Wednesday, April 24, 2019 Last Updated 44 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jan 2019 08.45 AM

'കശ്മീര്‍ഭീകരര്‍' മെഹ്ബൂബമുഫ്ത്തിക്ക് 'മണ്ണിന്റെ മക്കള്‍' ; ശ്രീനഗറിലെ തോക്കുസംസ്‌ക്കാരം ഇല്ലാതാക്കാന്‍ കേന്ദ്രം തീവ്രവാദി നേതാക്കളുമായി സംസാരിക്കണം

uploads/news/2019/01/280914/mehbooba-mufthy.jpg

ശ്രീനഗര്‍: ഒരിക്കല്‍ കശ്മീര്‍ഭീകരരെ 'മണ്ണിന്റെ മക്കളെ'ന്നു വിശേഷിപ്പിച്ചിരുന്നതായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്ത്തി. ജമ്മു കശ്മീരിലെ തോക്കു സംസ്‌ക്കാരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീവ്രവാദി സംഘടനകളുടെ നേതാക്കളുമായി സംസാരിക്കാന്‍ തയ്യാറാകണമെന്നും ഇവര്‍ പറഞ്ഞു. അവരെ രക്ഷിക്കാനായി കേന്ദ്രം ആഭിമുഖ്യം എടുക്കണമെന്നും മെഹ്ബൂബാ മുഫ്ത്തി പറഞ്ഞു.

അനന്തനാഗില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് മെഹ്ബൂബാ മുഫ്ത്തി ഇക്കാര്യം പറഞ്ഞത്. പാകിസ്താനും വിഘടനവാദികളുമായി ചര്‍ച്ച നടത്തുന്നത് പോലെ തന്നെ തീവ്രവാദി സംഘങ്ങളുടെ നേതാക്കളുമായും ചര്‍ച്ച വേണം. അങ്ങിനെ ഉണ്ടായെങ്കിലേ തോക്കു സംസ്‌ക്കാരം അവസാനിപ്പിക്കാന്‍ കഴിയൂ. ഹൂറിയത്ത് കോണ്‍ഗ്രസും തീവ്രവാദികളുമായും ചര്‍ച്ച സംഘടിപ്പിക്കണമെന്ന് തന്നെയാണ് താന്‍ പല ഘട്ടത്തിലും വിശ്വസിച്ചിരുന്നത്.

അക്രമത്തിന്റെ പാതയില്‍ നിന്നും കശ്മീരിലെ തീവ്രവാദികളെ തടയപ്പെടേണ്ടതുണ്ട്. 1996 ല്‍ ഞാന്‍ രാഷ്ട്രീയത്തിലേക്ക് എത്തിയ സമയത്ത് പ്രദേശവാസികളായ തീവ്രവാദികളെ മണ്ണിന്റെ മക്കളെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. അവരെ സംസ്ഥാനത്തിന്റെ സ്വത്തായി കണ്ട് രക്ഷിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു. ഒരു എന്‍കൗണ്ടര്‍ ഉണ്ടായാല്‍ തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും നേര്‍ക്കുനേര്‍ വരും. അപ്പോള്‍ തന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാതാകുമെന്നും അവര്‍ പറഞ്ഞു.

ഏഴു കശ്മീരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിപ്പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ട 2016 ജെഎന്‍യു രാജ്യദ്രോഹക്കുറ്റത്തിലെ കുറ്റപത്രത്തെയും അവര്‍ വിമര്‍ശിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടുള്ള ബിജെപിയുടെ പതിവ് പരിപാടിയെന്നാണ് വിമര്‍ശിച്ചത്. ഈ സമയത്ത് തന്നെ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന കുറ്റപത്രം സംശയാസ്പദമാണ്. യുപിഎ അധികാരത്തില്‍ ഇരുന്ന സമയത്ത് അഫ്‌സല്‍ ഗുരുവിനെ കഴുമരത്തില്‍ ഏറ്റിയിരുന്നു. അതിന്റെ വില നല്‍കേണ്ടി വന്നത് കശ്മീരിനായിരുന്നെന്നും അവര്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW