Wednesday, June 12, 2019 Last Updated 9 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 08.34 PM

നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ രോഗികള്‍ക്ക് 'തണലൊരുക്കാന്‍' ഗായിക സയനോര: അറിയിപ്പുമായി ഫെയ്‌സ്ബുക്ക് ലൈവ്

Facebook live,  Sayanora Philip

നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ രോഗികള്‍ക്ക് തണലൊരുക്കാന്‍ ഗായിക സയനോര ഫിലിപ്പ്. ഇത്തരത്തിലുള്ള കിടപ്പു രോഗികള്‍ക്കായി തണല്‍ വീട് ഒരുക്കുന്ന സൗജന്യ ചികിത്സാ പദ്ധതി ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് സയനോര അറിയിച്ചിരിക്കുന്നത്.

കണ്ണൂര്‍ മര്‍മര ബീച്ച് ഹൗസില്‍ ജനുവരി 27 നാണ് സൗജന്യ ചികിത്സാ പദ്ധതി നടക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്ന 150 ഓളം പേര്‍ക്ക് മൂന്നു മാസത്തെ വൈദ്യ സഹായവും വിദഗ്ധ ഡോക്ടര്‍മാരുടെ സൗജന്യ ശുശ്രൂഷയും ലഭിക്കുമെന്നും ലൈവില്‍ സയനോര വ്യക്തമാക്കുന്നുണ്ട്.

പരിചയത്തില്‍ കിടപ്പിലായ പാരാപ്ലീജിയ രോഗികള്‍ ഉണ്ടെങ്കില്‍ ഈ വിവരം എത്രയും പെട്ടെന്ന് അറിയിക്കണമെന്നും സയനോര ആവശ്യപ്പെടുന്നുണ്ട്. വൈദ്യ സഹായത്തിനൊപ്പം പേന നിര്‍മ്മാണം, കുട നിര്‍മ്മാണം തുടങ്ങിയവയില്‍ പരിശീലനം നല്‍കി ജീവിതത്തിലേക്ക് പ്രതീക്ഷയോടെ മടക്കി കൊണ്ടുവരിക എന്നതും തണല്‍ വീടിന്റെ ലക്ഷ്യമാണെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW