Wednesday, April 24, 2019 Last Updated 16 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 18 Jan 2019 06.11 PM

സൗദിയിൽ ഊബർ ടാക്‌സിയിൽ യാത്ര ചെയ്ത മലയാളി വിദ്യാർത്ഥിയെ തട്ടികൊണ്ട് പോകാൻ ശ്രമം; പ്രതികൾ പോലീസ് കസ്റ്റഡിയിലായി

uploads/news/2019/01/281442/Gulf180119c.jpg

ദമ്മാം : സൗദി അറേബ്യയിലെ ദമാമിൽ ഊബർ ടാക്‌സിയിൽ യാത്ര ചെയ്ത മലയാളി വിദ്യാർഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ടാം പ്രതിയും പോലീസ് വലയിലായി.

അൽകോബാറിലെ പ്രമുഖ വ്യവസായിയായ കണ്ണൂർ സ്വദേശിയുടെ മകനും ദമാം ഇന്ത്യൻ സ്‌കൂൾ 11-ാം ക്ലാസ് വിദ്യാർഥിയുമായ ഷയ്‌സിനെയാണ് കഴിഞ്ഞ ദിവസം ദമാമിലെ ട്യൂഷൻ സെന്ററിലേക്ക് യാത്ര ചെയ്യവേ തട്ടിക്കൊണ്ടു പോകാനായി ശ്രമിച്ചത്.

ഒന്നാം പ്രതിയായ സൗദി പൗരനെ മണിക്കൂറുകൾക്കകം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെയും ഊബർ ടാക്‌സി വിവരങ്ങളുടെയും സഹായത്തോടെ പോലീസ് നടത്തിയ സമർഥമായ നീക്കമാണ് പ്രതികളെ ഉടൻ തന്നെ പിടികൂടുന്നതിന്
സഹായിച്ചത്. രണ്ടാം പ്രതി യെമൻ സ്വദേശിയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.

സൗദിയിലെ അൽകോബാറിൽ നിന്നും ദമാമിലേക്കുള്ള വഴി തിരിച്ച ഡ്രൈവർ ഫൈസലിയ റൊമാൻസിയ ഹോട്ടലിന് സമീപം യെമനിയെയും വാഹനത്തിൽ കയറ്റി ദമാമിലേക്ക് പോകാതെ റിയാദ് റോഡിലൂടെ വാഹനം ഓടിച്ചുപോകുകയായിരുന്നു.

ശരിയായ ദിശയിൽ അല്ല പോകുന്നതെന്ന് മനസിലാക്കിയ വിദ്യാർത്ഥി ബഹളം വെക്കാൻ തുടങ്ങിയതോടെ റിയാദ് റോഡിൽ ആളൊഴിഞ്ഞ മരുഭൂമിക്ക് സമീപം കാറിൽനിന്ന് പുറത്തേക്കു തള്ളിയിട്ട് ഇരുവരും കടന്നു കളയുകയായിരുന്നു.

പിന്നീട് അതു വഴി വന്ന ഒരു സൗദി പൗരൻ പോലീസിനെ വിളിച്ച് തൊട്ടടുത്ത സ്റ്റേഷനിൽ എത്തിച്ചു പരാതി നൽകുകയായിരുന്നു. മലയാളിവിദ്യാർത്ഥിയെ തട്ടികൊണ്ട് പോയത് കഴിഞ്ഞ ദിവസങ്ങളിൽ നവ മാധ്യമങ്ങളും ചർച്ച ചെയ്തിരുന്നു.

ചെറിയാൻ കിടങ്ങന്നൂർ.

Ads by Google
Friday 18 Jan 2019 06.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW