Monday, April 22, 2019 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 18 Jan 2019 05.49 PM

ഈ നഗരത്തില്‍ പെയ്തിറങ്ങുന്നത് ആയിരക്കണക്കിന് ചിലന്തികള്‍: അത്ഭുത പ്രതിഭാസത്തിനു പിന്നില്‍

 Spider rain

ബ്രസീലിയ : ദക്ഷിണ ബ്രസീലിലെ മിനാഷെ ഗെറിയാസിലെന്ന നഗരത്തില്‍ ഇപ്പോള്‍ എല്ലാവരും ഭയപ്പെടുന്നത് ചിലന്തി മഴയാണ്. ആയിരക്കണക്കിന് ചിലന്തികളാണ് ഇവിടെ പെയ്തിറങ്ങിയത്. സൂക്ഷിച്ചുനോക്കിയാല്‍ അവ ശരിക്കും പെയ്തിറങ്ങുകയല്ല. രണ്ട് മലകള്‍ക്കിടയില്‍ വലനെയ്ത് താമസമാക്കിയതാണ്.

വെയിലും, ഈര്‍പ്പവും ഉള്ള കാലാവസ്ഥയിലാണ് ഈ ചിലന്തികള്‍ കൂട്ടത്തോടെയെത്തി വലിയ വലകള്‍ നിര്‍മ്മിക്കുന്നത്. മറ്റു ചിലന്തികളെ പോലെ തന്നെ നേര്‍ത്ത ഇഴകളാണ് വലകള്‍ക്കുണ്ടാവുക. അതിനാല്‍ തന്നെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വലകള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ വിഷമമാണ്. അതുകൊണ്ട് തന്നെ ചിലന്തികള്‍ കൂട്ടത്തോടെ വായുവില്‍ നടക്കുകയാണന്നേ പരിചയമില്ലാത്തവര്‍ക്കു തോന്നൂ. ഇതാണ് ഈ പ്രതിഭാസത്തിന് പ്രദേശവാസികള്‍ ചിലന്തിമഴ എന്നു പേരിടാന്‍ കാരണവും. വിഷമില്ലാത്തതിനാല്‍ ഇവയുടെ ഈ വലകെട്ടല്‍ പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാക്കില്ല.

പരാവിക്‌സിയ ബിസ്റ്റ്‌റിയേറ്റ എന്ന വിഭാഗത്തില്‍പെട്ട ചിലന്തികളെയാണ് ഈ നിലയില്‍ ആകാശത്തുടനീളം കണ്ടെത്തിയത്. ആയിരക്കണക്കിന് ചിലന്തികളെയാണ് ഇങ്ങനെ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നതായി കണ്ടത്. സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ വൈറലാവുകയാണെങ്കിലും ഇവിടത്തുകാര്‍ക്ക് ഇതൊരു സാധാരണ കാഴ്ചയാണ്.

Ads by Google
Friday 18 Jan 2019 05.49 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW