Wednesday, June 12, 2019 Last Updated 12 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 17 Jan 2019 08.01 AM

കോണ്‍സ്രില്‍ സഹകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് പി.സി ജോര്‍ജിന്റെ കത്ത്; അടുപ്പിക്കില്ലെന്ന് മാണിഗ്രൂപ്പും മുസ്ലീംലീഗും

uploads/news/2019/01/281165/pc-george.jpg

കോട്ടയം: എന്‍ഡിഎ നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുകയും ശബരിമല വിഷയത്തില്‍ ആശയപരമായി യോജിക്കുകയും ചെയ്ത പിസി ജോര്‍ജ്ജ് വീണ്ടും വഴിയാധാരമാകുന്നു. ജോര്‍ജ്ജിന്റെ ജനപക്ഷത്തെ പരിഗണിക്കുന്ന കാര്യം യുഡിഎഫ് തല്‍ക്കാലം മാറ്റി വെച്ചേക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരവേ മുന്നണിയിലെ പ്രമുഖ ഘടകകക്ഷികളെ പ്രകോപിപ്പിക്കുന്ന ഒരുനീക്കത്തിനും കെ.പി.സി.സി നേതൃത്വം തയ്യാറാകാത്തതാണ് കാരണം.

കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് പിസി ജോര്‍ജ്ജ് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ കത്ത് ലഭിച്ചു എന്ന കാര്യം യോഗത്തില്‍ പരാമര്‍ശിക്കുക മാത്രമേയുണ്ടാകുകയുള്ളൂ. പക്ഷേ ചര്‍ച്ച ഉണ്ടാകില്ല. കത്ത് ഉടന്‍ പരിഗണിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം എടുത്തിരിക്കുന്ന തീരുമാനം. കോൺഗ്രസ് നേതൃത്വത്തിലെ പ്രബല വിഭാഗത്തിനും പി സി ജോര്‍ജ്ജിനോട് താത്പര്യമില്ല.

യുഡിഎഫിലെ പ്രബല കക്ഷികളായ മുസ്ലീംലീഗിനും കേരളാ കോണ്‍ഗ്രസ് എമ്മിനും പി.സി.ജോർജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷത്തെ യു.ഡി.എഫിൽ ഉൾപ്പെടുത്തുന്നതിനോട് കടുത്ത എതിര്‍പ്പുമാണ്. മുൻകാലങ്ങളിൽ പി.സി.ജോർജ് സ്വീകരിച്ച നിലപാടുകളാണ് യുഡിഎഫിലെ പലരെയും അതൃപ്തിപ്പെടുത്തുന്നതു്. പി.സി.ജോര്‍ജ്ജിന്റെ കത്ത് ലഭിച്ചകാര്യം കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബെഹനാനും സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എന്ത് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഇവരും വ്യക്തമാക്കിയിട്ടില്ല.

അതിനിടയില്‍ യുഡിഎഫില്‍ സീറ്റ് ചര്‍ച്ചയ്ക്കും ഇന്നു മുതല്‍ തുടക്കമായേക്കും. ലോക്താന്ത്രിക് ജനതാദള്‍ രൂപീകരിച്ച് എം.പി. വീരേന്ദ്ര കുമാര്‍ എല്‍.ഡി.എഫിലേക്കു പോയനിലയ്ക്ക് ഒരു സീറ്റ് തങ്ങള്‍ക്കു വേണമെന്നു കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ആവശ്യപ്പെട്ടേക്കും. എന്നാല്‍, നേരത്തേ വീരേന്ദ്ര കുമാറിനു കൊടുത്ത പാലക്കാട് അവര്‍ക്കു വേണ്ട. കോട്ടയം അല്ലെങ്കില്‍ ഇടുക്കിയാണു ജേക്കബ് വിഭാഗത്തിനു താല്‍പ്പര്യം. കഴിഞ്ഞ തവണ ഒപ്പമുണ്ടായിരുന്ന ചിലര്‍ വിട്ടുപോയതിനാല്‍ ആരേയും പിണക്കാന്‍ കഴിയാത്ത നിലയിലാണ് യുഡിഎഫ്.

ഇടുക്കി ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ്- മാണി വിഭാഗവും രംഗത്ത് വന്നേക്കുമെന്ന് സൂചനയുണ്ട്. അതേസമയം കോട്ടയം വിട്ടുകൊടുക്കുന്ന കാര്യം ചോദിക്കുകയേ വേണ്ടെന്നും അവര്‍ പറയുന്നു. മൂന്നാമതൊരു സീറ്റ് കൂടി ചോദിക്കാന്‍ മുസ്ലിം ലീഗും ഒരുമ്പെടുന്നുണ്ട്. 23-നു നടത്തുന്ന സെക്രട്ടേറിയറ്റ്/കലക്ടറേറ്റ് ഉപരോധങ്ങളാണു യു.ഡി.എഫ്. യോഗത്തിന്റെ പ്രധാന അജന്‍ഡയെങ്കിലും സീറ്റ് വിഭജനത്തില്‍ ഏകദേശരൂപമുണ്ടാക്കിയേക്കും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW