Friday, April 26, 2019 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jan 2019 03.58 PM

ചൊവ്വാദോഷം എങ്ങനെ?

''മറ്റു പാപഗ്രഹങ്ങളെ അപേക്ഷിച്ച് ചൊവ്വയാണ്. വിവാഹ കാര്യങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. സ്ത്രീ പുരുഷ ജാതകത്തില്‍ ലഗ്നാലോ, ചന്ദ്രാലോ, ശുക്രാലോ 1, 2, 4, 7, 8, 12-ല്‍ ചൊവ്വ നിന്നാല്‍ പാപമാണ്. ഈ പാപ ദോഷത്തെയാണ് ചൊവ്വാദോഷമെന്ന് പറയുന്നത്.''
uploads/news/2019/01/280958/joythi160119a.jpg

ചൊവ്വ ഗ്രഹം സൗരയൂഥത്തില്‍ സൂര്യനില്‍ നിന്ന് 1410 ലക്ഷം നാഴിക ദൂരെ സ്ഥിതി ചെയ്യുന്നു. ചൊവ്വ ഗ്രഹത്തിന്റെ വ്യാസം 4200 നാഴികയാണ്. ഒരു തവണ സൂര്യനെ ചുറ്റുവാന്‍ വേണ്ട സമയം 687 ദിവസമാണ്. ധാതുദ്രവ്യങ്ങളുടെ കാരകത്വം കുജനെകൊണ്ടാണ് ജ്യോതിഷത്തില്‍ ചിന്തിക്കുന്നത്. കുജന് അഗ്നിവര്‍ണമാണ്.

കുജന് മേടം മൂലക്ഷേത്രവും മകരം ഉച്ചക്ഷേത്രവുമാണ്. കര്‍ക്കിടകം നീചക്ഷേത്രവും വൃശ്ചികം സ്വക്ഷേത്രവുമാണ്. ചൊവ്വാദോഷം ജ്യോതിഷത്തിലെ പ്രധാന കാര്യമാണ്.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ കാര്യത്തിലാണ് ചൊവ്വാദോഷത്തിന് പ്രസക്തി. അതുപോലെ തന്നെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് ചൊവ്വാദോഷം.

ഇതിന്റെ പേരില്‍ മാംഗല്യം നിഷേധിക്കപ്പെട്ട യുവതികള്‍ നിരവധിയാണ്. ജാതകന്‍ സ്ത്രീയായാലും പുരുഷനായാലും, ലഗ്നാലും ചന്ദ്രാലും, ശുക്രാലും 1, 2, 4, 7, 8, 12 എന്നീ ഭാവങ്ങളില്‍ പാപ ഗ്രഹങ്ങളായ രാഹു, രവി, ശനി, കുജന്‍ നില്‍ക്കുന്നത് ദോഷമാണ്. മറ്റു പാപഗ്രഹങ്ങളെ അപേക്ഷിച്ച് ചൊവ്വയാണ്.

വിവാഹ കാര്യങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. സ്ത്രീ പുരുഷ ജാതകത്തില്‍ ലഗ്നാലോ, ചന്ദ്രാലോ, ശുക്രാലോ 1, 2, 4, 7, 8, 12-ല്‍ ചൊവ്വ നിന്നാല്‍ പാപമാണ്. ഈ പാപ ദോഷത്തെയാണ് ചൊവ്വാദോഷമെന്ന് പറയുന്നത്.

ദോഷ പരിഹാരങ്ങള്‍


1. ഈ പറയപ്പെട്ട സ്ഥാനങ്ങളില്‍ (1-2-4-7-8-12) ചൊവ്വ നില്‍ക്കുമ്പോള്‍ ആ ചൊവ്വയെ വ്യാഴം ദൃഷ്ടി ചെയ്താല്‍ ചൊവ്വാദോഷം മാറിക്കിട്ടും.
2. ലഗ്നാലോ, ചന്ദ്രാലോ ഏഴില്‍ ഏഴാംഭാവാധിപനോ, ശുഭനോ നിന്നാല്‍ വൈധവ്യം ഉണ്ടാകില്ല.

3. കേന്ദ്ര ത്രികോണങ്ങളില്‍ ശുഭഗ്രഹങ്ങളും 3, 6, 11 ഭാവങ്ങളില്‍ പാപ ഗ്രഹങ്ങളും ഏഴില്‍ ഏഴാം ഭാവാധിപനും നിന്നാല്‍ ചൊവ്വാദോഷ പരിഹാരമാണ്.
4. സ്ത്രീ പുരുഷ ജാതകങ്ങളില്‍ ഒരാളുടെ ജാതകത്തിലെ പാപസ്ഥിതി തന്നെ മറ്റേയാളുടെ ജാതകത്തിലുമുണ്ടെങ്കില്‍ ദോഷപരിഹാരമാകും.

5. കുംഭം ചിങ്ങം രാശികളില്‍ നില്‍ക്കുന്ന ചൊവ്വാ ദോഷം ചെയ്യില്ല.
6. മിഥുനം, കന്നി, തുലാം, ഇടവം 12-ാം ഭാവമായി ചൊവ്വ നിന്നാല്‍ പാപശക്തി കുറയും.

7. ചൊവ്വ ചന്ദ്രനോട് യോഗം ചെയ്തു നിന്നാല്‍ ചൊവ്വാദോഷം ഒഴിവാകും.
8. മേടം, കര്‍ക്കിടകം വൃശ്ചികം മകരം രാശികളില്‍ ഏഴാംഭാവത്തില്‍ ചൊവ്വ വന്നാല്‍ ചൊവ്വയ്ക്ക് ചൊവ്വാദോഷമില്ല.
(വിവരങ്ങള്‍ക്ക് കടപ്പാട് ജ്യോതിഷ വിജ്ഞാനകോശം ജ്യോതിഷ നിഘണ്ഡു)

ജ്യോത്സ്യന്‍
ശശിധര പൊതുവാള്‍, പയ്യന്നൂര്‍
മൊ: 9544054161

Ads by Google
Wednesday 16 Jan 2019 03.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW