Wednesday, June 26, 2019 Last Updated 45 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 17 Jan 2019 05.20 PM

മകര സംക്രാന്തി ആഘോഷത്തിനിടയിലെ പട്ടം പറത്തല്‍: നൂലില്‍ കുടുങ്ങി ജീവനറ്റ് തത്ത, കണ്ണുതുറക്കണം

Tragic photo,  Dead parrot, Kite Festival

മകര സംക്രാന്തി ആഘോഷത്തിനിടയിലെ പട്ടം പറത്തല്‍ ഒരു തത്തയുടെ ജീവനൊടുത്ത ദാരുണ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പട്ടത്തിന്റെ നൂലില്‍ കഴുത്ത് കുടുങ്ങി ചത്തു കിടക്കുന്ന തത്തയുടെ ചിത്രം ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Tragic photo,  Dead parrot, Kite Festival

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഭവിക് താക്കര്‍ പകര്‍ത്തിയതാണ് ചിത്രം. ബിഡിത ബാഗ് എന്നയാളാണ് കണ്ണുനനയിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. പട്ടം പറത്തല്‍ ആഘോഷം നൂറു കണക്കിന് പക്ഷികളുടെ ജീവനൊടുക്കുന്നുവെന്ന യാഥാര്‍ത്ഥ്യവും ചിത്രത്തിനൊപ്പമുള്ള കുറിപ്പിലൂടെ ബിഡിത വ്യക്തമാക്കുന്നു. ഈ ക്രൂരത അവസാനിപ്പിക്കണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ശക്തമാകുന്നുണ്ട്.

Ads by Google
Thursday 17 Jan 2019 05.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW