Sunday, March 17, 2019 Last Updated 2 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 12 Jan 2019 07.31 PM

പാരിസില്‍ ബേക്കറിയില്‍ സ്‌ഫോടനം; രണ്ടു മരണം, നിരവധി പേര്‍ക്ക് പരിക്ക്

2 Killed, Paris explosion

പാരീസ്: ഫ്രാന്‍സ് തലസ്ഥാന നഗരിയില്‍ വന്‍ സ്‌ഫോടനം കനത്ത വാതകചോര്‍ച്ചയെ തുടര്‍ന്ന് പാരിസിലെ നഗര മധ്യത്തിലുള്ള ബേക്കറിയിലാണ് വന്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ രണ്ടു അഗ്നിശമന സേന പ്രവര്‍ത്തകര്‍ മരിച്ചു. 37 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ 10 പേരുടെ നില ഗുരുതരവുമാണ്.

വാതക ചോര്‍ച്ചയുണ്ടെന്നറിഞ്ഞ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ അഗ്നിശമന സേനാ പ്രവര്‍ത്തകരില്‍ രണ്ടു പേരാണു മരിച്ചത്. സമീപ പ്രദേശത്തുണ്ടായിരുന്ന കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തുണ്ടായിരുന്ന വാഹനങ്ങളും പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് നാലു പേരാണ് തുടക്കത്തില്‍ മരിച്ചതെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി സ്ഥിരീകരിച്ചതിനു ശേഷം രണ്ടു പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് പുന:സ്ഥിരീകരണം നടത്തുകയായിരുന്നു.

Ads by Google
Saturday 12 Jan 2019 07.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW