Friday, June 21, 2019 Last Updated 4 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 17 Jan 2019 12.15 PM

ജാപ്പനീസ് കോടീശ്വരന്‍ യുസാകു മസിവയുടെ ട്വീറ്റിന് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റീട്വീറ്റുകള്‍! വായിച്ചവരെ ഞെട്ടിച്ച ആ ട്വീറ്റ് എന്താണെന്നല്ലേ?

Yusaku Maezawa

ജാപ്പനീസ് കോടീശ്വരന്‍ യുസാകു മസിവയുടെ ട്വീറ്റാണ് വൈറലാകുന്നത്. ജാപ്പനീസ് ഓണ്‍ലൈന്‍ വസ്ത്രവ്യാപാര രംഗത്തെ കരുത്തനായ യുസാകു മസിവയുടെ ട്വീറ്റിന് ആരും ഞെട്ടിപോകുന്ന പ്രതികരണങ്ങളാണ് ഉണ്ടായത്. ഇക്കഴിഞ്ഞ ജനുവരി അഞ്ചിനാണ് യുസാകു ഈ വൈറലായ ട്വീറ്റ് ചെയ്യുന്നത്. ക്രിസ്തുമസ് ന്യൂയര്‍ ആഘോഷങ്ങള്‍ക്ക് ശേഷം തന്റെ ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ ലാഭം വര്‍ധിച്ചതു കൊണ്ട്, ആ ലാഭം നേടിത്തന്ന നല്ലവരായ ഓരോ ഉപഭോക്താവിനും നന്ദി പ്രകടിപ്പിച്ചു കൊണ്ടുള്ള ട്വീറ്റായിരുന്നു അത്. പക്ഷെ ഇത് വന്‍ തോതില്‍ പങ്കുവെയ്ക്കപ്പെടാനും തന്റെ വെബ്സൈറ്റിനെക്കുറിച്ച് നാലാള്‍ അറിയാനും യുസക് മറ്റൊരു സുപ്രധാന പ്രഖ്യാപനം കൂടി നടത്തി.

Yusaku Maezawa

സന്തോഷ സൂചകമായി 100 മില്യണ്‍ ജപ്പാന്‍ യെന്‍ അതായത് ഏകദേശം 9,18,100 അമേരിക്കന്‍ ഡോളര്‍ തിരഞ്ഞെടുക്കപ്പെടുന്ന 100 പേര്‍ക്ക് നല്‍കുമെന്ന്! അതിനു ചെയ്യേണ്ടത് ഇത്രയേയുള്ളൂ, ഈ ഒരു ട്വീറ്റ് ലൈക് ചെയ്യുകയും യുസകുവിനെ ഫോളോ ചെയ്യുകയും ഇത് റീട്വീറ് ചെയ്യുകയും ചെയ്യുന്നവരില്‍ നിന്നായിരിക്കും ഈ 100 പേരെ തിരഞ്ഞെടുക്കുക. ട്വീറ്റ് വായിച്ചവരൊക്കെ സമ്മാനത്തുക കണ്ട് ഞെട്ടിപ്പോയി. ഇന്നുവരെ ഈ ട്വീറ്റിന് 1 .5 മില്യണ്‍ ലൈക്കുകളും 5.4 മില്യണ്‍ റീട്വീറ്റുകളും ലഭിച്ചു. ട്വിറ്ററിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരാളുടെ ട്വീറ്റ് ഇത്രയുമധികം പങ്കുവെയ്ക്കപ്പെടുന്നത്.

ഏകദേശം മൂന്നു ബില്യണ്‍ ഡോളര്‍ സ്വത്ത് ഇയാള്‍ക്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. 2023-ല്‍ ബഹിരാകാശത്തേക്കു പോകുന്ന ആദ്യ സ്വകാര്യ യാത്രികന്മാരില്‍ ഒരാള്‍ എന്ന നിലയ്ക്കും ഇദ്ദേഹം ഇക്കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പ്രശസ്തനായിരുന്നു.

Ads by Google
Thursday 17 Jan 2019 12.15 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW