Saturday, June 29, 2019 Last Updated 29 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 17 Jan 2019 09.19 AM

ശമ്പളമില്ല; സൗദിയില്‍ നൂറിലേറെ ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതത്തില്‍; അവശനിലയിലായവരില്‍ മലയാളികളും

uploads/news/2019/01/281173/soudhi.jpg

സൗദി അറേബ്യ: ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമില്ലാതെ ഒന്നര വര്‍ഷമായി സൗദിയില്‍ ദുരിതത്തില്‍ കഴിയുന്നത് നൂറിലധികം ഇന്ത്യന്‍ തൊഴിലാളികള്‍. ഇതില്‍ പകുതിപ്പേരും മലയാളികളാണ്.

ഇഖാമയോ മെഡിക്കല്‍ ഇന്‍ഷുറന്‍സോ ഇല്ലാത്തതിനാല്‍ ഇതില്‍ രോഗികളായ തൊഴിലാളികള്‍ക്ക് ചികിത്സയും ലഭിക്കുന്നില്ല.

കിഴക്കന്‍ പ്രവിശ്യയിലെ സിഹാത്ത് ഭദ്രാണിയിലുള്ള സ്വകാര്യ കമ്പനിയിലെ നൂറിലധികം ഇന്ത്യന്‍ തൊഴിലാളികളാണ് ഒന്നര വര്‍ഷമായി ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ ഇല്ലാതെ കമ്പനിയുടെ ലേബര്‍ ക്യാമ്പില്‍ കഴിയുന്നത്. ഇവരുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ സിഹാത്ത് നവോദയ സാംസ്‌കാരികവേദിയുടെ പ്രവര്‍ത്തകര്‍ ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും മരുന്നുകളും ഇവര്‍ക്ക് വിതരണം ചെയ്തു.

ദാര്‍ -അല്‍ സിഹ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി. വിഷയം ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ എംബസി തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW