Wednesday, January 16, 2019 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jan 2019 09.26 AM

നൊന്തുപെറ്റ കുഞ്ഞ് കണ്‍മുന്നില്‍ വെന്തുമരിക്കുന്നത് കാണാന്‍ കെല്‍പ്പില്ലാതെ ആ അമ്മ താഴേക്കെറിഞ്ഞ കുഞ്ഞ് പതിച്ചത് 'ദൈവത്തിന്റെ കയ്യിലേയ്ക്ക്'

uploads/news/2019/01/280922/fire.jpg

നൊന്തുപെറ്റ കുഞ്ഞ് കണ്‍മുന്നില്‍ വെന്തുമരിക്കുന്നത് കാണാന്‍ കെല്‍പ്പില്ലാതെ ആ അമ്മ തീപടര്‍ന്നു പിടിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും അവനെ താഴേയ്ക്കിട്ടു. ആ അമ്മനോവിന്റെ പ്രാര്‍ത്ഥന കൊണ്ടാകാം ആ മൂന്നു വയസ്സുകാരന്‍ വന്നു പതിച്ചത് സമീപവാസിയായ യുവാവിന്റെ കയ്യിലേയ്ക്ക്...

അജ്മാനിലെ നുഐമിയയിലുള്ള കെട്ടിടത്തിനാണ് ഞായറാഴ്ച തീ പിടിച്ചത്. പുക നിറഞ്ഞ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയ ഏഴംഗ കുടുംബത്തെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തി പിന്നീട് രക്ഷിച്ചു.

ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് മറ്റ് കെട്ടിടങ്ങളിലേയ്ക്ക് തീ പടരുന്നത് നിയന്ത്രിക്കാന്‍ കഴിഞ്ഞു. വാഷിങ്‌മെഷീനില്‍ നിന്നുള്ള ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.

Ads by Google
Wednesday 16 Jan 2019 09.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW