Thursday, July 18, 2019 Last Updated 6 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jan 2019 03.40 PM

നോക്കിയ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

nokia 3.1 plus gets a price cut in india

നോക്കിയ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നോക്കിയ 6.1 പ്ലസ്, നോക്കിയ 7.1 ഫോണുകള്‍ക്ക് പിന്നാലെ നോക്കിയ 3.1 പ്ലസിനും വില കുറയുന്നു. റീടെയില്‍ സ്റ്റോറുകളില്‍ നോക്കിയ 3.1 പ്ലസ് ഫോണിന് വിലകുറച്ചുവെങ്കിലും എച്ച്എംഡിയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ പഴയ വിലതന്നെയാണ്.

വിലക്കിഴിവ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ആമസോണ്‍ ഇന്ത്യ, ഫ്ളിപ്കാര്‍ട്ട് വെബ്സൈറ്റുകളില്‍ പുതിയ നിരക്കിലാണ് ഫോണ്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. 10,000 രൂപയ്ക്ക് താഴെ വിലയില്‍ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോക്കിയ 3.1 പ്ലസ് പരിഗണിക്കാവുന്നതാണ്.

11,499 രൂപയ്ക്കാണ് നോക്കിയ 3.1 പ്ലസ് വിപണിയിലിറക്കിയത്. എന്നാല്‍ നോക്കിയ 5.1 പ്ലസ് ഫോണ്‍ 10,999 രൂപയ്ക്ക് വിപണിയിലെത്തിച്ചത് നിരവധി ഉപയോക്താക്കളെ നിരാശപ്പെടുത്തി. ഇക്കാരണത്താലാണ് എച്ച്എംഡി ഗ്ലോബല്‍ നോക്കിയ 3.1 പ്ലസിന് 1,500 രൂപയോളം കുറച്ചതെന്ന് കരുതുന്നു. ഇപ്പോള്‍ 9,999 രൂപയാണ് വില. ഇതോടെ നോക്കിയ 3.1 പ്ലസ് ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ഫോണുകളുടെ പട്ടികയില്‍ ഏറ്റവും വിലകുറഞ്ഞ ഫോണ്‍ ആയി ഇത് മാറി.

13 മെഗാപിക്സലിന്റേയും അഞ്ച് മെഗാപിക്സലിന്റേയും സെന്‍സറുകളടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയാണ് നോക്കിയ 3.1 പ്ലസിനുള്ളത്. എട്ട് മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. സ്റ്റോക്ക് ആന്‍ഡ്രോയിഡ് 8.1 ഓറിയോ ആണ് ഫോണില്‍ ഉള്ളത്. ആന്‍ഡ്രോയിഡ് പൈ അപ്ഡേറ്റ് അധികം വൈകാതെ തന്നെ ഫോണിലെത്തും.

3500 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍. ആറ് ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്പ്ലേ ആണ് ഫോണിന്. ഒക്ടാകോര്‍ മീഡിയാ ടെക് ഹീലിയോ പി 22 പ്രൊസസറില്‍ മൂന്ന് ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഫോണിനുള്ളത് 400 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകളും ഇതില്‍ ഉപയോഗിക്കാം.

Ads by Google
Ads by Google
Loading...
TRENDING NOW