Thursday, May 23, 2019 Last Updated 11 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 19 Jan 2019 09.04 AM

ഹര്‍ദിക് പാണ്ഡ്യയുടേത് വെറും വീമ്പടിയല്ല, സ്ത്രീകളെ അപമാനിക്കല്‍ ; ലൈംഗിക പ്രസ്താവനയില്‍ രൂക്ഷമായി പ്രതികരിച്ച് മൂന്‍കാമുകി എല്ലി ആവ്‌റം

uploads/news/2019/01/281641/elli-avram.jpg

വ്യക്തിത്വത്തെയും മാന്യതയേയും മതിക്കാതെ ലൈംഗിക വസ്തു എന്ന നിലയില്‍ സ്ത്രീത്വത്തെ കാണുന്നതിനെതിരേ സ്ത്രീകള്‍ തന്നെ ശബ്ദം ഉയര്‍ത്തണമെന്ന് ബോളിവുഡ് താരം എല്ലി ആവ്‌റം. തന്റെ മുന്‍ കാമുകനും ക്രിക്കറ്റ് താരവുമായ ഹര്‍ദിക് പാണ്ഡ്യ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരേയാണ് താരം പ്രതികരിച്ചത്.

ഏതപമാനവും സഹിക്കേണ്ടവരാണ് സ്ത്രീകളെന്ന നിലപാടിനെതിരേ സ്ത്രീകള്‍ തന്നെ ശബ്ദം ഉയര്‍ത്തണമെന്നും നമ്മള്‍ ജീവിക്കുന്നത് സ്ത്രീകള്‍ക്ക് സ്വന്തമായി പ്രതികരിക്കാനും ശബ്ദമുയര്‍ത്താനും ശേഷിയുള്ള 2019 ലാണെന്നും അവര്‍ പറഞ്ഞു. ഇത്തരക്കാരുടെ കാലുകള്‍ നിലത്ത് തന്നെ നിര്‍ത്തുന്ന രീതിയില്‍ ആള്‍ക്കാരുടെ പ്രതികരണം ഉണ്ടായത് മഹത്തായ കാര്യമാണെന്നും എന്തു വീമ്പും തട്ടിവിടാന്‍ പരുവത്തിലുള്ള മാനസീക നിലയെ ഒരു സാധാരണ കാര്യം പോലെ എടുക്കാനാകില്ലെന്ന് മനസ്സിലാക്കിച്ച അവസരമാണെന്നും താരം പറഞ്ഞു. താന്‍ പങ്കെടുത്ത 2019 ല്‍ നടന്ന ഇരുപത്തഞ്ചാമത് ലയണ്‍സ് ഗോള്‍ഡ് പുരസ്‌ക്കാര വേദിയിലാണ് പാണ്ഡ്യയുടെ സെക്‌സിയസ്റ്റ് കമന്റിനെതിരേ എല്ലി തുറന്നടിച്ചത്.

അതേസമയം ക്രിക്കറ്റ് താരത്തിന്റെ സംസാരം വളരെ മോശമായി പോയെന്നും അത് തന്നെ ഞെട്ടിച്ചെന്നും താരം പറഞ്ഞു. ഒരിക്കല്‍ താന്‍ വ്യക്തിപരമായി അറിഞ്ഞിരുന്ന ഹര്‍ദിക്പാണ്ഡ്യ ഈ രീതിയിലുള്ള ആളായിരുന്നില്ലെന്നും എല്ലി ആവ്‌റം പറഞ്ഞു. ബോളിവുഡ് സംവിധായകന്‍ കരണ്‍ജോഹറിന്റെ ടെലിവിഷന്‍ പരിപാടിയായ കോഫി വിത്ത് കരണില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട് നടത്തിയ സംഭാഷണം ക്രിക്കറ്റ് താരത്തെ വിവാദത്തിന്റെ കൊടുമുടിയിലാണ് കൊണ്ടെത്തിച്ചത്.

ഇന്ത്യന്‍ ടീമില്‍ നിന്നും സസ്‌പെന്‍ഷന്‍ ലഭിച്ച പാണ്ഡ്യയ്ക്ക് ഇപ്പോള്‍ ഐപിഎല്ലും നഷ്ടമാകുന്ന സ്ഥിതിയാണ്. നേരത്തേ ഹര്‍ദികുമായി ഡേറ്റിംഗിലായിരുന്നു എല്ലി. ഇരുവരേയും പുറത്ത് പലയിടങ്ങളിലും ഒരുമിച്ച് കാണുകയും ഹര്‍ദികിന്റെ വീടുമായി ബന്ധപ്പെട്ട ചടങ്ങുകളിലും എല്ലി പതിവ് സാന്നിദ്ധ്യമായിരുന്നു. ഹര്‍ദികിന്റെ സഹോദരന്‍ കൃണാളിന്റെ വിവാഹത്തില്‍ താരം പങ്കെടുത്തതോടെയാണ് ഇരുവരും പ്രണയമാണെന്ന വാര്‍ത്തകള്‍ പരന്നു തുടങ്ങിയത്. പിന്നീട് ഇരുവരും പിരിയുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW