Friday, June 21, 2019 Last Updated 9 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Jan 2019 05.07 PM

കുഞ്ഞിന് ശ്രദ്ധയേകാം

''നവജാത ശിശുവിന്റെ പരിചരണത്തില്‍ ശ്രദ്ധിക്കാന്‍.''
uploads/news/2019/01/280711/parenting150119a.jpg

നവജാത ശിശുവിനെ പരിചരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അമ്മയ്ക്ക് നല്‍കാന്‍ കഴിയുന്ന കരുതല്‍ കുഞ്ഞിന് മറ്റാര്‍ക്കും നല്‍കാന്‍ കഴിയില്ല. അമ്മയും കുഞ്ഞുമായുള്ള ഈ കാലഘട്ടം വളരെ സുന്ദരമായ ഒരു അനുഭവമാക്കാം.

ഒരു കുട്ടിയുടെ വളര്‍ച്ച സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. അടുത്ത വീട്ടിലെ കുട്ടി പലതും ചെയ്യുന്നു എന്റെ കുട്ടി അതൊന്നും ചെയ്യുന്നില്ലല്ലോ എന്ന ആധി ചില മാതാപിതാക്കളില്‍ ഇന്ന് കണ്ടുവരുന്ന ഒരു കാഴ്ച്ചയാണ്. സത്യത്തില്‍ ഇത്തരം മനപ്രയാസത്തിന്റെ കാര്യമില്ല.

അടിസ്ഥാനപരമായി ഓരോ പ്രായത്തിലും സമയത്തും ചില കാര്യങ്ങള്‍ നിങ്ങളുടെ കുട്ടി ചെയ്യുന്നുണ്ടെങ്കില്‍ കുഞ്ഞ് വളര്‍ച്ചയുടെ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു എന്ന് മനസ്സിലാക്കാം. ചില കുട്ടികളില്‍ ചില പ്രവര്‍ത്തികള്‍ മന്ദഗതിയിലായിരിക്കും. എന്നാല്‍ മറ്റ് പ്രവര്‍ത്തികളില്‍ മിടുക്കനും ആയിരിക്കും എന്ന കാര്യം ഓര്‍ത്തിരിക്കേണ്ടതുമാണ്.

കുഞ്ഞ് രോഗം കാരണമോ മറ്റോ പ്രത്യേക രീതിയില്‍ പെരുമാറിയാല്‍, അത്തരം പ്രവര്‍ത്തികളും ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ അയലത്തെ കുട്ടി ചെയ്യുന്നത് സ്വന്തം കുട്ടി ചെയ്യണമെന്ന് വാശി പിടിക്കരുത്. അതുകൊണ്ടു യാതൊരു പ്രയോജനവുമില്ല. ഉദാഹരണത്തിന്, നടക്കാറാകാത്ത കുട്ടിയെ നടത്തിക്കുന്നതുപോലെ. ഇത് ഒരു വിധത്തിലും കുഞ്ഞിന് സഹായകമാകില്ല. കുഞ്ഞ് ഓരോ മാസങ്ങളിലും ആഴ്ചകളിലും എന്തൊക്കെയാണ് ചെയ്യുക എന്ന് നോക്കാം.

ജനനം മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ തല ചരിച്ച് കുഞ്ഞ് നിവര്‍ന്ന് കിടക്കുന്നതും പെട്ടെന്നുള്ള ശബ്ദം കേട്ടാല്‍ ഞെട്ടുന്നതും നമുക്ക് മനസ്സിലാക്കാനാകും. കൂടാതെ കൈകള്‍ എപ്പോഴും മടക്കിപ്പിടിച്ചിരിക്കും. കൈയ്യില്‍ കിട്ടുന്ന എന്തും മുറുകെ പിടിയ്ക്കുകയും ചെയ്യും. ആറു മുതല്‍ 12 ആഴ്ചകള്‍ കൊണ്ട് തലനിവര്‍ത്തിപ്പിടിക്കാന്‍ പഠിക്കുന്നു. കൂടാതെ കണ്ണ് വസ്തുക്കളില്‍ പതിപ്പിക്കാന്‍ കഴിയുന്നു.

മൂന്നു മാസങ്ങള്‍ കഴിയുമ്പോള്‍ കുഞ്ഞ് നിവര്‍ന്ന് കിടന്ന് കൈകളും കാലുകളും ഒരുപോലെ ചലിപ്പിക്കുന്നു. കൃത്യമല്ലാത്തതായ ശബ്ദങ്ങള്‍ കരച്ചിലിനൊപ്പം പ്രകടിപ്പിക്കുകയും അമ്മയെ തിരിച്ചറിയുകയും ശബ്ദത്തിന് മറുപടി നല്‍കുകയും ചെയ്യും. കുറേ നേരം തല ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുന്നു.

ആറ് മാസമാകുമ്പോഴേക്കും കൈ തട്ടി കുഞ്ഞ് കളിക്കാന്‍ തുടങ്ങുന്നു. ശബ്ദം കേള്‍ക്കുന്ന ദിശയിലേക്ക് തിരിയുന്നു. കുഞ്ഞ് ഉരുളാന്‍ തുടങ്ങുന്നു. പരസഹായം കൂടാതെ ഇരിക്കുന്നു. എഴുന്നേല്‍ക്കാന്‍ ആരംഭിക്കുമ്പോള്‍ കാലില്‍ കുറച്ച് ഭാഗം താങ്ങുന്നു. കമിഴ്ന്നു കിടക്കുന്ന കുഞ്ഞിന് ശരീരഭാഗം കൈകള്‍ കൊണ്ട് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നു.

ഒന്‍പത് മാസങ്ങള്‍ ആകുമ്പോഴേക്കും കുഞ്ഞ് കൈ താങ്ങില്ലാതെ സ്വയം ഇരിക്കാന്‍ പ്രാപ്തനാകുന്നു. കൂടാതെ കാല്‍ മുട്ടിലോ കൈകള്‍ കൊണ്ടോ ഇഴയാനും ആരംഭിക്കും. പന്ത്രണ്ട് മാസങ്ങള്‍ കഴിയുമ്പോള്‍ കുഞ്ഞ് സംസാരിക്കാന്‍ തുടങ്ങുന്നു. ഉദ: അമ്മ, വസ്തുക്കള്‍.

നവജാത ശിശുക്കളില്‍ ഉണ്ടാകുന്ന ഭാര വ്യത്യാസം


നവജാത ശിശുക്കളില്‍ ആദ്യ കുറച്ചു ദിവസങ്ങളില്‍ ഭാരം കുറയുന്നതു സര്‍വ്വസാധാരണമാണ്. ആദ്യത്തെ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ 56 ശതമാനം വരെ ഭാരക്കുറവുണ്ടാകും. എന്നാല്‍ ഇത് ഏഴ് ശതമാനത്തില്‍ കൂടുതലായാല്‍ ശ്രദ്ധിക്കണം.
uploads/news/2019/01/280711/parenting150119c.jpg

ജനിച്ച ഉടനെ കുഞ്ഞിനുള്ള ഭക്ഷണം മുലപ്പാല്‍ മാത്രമാണ്. കുഞ്ഞിന് നേരായ രീതിയില്‍ മുലയൂട്ടേണ്ടത് വളരെ പ്രധാനമാണ്. ആദ്യത്തെ ഒന്നു രണ്ടു ദിവസങ്ങളില്‍ കുഞ്ഞിന് ലഭിക്കുന്ന മുലപ്പാല്‍ കുറവായത് കൊണ്ടും ഭാരം കുറയും. കുഞ്ഞിന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെങ്കില്‍ ജനിച്ചു രണ്ടു ദിവസം കഴിഞ്ഞ് കുഞ്ഞിന്റെ ഭാരം വീണ്ടും കണക്കാക്കണം.

നവജാത ശിശുവിന്റെ ആവറേജ് ഭാരത്തേക്കാളും കൂടുതലാണ് നഷ്ടപ്പെടുന്ന ഭാരമെങ്കില്‍ ഡോക്ടറെ കാണിക്കണം. പാല്‍ കൊണ്ടു മാത്രം കുഞ്ഞിന് ആവശ്യമുള്ള പോഷണം ലഭിക്കുന്നില്ലെന്നാണ് ഇതിന്റെ അര്‍ത്ഥം. മുലപ്പാല്‍ കൊണ്ടുതന്നെ സാധാരണ രീതിയില്‍ നവജാത ശിശുക്കള്‍ രണ്ടു മൂന്നാഴ്ചകള്‍ക്കുള്ളില്‍ ആവശ്യത്തിനുള്ള ഭാരം വയ്ക്കും. പിന്നീട് ആദ്യത്തെ ആറ് മാസക്കാലം നാല് മുതല്‍ ആറ് ഔണ്‍സ് വരെ ഭാരം കുഞ്ഞുങ്ങള്‍ക്കുണ്ടാകും.

കുഞ്ഞിന് സാധാരണ ഭാരം വച്ചാലും മുലപ്പാല്‍ കൊടുക്കുന്നത് നിര്‍ത്തരുത്. കുഞ്ഞിനുള്ള ഏറ്റവും നല്ല ഉത്തമാഹാരമാണിത്. ആധുനിക ലോകത്തില്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ പല അമ്മമാര്‍ക്കും മടിയാണ്. ശരീര സൗന്ദര്യം നഷ്ടപ്പെടുമെന്നതാണ് ഇവരുടെ പ്രശ്‌നം.

എന്നാല്‍ സ്വന്തം കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് ഇവര്‍ ചിന്തിക്കുകയോ ബോധവതികള്‍ അകുകയോ ചെയ്യുന്നില്ല. മുലപ്പാല്‍ കുഞ്ഞിന് മികച്ച പ്രതിരോധ ശേഷിയാണ് നല്‍കുന്നത്. അസുഖങ്ങളില്‍ നിന്ന് കുട്ടിയെ പ്രതിരോധിക്കുന്നതിന് മുലപ്പാലിന്റെ പങ്ക് വളരെ വലുതാണ്. കുട്ടികള്‍ക്ക് മികച്ച ബുദ്ധി ശക്തിയും വളര്‍ച്ചയും ഉണ്ടാകാന്‍ ഇതുവഴി സാധിക്കും.

കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍


ജനിച്ച ദിവസം കുഞ്ഞിനെ കുളിപ്പിക്കേണ്ട ആവശ്യമില്ല. ജനന സമയത്തു കുഞ്ഞിന്റെ ശരീരമാകെ മെഴുകുപോലുള്ള വെര്‍ണിക്സ് കേസിയോസ എന്ന വസ്തുവുണ്ടാകും. ഇത് കുഞ്ഞിന് ആദ്യ ദിവസം സംരക്ഷണ കവചം ആയിരിക്കും. ഇതു കഴുകി കളയേണ്ട ആവശ്യമില്ല.

വീട്ടില്‍ കുളിപ്പിക്കുമ്പോള്‍


പണ്ടു കാലത്ത് പാളയിലും നീട്ടിവച്ച കാലുകളിലും കിടത്തി കുഞ്ഞിനെ കുളിപ്പിച്ചിരുന്നു. അന്നൊക്കെ മുത്തശ്ശിമാര്‍ പരമ്പരാഗത രീതിയില്‍ കുളിപ്പിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് നന്നായി മസ്സാജിങ് ലഭിച്ചിരുന്നു. അത്തരം സ്പര്‍ശനങ്ങള്‍ കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഏറെ അനിവാര്യമാണ്.

ഇന്ന് കുഞ്ഞുങ്ങളെ കുളിപ്പിക്കാന്‍ പ്ലാസ്റ്റിക് ടബ്ബകള്‍ വിപണിയില്‍ ലഭ്യമാണ്. തണുപ്പ് മാറ്റിയ ഇളം ചൂടുവെള്ളം കൊണ്ടാണ് കുഞ്ഞുങ്ങളെ കുളിപ്പിക്കേണ്ടത്.

തലയില്‍ വെള്ളമൊഴിക്കുമ്പോള്‍ കുഞ്ഞിനെ കമഴ്ത്തി കിടത്തണം. ചെവിയിലും മൂക്കിലും വെള്ളം കയറിയാല്‍ പഞ്ഞി കൊണ്ടോ വൃത്തിയുള്ള തുണി കൊണ്ടോ അപ്പോള്‍ തന്നെ തുടയ്ക്കണം. ചെവിയിലെയും മൂക്കിലെയും വെള്ളം കളയുന്നതിന് ഊതുന്ന പ്രവണത നല്ലതല്ല.

അണു നാശിനികള്‍ കലര്‍ന്ന വസ്തുക്കളൊന്നും നവജാത ശിശുവിനെ കുളിപ്പിക്കാന്‍ ഉപയോഗിക്കരുത്. അധികം വരണ്ട ചര്‍മമാണ് കുഞ്ഞിനെങ്കില്‍ എല്ലാദിവസവും സോപ്പ് തേയ്‌ക്കേണ്ടതില്ല. ബേബി സോപ്പില്‍ ആല്‍ക്കലിയുടെ അംശം കുറവായതിനാല്‍ ചര്‍മ്മത്തിന് കേടുപാടുകള്‍ സംഭവിക്കാന്‍ ഇടവരുന്നില്ല.

മൃദുവായി തലത്തുവര്‍ത്താന്‍ ശ്രദ്ധിക്കുക. വെള്ളം ആഗിരണം ചെയ്യാന്‍ പാകത്തിനുള്ള വൃത്തിയുള്ള തുണി ഉപയോഗിക്കുക. ഒരിക്കലും അധികം ബലം പ്രയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക.

uploads/news/2019/01/280711/parenting150119b.jpg

മുലയൂട്ടല്‍ എപ്പോള്‍ തുടങ്ങണം ?


സുഖപ്രസവമാണെങ്കില്‍ പ്രസവിച്ച് ഒരു മണിക്കൂറിനുള്ളിലും സിസേറിയനാണെങ്കില്‍ മയക്കം തെളിഞ്ഞതിനുശേഷം കഴിവതും ആദ്യത്തെ രണ്ടു മുതല്‍ നാലുമണിക്കൂറിനുള്ളിലും മുലയൂട്ടാന്‍ തുടങ്ങണം. മുല വലിച്ചുകുടിക്കാനുള്ള കുഞ്ഞിന്റെ കഴിവ് .... ഏറ്റവും ശക്തമായിരിക്കുന്നത് പ്രസവശേഷമുള്ള ആദ്യ മണിക്കൂറിലാണെന്നറിയുക. ഇനി പറയുന്ന സാഹചര്യങ്ങളില്‍ മുലയൂട്ടരുത്.

1. അമ്മയ്ക്ക് ക്ഷയം, കാന്‍സര്‍, എയ്ഡ്‌സ് മുതലായ രോഗങ്ങള്‍ ഉണ്ടെങ്കില്‍.
2. മദ്യം, മയക്കുമരുന്നുകള്‍, ഫിനോബാര്‍ബിറ്റോണ്‍, സ്റ്റീറോയ്ഡ് എന്നിവ അടങ്ങിയ മരുന്നുകള്‍, ക്ഷയരോഗത്തിനുള്ള മരുന്നുകള്‍ മുതലായവ ഉപയോഗിക്കുന്ന അമ്മമാര്‍.

3. മാനസികാസ്വാസ്ഥ്യമുള്ളവരും അതിനുള്ള മരുന്നുകള്‍ കഴിക്കുന്നവരുമായ അമ്മമാര്‍.
4. മുലയില്‍ വിണ്ടുകീറലുകള്‍, പഴുപ്പ് മുതലായവ ഉള്ളപ്പോള്‍.

5. മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങള്‍ക്ക് ശരിയാംവിധം മുലവലിച്ചു കുടിക്കാനുള്ള ആരോഗ്യം ഉണ്ടായിരിക്കുകയില്ല. കൂടാതെ ശ്വാസകോശത്തിലേക്ക് പാല്‍ ഇറങ്ങി ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാവാനും സാധ്യതയുണ്ട്.

ഇത്രസമയം കൂടുമ്പോള്‍ കൊടുക്കുക എന്നതിനേക്കാള്‍ കുഞ്ഞിന് ആവശ്യമുള്ളപ്പോഴൊക്കെ മുലകൊടുക്കുക എന്ന രീതിയാണ് നല്ലത്.

അല്‍ത്താഫ് പി.എ

Ads by Google
Tuesday 15 Jan 2019 05.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW