Sunday, June 23, 2019 Last Updated 41 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 14 Jan 2019 09.49 AM

വൈദ്യുതി നിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി; കൂട്ടിയ നിരക്കുകള്‍ 18 ന് പ്രഖ്യാപിക്കും

uploads/news/2019/01/280409/kseb.jpg

തിരുവനന്തപുരം: വൈദ്യുതിനിരക്ക് കൂട്ടാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷനില്‍ ധാരണ. നിരക്ക് കൂട്ടാന്‍ സര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചതോടെ കൂട്ടിയ നിരക്കുകള്‍ ഈ മാസം 18ന് പ്രഖ്യാപിക്കും.

നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമായെങ്കിലും എത്ര ശതമാനം വര്‍ധനവ് വരുത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നാലു വര്‍ഷത്തെ നിരക്കുകള്‍ ഒന്നിച്ചു നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവായിരിക്കും ഇറക്കുക. ഈ വര്‍ഷം 1100 കോടി രൂപയും 2020- 21 വര്‍ഷം 750 കോടി രൂപയും അധികം ലഭിക്കുന്ന വിധത്തിലുള്ള നിരക്കു വര്‍ധനയാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. മാസം 50 യൂണിറ്റുവരെ ഉപയോഗിക്കുന്നവരുടെ നിരക്ക് ഈ സാമ്പത്തിക വര്‍ഷം 2.90 രൂപയില്‍ നിന്നു 3.50 രൂപയായും 100 യൂണിറ്റു വരെയുള്ളവരുടെ നിരക്ക് 3.40ല്‍ നിന്ന് 4.20 രൂപയായും വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കിനാണ് സാധ്യത.

അതേസമയം, 40 യൂണിറ്റില്‍ താഴെയുള്ളവരുടെ നിരക്കു വര്‍ധിപ്പിക്കാന്‍ നിര്‍ദേശമില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW