Thursday, July 11, 2019 Last Updated 14 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jan 2019 01.40 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(16)

uploads/news/2019/01/280817/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - മാതാവിന്റെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകലിലല്‍ പങ്കെടുക്കും. സന്താനങ്ങള്‍ക്ക്‌ ദൂരദേശത്ത്‌ തൊഴില്‍ ലഭിക്കും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. നന്നായി ആലോചിച്ചശേഷം മാത്രം ബിസിനസ്സില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുക. ഗൃഹസംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - ഭൂമിസംബന്ധമായി ക്രയവിക്രയത്തിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ തടസം നേരിടും. ഫലപ്രദമായ ഔഷധസേവ കൊണ്ട്‌ രോഗ വിമുക്‌തി ഉണ്ടാകും. ആദ്ധ്യാത്മിക പ്രവൃത്തികളില്‍ മനസ്‌ വ്യാപൃതമാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. അപകീര്‍ത്തിക്ക്‌ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - യുവാക്കളില്‍ ലഹരിപദാര്‍ത്ഥത്തി നോടുള്ള താല്‍പര്യം വര്‍ദ്ധിക്കും. പട്ടാളക്കാര്‍ക്ക്‌ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടും. പ്രശ്‌നങ്ങളെ ധീരതയോടെ നേരിടാന്‍ കഴിയും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പ്രമോഷന്‌ ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ അനുകൂല ഉത്തരവ്‌ ലഭിക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. ആത്മാര്‍ത്ഥമായി സഹകരിക്കുന്നവരോട്‌ ചിലപ്പോള്‍ വെറുപ്പ്‌ കാണിക്കും. പുതിയ ജോലിക്ക്‌ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. പിതാവിനോ പിതൃസ്‌ഥാനീയര്‍ക്കോ രോഗാരിഷ്‌ടതകള്‍ അനുഭവപ്പെടും. വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം ) - പല വിഷമഘട്ടങ്ങളില്‍ നിന്നും മോചനം ലഭിക്കും. സഹനശക്‌തിയും ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപെടും. നാടുവിട്ടു കഴിയുന്നവര്‍ക്ക്‌ സ്വന്തം നാട്ടിലേക്ക്‌ തിരിച്ചുവരുന്നതിനുള്ള ശ്രമം വിജയിക്കും. ജലയാത്രയില്‍ ശ്രദ്ധിക്കണം. എന്‍ജിനിയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തില്‍ ചില ബുദ്ധിമുട്ടുകള്‍ വരാം. സര്‍ക്കാര്‍ സംബന്ധമായി പലവിഷ വിഷമതകള്‍ ഉണ്ടാകും. കൂടുതല്‍ ജോലിഭാരം കൊണ്ട്‌ മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - ഉദ്യോഗാര്‍ത്ഥികള്‍ക്കു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനുള്ള ഉത്തരവ്‌ ലഭിക്കും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്‌തമായിരിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന്‌ സാധ്യത. ആത്മവിശ്വാസക്കുറവ്‌ മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക്‌ തടസ്സം നേരിടും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനം പൂര്‍ത്തിയാക്കാന്‍ പലവിധ വിഷമതകള്‍ അനുഭവപ്പെടും. കമിതാക്കള്‍ തമ്മില്‍ തെറ്റിദ്ധാരണകള്‍ മുഖേന അകലുവാനിടയാകും. യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നത്ര പ്രയോജനം ലഭിക്കുകയില്ല. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. കുടുംബ ജീവിതം ആസ്വാദ്യമാകും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. വിദേശത്ത്‌ തൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ ശമ്പള കുടിശ്ശിക ലഭിക്കും.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - മനസ്സിന്‌ സന്തോഷവും സമാധാനവും ലഭിക്കും. സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വിദേശയാത്രയ്‌ക്കുള്ള അവസരം ലഭിക്കും. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. അവിവാഹിതരുടെ വിവാഹ കാര്യത്തിനു അനുകൂല തീരുമാനം എടുക്കണം. ഇഷ്‌ടജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കും. സംഗീതം, നാടകം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ധാരാളം അവസരം ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. ആരേയും കണ്ണടച്ചു വിശ്വസിയ്‌ക്കരുത്‌. ആത്മാര്‍ത്തമായി സഹകരിക്കുന്നവരോട്‌ ചിലപ്പോള്‍ വെറുപ്പ്‌ കാണിക്കും. ഒരിക്കലും പ്രതീക്ഷി ക്കാത്ത ചില സംഭവങ്ങള്‍ വന്നുചേരും. പുതിയ ജോലിക്ക്‌ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - അസാധാരണ വാക്‌ സാമര്‍ത്ഥ്യം പ്രകടമാക്കും. വിനോദയാത്രകളില്‍ പങ്കെടുക്കും. വിശേഷവസ്‌ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. ചിരകാലസുഹൃത്തിനെ കണ്ടുമുട്ടും. പുതിയ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അനുകൂല സമയമല്ല. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കുക. മറ്റുള്ളവരുടെ പ്രീതിക്കായി എന്തും പ്രവര്‍ത്തിക്കും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക. ദൃശ്യമാധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക്‌ ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - ഉദ്യോഗാര്‍ത്ഥികള്‍ക്കു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാനുള്ള ഉത്തരവ്‌ ലഭിക്കും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്‌തമായിരിക്കും. യുവതികള്‍ വഞ്ചനയില്‍ അകപ്പെടാതിരിക്കാന്‍ സൂക്ഷിക്കുക. ആത്മവിശ്വാസക്കുറവ്‌ മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദേശയാത്രയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക്‌ പരിവര്‍ത്തനങ്ങള്‍ക്ക്‌ തടസ്സങ്ങള്‍ ഉണ്ടാകും. ശത്രുക്കള്‍ വര്‍ദ്ധിക്കുകയും പരിവര്‍ത്തനങ്ങള്‍ക്ക്‌ വിധേയരാവുകയും ചെയ്യും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക്‌ തടസ്സം നേരിടും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - ശത്രുക്കളുടെ ഗുഢതന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. പിതൃഗുണവും ഭാഗ്യപുഷ്‌ടിയും അനുഭവപ്പെടും. വിനോദങ്ങളില്‍ പങ്കെടുക്കും. പ്രേമവിവാഹത്തിന്‌ ആഗ്രഹിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. അകന്നുകഴിഞ്ഞിരുന്ന ദമ്പതികള്‍ തമ്മില്‍ ഒന്നിക്കും. മനസിന്‌ സന്തോഷവും സമാധാനവും ലഭിക്കും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Wednesday 16 Jan 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW