Friday, June 21, 2019 Last Updated 7 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 14 Jan 2019 07.35 PM

അര്‍ബുദത്തെ അതിജീവിച്ച് ഇമ്രാന്‍ ഹാഷ്മിയുടെ മകന്‍

uploads/news/2019/01/280457/ayan hashmi copy.jpg

പ്രശസ്ത ബോളീവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മിയുടെ മകന്‍ അയാന്‍ ഹാഷ്മി അര്‍ബുദത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നാലു വയസ്സ് പ്രായമുള്ളപ്പോഴാണ് അയാന്‍ അര്‍ബുദ ബാധിതനാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുന്നത്.

അഞ്ചു വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് അയാന്‍ അര്‍ബുദത്തില്‍ നിന്നും മുക്തനായത്. തന്റെ മകന്‍ അര്‍ബുദത്തെ ചെറുത്തു തോല്‍പ്പിച്ച വിവരം വളരെ സന്തോഷപൂര്‍വ്വമാണ് ഇമ്രാന്‍ ഹാഷ്മി ആരാധകരുമായി പങ്കുവച്ചത്.

''അഞ്ച് വര്‍ഷങ്ങര്‍ക്കു ശേഷമാണ് ഇന്ന് അയാന്‍ അര്‍ബുദത്തില്‍ നിന്നും മുക്തനായിരിക്കുന്നത്. അര്‍ബുദത്തോട് പോരാടുന്ന എല്ലാവര്‍ക്കു വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്്്്. നിങ്ങള്‍ക്കും യുദ്ധം ജയിക്കാം''- ഇമ്രാന്‍ ഹാഷ്മി കുറിച്ചു.

അര്‍ബുദത്തോട് പോരാടുന്ന മകന്റെ ജീവിത സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നഒരു പുസ്തകം ഇമ്രാന്‍ ഹാഷ്മി പ്രസിദീകരിച്ചിരുന്നു. 'ദ കിസ്സ് ഓഫ് ലൗ' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം എഴുതാന്‍ ഇമ്രാന്‍ ഹാഷ്മിയ്ക്ക് വേണ്ട സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്ത സഹായിച്ചത് യുവ എഴുത്തുകാരന്‍ ബിലാല്‍ സിദ്ദിഖിയായിരുന്നു. അര്‍ബുദത്തോട് പോരാടുന്ന എല്ലാവര്‍ക്കും ആത്മവിശ്വാസമേകാനാണ് പുസ്തകം ഇറക്കിയതെന്നും ഇമ്രാന്‍ ഹാഷ്മി തുറന്നു പറഞ്ഞു.

അയാന്റെ രോഗം അര്‍ബുദമാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഞാനും, ഭാര്യ പര്‍വീണും ഒത്തിരി തകര്‍ന്നു പോയെന്നും, കൂടാതെ ഞങ്ങള്‍ അത്മവിശ്വാസം വീണ്ടെടുത്തതോടെ അത് തങ്ങളുടെ കുടുംബത്തിനു പ്രചോദനമായെന്നും ഇമ്രാന്‍ ഹാഷ്മി പറഞ്ഞു.

Ads by Google
Monday 14 Jan 2019 07.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW