Saturday, February 09, 2019 Last Updated 12 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 12 Jan 2019 10.52 AM

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ നീന്തുന്ന ഈ മീനിനെ പിടിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ സമ്മാനത്തുക

uploads/news/2019/01/279911/sailfish.jpg

കടലും കടല്‍ ജീവികളും എന്നും അത്ഭുതമാണ്. ആഴക്കടലിലെ മീനുകളുടെ ആകൃതിയും നിറവും സ്വഭാവ സവിശേഷതകളും നമുക്ക് എപ്പോഴും വിസ്മയവുമാണ്.

മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത്തില്‍ നീന്താന്‍ കഴിവുള്ള സെയ്ല്‍ഫിഷിനെ കുറിച്ചാണ് ഇവിടെ പറഞ്ഞുവരുന്നത്. ലോകത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ നീന്താന്‍ കഴിവുള്ള ജീവിയാണ് ഇവ. അതുകൊണ്ടു തന്നെ കുതിച്ചു പായുന്ന സെയില്‍ ഫിഷിനെ സാഹസികമായി പിടികൂടുന്നത് വലിയ സമ്മാനത്തുക കൈപ്പറ്റാവുന്ന കടല്‍ വിനോദവുമാണ്.

കൂര്‍ത്ത് നീണ്ട അഗ്രമുള്ള വാള്‍ പോലെയുള്ള മേല്‍ത്താടിയുള്ള ഇവ അറ്റ്‌ലാന്റിക് കരീബിയന്‍ സമുദ്രങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്. കണ്ടാല്‍ ഭീകരനാണെന്ന് തോന്നുമെങ്കിലും ശത്രുകളില്‍ നിന്നും രക്ഷനേടാന്‍ മാത്രം 'വാള്‍ത്താടി' ഉപയോഗിക്കുന്ന വെറും പാവത്താന്മാരാണ് ഇവര്‍.

ഏപ്രില്‍ മാസത്തോടെ ഇവ മുട്ടയിടും. 40 ലക്ഷത്തോളം മുട്ടകള്‍ വരെ ഇടാന്‍ കഴിവുള്ളവരാണ് സെയില്‍ ഫിഷുകള്‍. ഏകദേശം 70 മണിക്കൂറുകള്‍ക്കുള്ളില്‍ ഈ മുട്ടകള്‍ വിരിച്ച് കുഞ്ഞുങ്ങള്‍ പുറത്തുവരും. പൂര്‍ണ്ണ വളര്‍ച്ചയെത്തുന്ന സെയില്‍ഫിഷിന് ഒന്‍പത് അടിവരെ നീളവും 90 കിലോയോളം ഭാരവും വരും. ഏഴു വര്‍ഷം വരെയാണ് ഇവയുടെ ആയുസ്സ്.

പായ്ക്കപ്പലിലെ പായ് പോലെ വിടര്‍ന്നു നില്‍ക്കുന്ന ചിറകുകളാണ് ഇവയുടെ മറ്റൊരു പ്രത്യേകത. ശരീരത്തിന്റെ അത്രതന്നെ നീളം ഈ ചിറകുകള്‍ക്കും ഉണ്ട്.

Ads by Google
Saturday 12 Jan 2019 10.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW