Saturday, February 09, 2019 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 19 Jan 2019 01.19 PM

ഇവള്‍ക്ക് മുന്നില്‍ ഗുരുത്വാകര്‍ഷണം പോലും തോല്‍ക്കും, അമ്പരപ്പിക്കുന്ന പ്രകടനവുമായി 21 വയസുകാരി

 goes viral on social media

യു.എസ് ജിംനാസ്റ്റ് കാറ്റലിന്‍ ഒഹാഷിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയയാകുന്നത്. നൃത്തചുവടുകള്‍ ചേര്‍ത്തുള്ള മാസ്മരിക പ്രകടനത്തില്‍ ഒരു തരി പോലും പിഴയ്ക്കാതെ പെര്‍ഫക്ട് ടെന്‍ പൊസിഷനിലെത്തി ഈ 21 വയസുകാരി. കാലിഫോര്‍ണിയ സര്‍വകാലശാലയുടെ UCLA ജിംനാസ്റ്റിക് ടീം അംഗമായ ഒഹാഷിയുടെ തകര്‍പ്പന്‍ പെര്‍ഫോര്‍മന്‍സ് യൂട്യൂബില്‍ അപ്പ്ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്.

ആരും കണ്ട് ഞെട്ടരുത്. ഒരു മിനിറ്റും 30 സെക്കന്റും നീണ്ടു നില്‍ക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തിന്റെ ഒരു നിമിഷം മാത്രമാണ് ഇത്.പുഞ്ചിരിച്ചുകൊണ്ടുള്ള ഒഹാഷിയുടെ പ്രകടനം കണ്ടിട്ട് കാണികളും, കോച്ചും, ടീം അഗംങ്ങളുംമാത്രമല്ല ജഡ്ജസും സ്തംഭിച്ചിരുന്നുപോയി. ഗുരുത്വാകര്‍ഷണത്തെ തോല്‍പിച്ച പ്രകടനത്തിനൊപ്പം നൃത്തം കൂടി ചേര്‍ന്നതോടെ സദസാകെ ഇളകിമറിഞ്ഞു. ജിംനാസ്റ്റിക് പ്രകടനങ്ങളിലെ ഒരിനമായ ഫ്ലോര്‍ റുട്ടീനില്‍ അടുത്തകാലത്ത് കണ്ട ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. പെര്‍ഫക്ട് ടെന്‍ പൊസിഷനിലെത്തുക എന്നത് നിസ്സാര കാര്യമല്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW