലുള്ളത്.

അധോലോക രാജാക്കന്മാരുടെ കുടിപ്പകയാണ് ചിത്രത്തിന്റെ ആധാരം. ഇതിനിടെ രക്ഷകനായി മിഖായേല്‍ അവതരിക്കുന്നതോടെ പക്കാ ആക്ഷന്‍ മൂഡിലേക്ക് ചിത്രം മാറുകയാണ്. സ്വന്തം അനുജത്തിയുടെ കാവല്‍ക്കാരനാണ് നിവിന്‍ അവതരിപ്പിക്കുന്ന മൈക്കിള്‍ എന്ന മൈക്ക്. നിവിനൊപ്പം ഉണ്ണി മുകുന്ദന്റെ ആക്ഷന്‍ കൂടി ചേരുന്നതോടെ ചിത്രം കൂടുതല്‍ സ്‌റ്റൈലിഷ് ആകും. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിക്കാന്‍ സംവിധായകനായിട്ടുണ്ട്.

mikhael movie review

കൊച്ചിയിലെ ക്രൂരനായ അധോലോക നായകനായ ജോര്‍ജ് പീറ്റര്‍ ഒരു ദിവസം കൊല്ലപ്പെടുന്നു. ജോര്‍ജിന്റെ കൊലപാതകികളോട് പകരം വീട്ടാന്‍ അനുജന്‍ മാര്‍ക്കോ ജൂനിയര്‍ എത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. മൈക്കിളിന് ആകെയുള്ളത് അനുജത്തി ജെനിയാണ്. ഇരുവരുടെയും പിതാവിന്റെ മരണശേഷം മറ്റൊരാളെ വിവാഹം കഴിച്ച അമ്മയോട് ഇവര്‍ക്ക് അടുപ്പമില്ല. എന്നാല്‍ പിന്നീട് തന്റേതല്ലാത്ത ഒരു കാരണത്താല്‍ വലിയൊരു അപകടത്തില്‍ ജെനി അകപ്പെടുകയാണ്. ജെനിയെ രക്ഷിക്കാന്‍ മൈക്കിളും എത്തുന്നു. നിയമത്തെയും പോലീസിനെയും നോക്കുകുത്തികളാക്കി വന്‍ പ്രത്യാഘാതം ജെനിക്കും മൈക്കിളിനും നേരിടേണ്ടി വരുന്നു. ഒടുവില്‍ തിരികെ പോരാടാന്‍ മൈക്കിള്‍ തീരുമാനിക്കുന്നിടത്ത് ചിത്രം ടോപ് ഗിയറിലേക്ക് എത്തുകയാണ്.

കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് ആദ്യ പകുതി. രണ്ടാം പകുതിയിലേക്ക് എത്തുന്നതോടെ പഞ്ച് ഡയലോഗുകള്‍ കൊണ്ടും മാസ് ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും സമ്പുഷ്ടമവുകയാണ് മിഖായേല്‍. ഇതുവരെ കണ്ടിട്ടില്ലാത്ത നിവിന്‍ ഷോയാണ് ചിത്രം. ജോര്‍ജ് പീറ്റര്‍ എന്ന ക്രൂരനായ വില്ലനായി നിറഞ്ഞ് നില്‍ക്കുകയാണ് സിദ്ദിഖ്. മാര്‍കോ ജൂനിയര്‍ ആയി ഉണ്ണി മുകുന്ദന്റെ മാസ് വില്ലത്തരവും ചിത്രത്തിന് ആവേശമേകി. ജെനിയായ നവനി ദേവാനന്ദും തിളങ്ങി.

mikhael movie review

ഇവരെ കൂടാതെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ജെഡി ചക്രവര്‍ത്തി, കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, സുദേവ് നായര്‍, ജയപ്രകാശ്, അശോകന്‍, കെപിഎസി ലളിത, ശാന്തികൃഷ്ണ, അമല്‍ഷാ, കിഷോര്‍, വിഷ്ണു പ്രേം കുമാര്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തി. ഗോപി സുന്ദറിന്റെ സംഗീതമാണ് മിഖായേലിന്റെ ജീവശ്വാസം എന്ന് പറയാം. ചിത്രത്തിന് അനുസരിച്ച് ത്രസിപ്പിക്കുന്ന സംഗീതമാണ് ഗോപി സുന്ദര്‍ ഒരുക്കിയിരിക്കുന്നത്. വിഷ്ണു പണിക്കരുടേതാണ് ഛായാഗ്രഹണം. മഹേഷ് നാരായണന്റെ എഡിറ്റിംഗും മികവ് പുലര്‍ത്തി.

പക്കാ ആക്ഷന്‍ സ്‌റ്റൈലിഷ് ചിത്രമാണ് മിഖായേല്‍ എന്ന് ടീസറില്‍ നിന്നും ട്രെയിലറില്‍ നിന്നും വ്യക്തമായിരുന്നു. ഇത് പ്രതീക്ഷിച്ച് ടിക്കറ്റ് എടുക്കുന്നവരെ ഒരു വിധത്തിലും മടുപ്പിക്കാത്ത, ബോര്‍ അടിപ്പിക്കാത്ത ചിത്രമാണിത്. അതില്‍ ഹനീഫ് അധേനി എന്ന സംവിധായകന്‍ നൂറില്‍ നൂറ് മാര്‍ക്കും കൊടുക്കാം. മികച്ച പശ്ചാത്തല സംഗീതത്തിലുള്ള ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരെ ത്രസിപ്പിക്കുന്നുണ്ട്. ഇതുവരെ കാണ്ട നിവിന്‍ കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ സ്‌റ്റൈലിഷ് ആക്ഷന്‍ നിവിനെയാണ് മിഖായേലില്‍ കാണാനാവുക.

ഒരു പക്കാ സ്‌റ്റൈലിഷ് എന്റര്‍ ടൈനര്‍ ചിത്രം എന്ന നിലയില്‍ സമ്പൂര്‍ണ വിജയമാണ് ചിത്രം. അമിത പ്രതീക്ഷകളില്ലാതെ തിയേറ്ററുകളില്‍ എത്തുന്നവര്‍ക്ക് ആക്ഷന്‍ വിരുന്നാണ് മിഖായേല്‍ ഒരുക്കിയിരിക്കുന്നത്.

Ads by Google
രഘുവരന്‍ രാമന്‍
Saturday 19 Jan 2019 08.47 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW