Friday, June 21, 2019 Last Updated 2 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 19 Jan 2019 11.32 AM

വീണ്ടുമൊരു ഡ്യുക്കാട്ടി ബൈക്ക് സ്വന്തമാക്കി സദ്ഗുരു

sadhguru jaggi vasudev bought ducati

ഇന്ത്യന്‍ വാഹന ലോകത്തെ സെലിബ്രിറ്റിയും ബൈക്കര്‍ സ്വാമിയെന്നും, സദ്ഗുരുവെന്നും അറിയപ്പെടുന്ന ജഗ്ഗി വാസുദേവ് വീണ്ടുമൊരു ഡ്യുക്കാട്ടി ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ്. സദ്ഗുരു പുതിയ ബൈക്ക് വാങ്ങിയ വിവരം ഡ്യുക്കാട്ടി ഇന്ത്യയാണ് പുറത്തുവിട്ടത്. 21.42 ലക്ഷം രൂപ വിലയുള്ള മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്സ് പീക്ക് എഡിഷനാണ് ഇദ്ദേഹം സ്വന്തമാക്കിയത്.

ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും നിറഞ്ഞ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്സ് പീക്ക് എഡിഷനൊപ്പം നില്‍ക്കുന്ന ചിത്രവും ഇദ്ദേഹം പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷമാണ് ബൈക്കിനെ ഡ്യുക്കാട്ടി ഇന്ത്യയില്‍ കൊണ്ടു വന്നത്. സ്റ്റാന്‍ഡേര്‍ഡ് മള്‍ട്ടിസ്ട്രാഡ 1260 -യെ അപേക്ഷിച്ച് പൈക്ക് പീക്ക് എഡിഷന് 5.43 ലക്ഷം രൂപ കൂടുതലുണ്ട്.

മള്‍ട്ടിസ്ട്രാഡ 1260 -യിലുള്ള 1,262 സിസി L - ട്വിന്‍ എഞ്ചിന്‍ തന്നെയാണ് പൈക്ക്സ് പീക്കിലും. ഓലിന്‍സ് സസ്‌പെന്‍ഷന്‍, ടെര്‍മിനോനി എക്‌സ്‌ഹോസ്റ്റ്, കോര്‍ണറിംഗ് ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ബൈ - ഡയറക്ഷനല്‍ ക്വിക്ക് ഷിഫ്റ്റര്‍ എന്നിവയെല്ലാം ബൈക്കിന്റെ വിശേഷങ്ങളില്‍പ്പെടും. വിന്‍ഡ്‌സ്‌ക്രീനും മുന്‍ മഡ്ഗാര്‍ഡും എയര്‍ ഇന്‍ടേക്ക് കവറുകളും കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിതിയാണ്.

എഞ്ചിന്‍ 158 bhp കരുത്തും 129.5 Nm torque ഉം പരമാവധി സൃഷ്ടിക്കും. ലിക്വിഡ് കൂളിംഗ് സംവിധാനം എഞ്ചിന്‍ താപം നിയന്ത്രിക്കാനായുണ്ട്. കുറഞ്ഞ എഞ്ചിന്‍ ആര്‍പിഎമ്മിലും മികവുറ്റ ടോര്‍ഖ് ലഭ്യമാക്കുന്ന ഡെസ്‌മൊഡ്രോമിക് വേരിയബിള്‍ ടൈമിങ്ങ് സാങ്കേതികതവിദ്യ ബൈക്കിന്റെ സവിശേഷതയാണ്. ഇന്ത്യന്‍ നിരത്തില്‍ നിരവധി തവണ സദ്ഗുരു ബൈക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഡെസേര്‍ട്ട് സ്ലെഡ് സ്‌ക്രാമ്പ്ളറാണ് സദ്ഗുരുവിന്റെ പക്കലുള്ള മറ്റൊരു ഡ്യുക്കാട്ടി ബൈക്ക്. 9.32 ലക്ഷം രൂപയാണ് ഈ ബൈക്കിന് വില. ഡ്യുക്കാട്ടി സ്‌ക്രാമ്പ്ളറില്‍ യോഗാഗുരു ബാബാ രാംദേവുമായി കറങ്ങാനിറങ്ങിയ സദ്ഗുരുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ മുന്‍പ് വലിയ പ്രചാരം നേടിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW