Friday, July 05, 2019 Last Updated 24 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 13 Jan 2019 01.24 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2019/01/280145/azcha.jpg

അശ്വതി: ബന്ധുജന സഹായം ലഭിക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ വിജയം. വിദ്യാര്‍ഥികള്‍ക്ക്‌ ഉന്നത വിജയത്തിനും തൊഴിലന്വേഷകര്‍ക്ക്‌ പുതിയ തൊഴില്‍ ലഭിക്കുവാനും സാധ്യത. സ്വന്തം ബിസിനസ്സില്‍ നിന്ന്‌ ധനലാഭം, തൊഴിലില്‍ അനുകൂലമായ സാഹചര്യം.

ഭരണി: പ്രവര്‍ത്തനവിജയം കൈവരിക്കും. പൊതുപ്രവര്‍ത്തനത്തില്‍ വിജയം. സുഹൃദ്‌സഹായം ലഭിക്കും. വാഹനം മാറ്റി വാങ്ങുവാന്‍ സാധിക്കും. സന്താനങ്ങള്‍ക്ക്‌ രോഗബാധാ സാദ്ധ്യത. കുടുബപ്രശ്‌നങ്ങളില്‍ ശമനം. തൊഴില്‍മേഖല ശാന്തമാകും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.

കാര്‍ത്തിക: പരുക്ക്‌, രോഗദുരിതം എന്നിവ മൂലം ജോലികളില്‍ നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക്‌ തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും. സാമ്പത്തികമായ വിഷമതകള്‍ മറികടക്കും. തൊഴില്‍പരമായ നേട്ടങ്ങള്‍ ഉണ്ടാക്കും. വരവിനേക്കാള്‍ ചെലവ്‌ അധികരിക്കും.

രോഹിണി: പ്രതിസന്ധികളെ അതിജീവിക്കും. ഔഷധങ്ങളില്‍നിന്ന്‌ അലര്‍ജി പിടിപ്പെടാനിടയുണ്ട്‌. പുതിയ വസ്‌ത്രലാഭം പ്രതീക്ഷിക്കാം. വിശ്രമം കുറഞ്ഞിരിക്കും. സുഹൃത്തുക്കളുമായി കലഹ സാദ്ധ്യത. ചെലവ്‌ അധികരിച്ചു നില്‍ക്കുന്നവാരമാണ്‌. ഭാഗ്യപരീക്ഷണങ്ങള്‍ക്കു മുതിരരുത്‌.

മകയിരം: വിശ്രമം കുറയും. വാക്കുകള്‍സൂക്ഷിച്ച്‌ ഉപയോഗിക്കുക. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്‍ദ്ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ ജനസമ്മിതി വര്‍ദ്ധിക്കും. ഇരുചക്ര വാഹനം വാങ്ങും. ബിസിനസുകളില്‍നിന്ന്‌ മികച്ച നേട്ടം.

തിരുവാതിര: വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില്‍ ആര്‍ക്കെങ്കിലും ഉന്നത സ്‌ഥാനലബ്‌ധി. പ്രശ്‌നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. അധികയാത്രകള്‍ വേണ്ടിവരും. ആരോഗ്യപരമായി വാരം അനുകൂലമല്ല. സാമ്പത്തികപരമായ വിഷമതകള്‍ അലട്ടും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

പുണര്‍തം: ഭാര്യാഭര്‍തൃബന്ധത്തില്‍ പ്രശ്‌നങ്ങള്‍. പുതിയ പദ്ധതികളില്‍ പണം മുടക്കും. അതില്‍ നിന്നു മികച്ചനേട്ടവും കൈവരിക്കും. അധികാരികളില്‍നിന്ന്‌ അനുകൂല തീരുമാനം ലഭിക്കും. സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. കുടുംബ സൗഖ്യ വര്‍ദ്ധന. ബിസിനസ്സില്‍ പുരോഗതി.

പൂയം: മാനസികമായ സംതൃപ്‌തി, ജീവിത സൗഖ്യം. ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകലം ഇല്ലാതാകും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നേട്ടം. രോഗദുരിതത്തില്‍ ശമനം. ശാരീരീക സുഖവര്‍ദ്ധന. പ്രവര്‍ത്തനങ്ങളില്‍ നേട്ടം. കര്‍മ്മരംഗത്ത്‌ നേട്ടങ്ങള്‍. ബന്ധുക്കളില്‍ നിന്ന്‌ ഉപഹാരങ്ങള്‍ ലഭിക്കും.

ആയില്യം: മറ്റുള്ളവരെ അമിതമായി ആശ്രയിച്ച്‌ മാനസിക വിഷമം വരുത്തിവയ്‌ക്കും. ഗൃഹാന്തരീക്ഷത്തില്‍ ശാന്തത. അവിചാരിത ധനലാഭം. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയം. കുടുംബ സൗഖ്യം. ബന്ധുജന സമാഗമം. ആരോഗ്യ വിഷമതകളില്‍ ആശ്വാസം. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ദ്ധിക്കും.

മകം: ഗുണപരമായ വാരം. ഉദ്ദിഷ്‌ട കാര്യ സാദ്ധ്യം. തൊഴില്‍പരമായ നേട്ടങ്ങള്‍. ചെലവ്‌ നിയന്ത്രിക്കുവാന്‍ സാധിക്കും. സഹോദര ഗുണം വര്‍ദ്ധിക്കും. സര്‍ക്കാര്‍രേഖകള്‍ ലഭിക്കും. ഉദരരോഗ സാദ്ധ്യത.

പൂരം: കുടുംബാംഗങ്ങളില്‍ നിന്നുള്ള പിന്തുണ. പ്രധാന തീരുമാനങ്ങള്‍ എടുക്കും. പിതാവിന്‌ രോഗ സാധ്യത. പുതുവസ്‌ത്ര ലാഭം ബിസിനസ്സില്‍ ധനലാഭം. തൊഴില്‍ഭാരം മൂലം മനഃസംഘര്‍ഷം. ബന്ധുജന സന്ദര്‍ശനം.

ഉത്രം: പണമിടപാടുകളില്‍ അധികശ്രദ്ധ പുലര്‍ത്തുക. അലസത അപകടമായേക്കാം. ബന്ധുജന സഹായം ലഭിക്കും. ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും. ഔഷധസേവ വേണ്ടിവരും. ഉദരരോഗ സാദ്ധ്യത. പണമിടപാടുകളില്‍ അബദ്ധങ്ങള്‍ സംഭവിക്കാം.

അത്തം: പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. പതിവില്‍ക്കവിഞ്ഞ പണച്ചെലവ്‌. വിവാഹകാര്യത്തില്‍ തീരുമാനം. ഏജന്‍സി പ്രവര്‍ത്തനങ്ങളില്‍ ലാഭം. സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട്‌ അലച്ചില്‍. പ്രണയബന്ധങ്ങളില്‍ നേട്ടം.

ചിത്തിര: ആഡംബര വസ്‌തുക്കള്‍ക്കായി പണം ചെലവിടും. പഠനത്തില്‍ അലസത.അലര്‍ജി ജന്യരോഗ സാദ്ധ്യത. കര്‍മ്മരംഗത്ത്‌ ഉന്നതി. വിവാഹ തീരുമാനമെടുക്കും. മാതൃജനത്തിനുണ്ടായിരുന്ന രോഗത്തിന്‌ ശമനം. സ്വഭവനം വിട്ട്‌ ദൂരയാത്ര വേണ്ടിവരും.

ചോതി: വായ്‌പയെടുക്കുവാനുള്ള ശ്രമം വിജയിക്കും. ലഹരിവസ്‌തുക്കളില്‍ താല്‌പര്യമേറും. പ്രവര്‍ത്തനങ്ങളില്‍ വിജയം. സുഹൃദ്‌സഹായം ലഭിക്കും. മാനസികമായ വിഷമതകളില്‍ നിന്ന്‌ വിടുതല്‍. തൊഴില്‍പരമായ മാറ്റങ്ങള്‍. ബിസിനസ്സില്‍ നേട്ടങ്ങള്‍.

വിശാഖം: അനുകൂല വാരമാണ്‌. കുടുംബ സൗഖ്യവര്‍ദ്ധന. ബിസിനസ്സില്‍ പുരോഗതി. മാനസികമായ സംതൃപ്‌തി. ഭൂമി-വാഹന വില്‍പ്പന വഴി ധനലാഭം. സുഹൃത്തുക്കളുമായി വാഗ്വാദം. പൊതുപ്രവര്‍ത്തനത്തില്‍ ചെറിയ തിരിച്ചടികള്‍.

അനിഴം: പൊതുപ്രവര്‍ത്തനത്തില്‍ ബന്ധുജന പിന്തുണ കുറയും. അനാവശ്യ ചിന്തകള്‍ മൂലം മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. പ്രവര്‍ത്തനങ്ങളില്‍ അവിചാരിത തടസ്സം. ഉപരിപഠനത്തിന്‌ അവസരമൊരുങ്ങും. കടങ്ങള്‍ വീട്ടും. ദാമ്പത്യ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കും.

തൃക്കേട്ട: ബന്ധുഗുണം ലഭിക്കും. പ്രധാന തീരുമാനങ്ങള്‍ എടുക്കും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയം. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. മനസ്സില്‍ സംഘര്‍ഷം അധികരിച്ചിരിക്കും. അന്യരുടെ വാക്കിനാല്‍ മനസ്സിന്‌ മുറിവേല്‍ക്കും. പരീക്ഷാവിജയം.

മൂലം: ഔദ്യോഗികരംഗത്ത്‌ അംഗീകാരം. വിവാഹക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും. കര്‍മ്മരംഗം പുഷ്‌ടിപ്പെടും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഇരുചക്രവാഹനങ്ങള്‍ വാങ്ങിക്കും. ആഗ്രഹങ്ങള്‍ സഫലമാകും.

പൂരാടം: ആഡംബര വസ്‌തുക്കള്‍ക്കായി പണം ചെലവിടും. വിദേശയാത്രകൊണ്ട്‌ നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തില്‍ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വര്‍ദ്ധിക്കും. ഊഹക്കച്ചവടത്തില്‍ വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും.

ഉത്രാടം: രോഗശമനമുണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സാമൂഹിക സേവനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രശസ്‌തി. സര്‍ക്കാരില്‍നിന്ന്‌ ആനുകൂല്യങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ പരീക്ഷകളില്‍ ഉന്നതവിജയം.

തിരുവോണം: ഭൂമി ഇടപാടില്‍ ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ ഉത്തമബന്ധം ലഭിക്കും. സുഹൃദ്‌സമാഗമം ഉണ്ടാകും. ബിസിനസില്‍നിന്നു നേട്ടം. മനസുഖം വര്‍ദ്ധിക്കും. ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയില്‍നിന്നു ധനലാഭം.

അവിട്ടം: ഗൃഹം മോടിപിടിപ്പിക്കും. ദീര്‍ഘദൂരയാത്രകള്‍ നടത്തേണ്ടിവരും. ഇരുചക്രവാഹനം വാങ്ങും. ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. സഹോദരഗുണമുണ്ടാകും. പിതാവില്‍നിന്ന്‌ ആനുകൂല്യങ്ങള്‍.

ചതയം: സുഹൃത്തുക്കള്‍വഴി നേട്ടമുണ്ടാകും. ഊഹക്കച്ചവടത്തില്‍ വിജയം. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപരിപഠനത്തിന്‌ സാധ്യത. പഴയ കാല നിക്ഷേപങ്ങളില്‍ നിന്ന്‌ ധനലാഭം. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥത ശമിക്കും.

പൂരുരുട്ടാതി: സ്വന്തം ഗൃഹത്തില്‍നിന്നും മാറി നില്‍ക്കേണ്ടിവരും. രോഗശമനം ഉണ്ടാകും. ഗൃഹനിര്‍മ്മാണം പുരോഗമിക്കും. വിദേശത്തുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അതു സാധിക്കും. സാമ്പത്തികസ്‌ഥിതി മെച്ചപ്പെടും.

ഉത്രട്ടാതി: പ്രവര്‍ത്തനരംഗത്ത്‌ ശോഭിക്കും. ആലോചിക്കാതെ ചെയ്‌തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച്‌ ചിന്തിച്ച്‌ വിഷമിക്കും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെട്ട്‌ വിജയിക്കും. മേലുദ്യോഗസ്‌ഥരുടെ അംഗീകാരവും അഭിനന്ദനവും നേടും.

രേവതി: ആത്മീയഗുരുക്കളുടെ സാന്നിദ്ധ്യമുണ്ടാകും. സ്വകര്‍മ്മങ്ങളില്‍ താല്‌പര്യം വര്‍ധിക്കും. ശത്രുക്കള്‍ക്കുമേല്‍ വിജയം. തൊഴില്‍മേഖലയില്‍ അഭിവൃദ്ധി. ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം. ധനപരമായി അനുകൂല സമയം.

Ads by Google
Sunday 13 Jan 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW