Wednesday, April 24, 2019 Last Updated 23 Min 14 Sec ago English Edition
Todays E paper
Ads by Google
മൈഥിലി രാജീവൻ
Thursday 17 Jan 2019 08.08 AM

പിണറായിയുടെ ‘പൂഴിക്കടകന്‍’; 20 ലോക്‌സഭാ സീറ്റുകളിലും വനിതകള്‍ മത്സരിക്കും? ചീറ്റിപ്പോയ വനിതാ മതിലും ആര്‍പ്പൊ ആര്‍ത്തവവും മറികടക്കാന്‍ കൈവിട്ടകളി, നവോഥാനം തുടരാന്‍ ഉറപ്പിച്ച് സി.പി.എം

ശബരിമലയിലെ തോല്‍വിക്ക് മറുപടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സി.പി.എം: 100 ശതമാനം വനിതാ സംവരണത്തിന് നീക്കം. വ്യാഴാഴ്ച നടക്കുന്ന നടക്കുന്ന എല്‍ ഡി എഫ് യോഗം വിഷയം ചര്‍ച്ച ചെയ്‌തേക്കും. ഘടക കക്ഷികള്‍ക്ക് മേലും സമ്മര്‍ദം തുടരും
CPM, parliament election

പത്തനംതിട്ട: ശബരിമല വിഷയത്തിലും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളിലും പിടി വിട്ടു പോയ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും പ്രതിഛായ വീണ്ടെടുക്കാന്‍ കൈവിട്ട കളിക്കൊരുങ്ങുന്നു.

വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റില്‍ വനിതകളെ മല്‍സരിപ്പിക്കാനാണ് സിപിഎം നീക്കം. വ്യാഴാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാകുമെന്ന് സൂചന. 20 സീറ്റിലും വനിതകള്‍ മല്‍സരിക്കട്ടെ എന്നാണ് സിപിഎമ്മിന്റെ താല്‍പര്യം. ഘടക കക്ഷികള്‍ ഇത് എത്രത്തോളം അംഗീകരിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സിപിഎമ്മിന് മാത്രമല്ല എല്‍ ഡി എഫിന് ഒന്നടങ്കം തിരിച്ചടി സമ്മാനിച്ചിരിക്കുകയാണ്. സിറ്റിങ് സീറ്റുകള്‍ പോലും കൈവിട്ടു പോകും എന്നതാണ് അവസ്ഥ.

ശബരിമല വിഷയം നന്നായി മുതലെടുത്ത ബിജെപി മൂന്നു സീറ്റു വരെ ലക്ഷ്യമിടുന്നു. ശേഷിച്ച സീറ്റുകളില്‍ യുഡിഎഫ് വിജയിക്കുമെന്നും കണക്കുകൂട്ടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൂന്നു മാസം മാത്രമാണ് ശേഷിക്കുന്നത്. അതു വരെ ശബരിമല വിഷയം സജീവമാക്കി നിലനിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. മോദി നേരിട്ടെത്തി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചതും ഈ പ്ലാനിന്റെ ഭാഗമാണ്. ശബരിമലയുടെ പേരില്‍ സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിഛായ തകര്‍ത്തതിന്റെ ഏക ഉത്തരവാദി പിണറായി ആണെന്നാണ് ഘടക കക്ഷികള്‍ വിമര്‍ശിക്കുന്നത്.

ആക്ടിവിസ്റ്റുകളെ മല കയറ്റിയതാണ് വിഷയം ഇത്രയും വഷളാക്കിയത്. ഇതോടെ തങ്ങള്‍ സ്ത്രീ സമത്വ വാദികള്‍ ആണെന്ന് തെളിയിക്കാനായി പിണറായി സര്‍ക്കാരിന്റെ ശ്രമം. വനിതാ മതില്‍, ആര്‍പ്പൊ ആര്‍ത്തവം എന്നീ പരിപാടികള്‍ സംഘടിപ്പിച്ചതും അതിനായിട്ടാണ്. സര്‍ക്കാരിന്റെ മുഴുവന്‍ സംവിധാനങ്ങളും പ്രയോഗിച്ചിട്ടും വനിതാ മതില്‍ തകര്‍ന്നു. ആര്‍പ്പോ ആര്‍ത്തവത്തില്‍ ആക്ടിവിസ്റ്റുകള്‍ മാത്രമാണ് എത്തിയത്. എല്ലാ പരിപാടികളും ചീറ്റിയ നിലയ്ക്ക് പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് 100 % വനിതാ സംവരണം സ്ഥാനാര്‍ഥിത്വത്തില്‍ കൊണ്ടു വരുന്നത്.

ഇനി ഘടക കക്ഷികള്‍ എതിര്‍ത്താല്‍ 50% സംവരണത്തിനാകും സി പി എം ശ്രമം. അതു സ്വന്തമായി നല്‍കേണ്ടിയും വരും. ഇത്രയും വനിതകളെ ഒരുമിച്ച് എടുക്കാന്‍ സിപിഎമ്മിന്റെ കൈയില്‍ ഇല്ല താനും. സിനിമാ താരങ്ങളെയും സെലിബ്രിറ്റികളെയും മല്‍സരിപ്പിക്കാനാണ് നീക്കം. റീമാ കല്ലിങ്കല്‍, ദീപ നിശാന്ത് എന്നിവര്‍ പട്ടികയില്‍ ഉണ്ടായിരുന്നു. കവിതാ മോഷണ വിവാദം വന്നതോടെ ദീപയുടെ സാധ്യത അടയുകയും ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW