Tuesday, June 25, 2019 Last Updated 33 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 08.25 PM

തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ സംസ്ഥാനത്തെ ടൂറിസം മേഖലയെ ബാധിച്ചുവെന്ന് മുഖ്യമന്ത്രി

uploads/news/2019/01/279711/harthal.jpg

തിരുവനന്തപുരം: തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ സംസ്ഥാനത്തെ ടൂറിസം മേഖലയെ ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൂറിസത്തെ ബാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് ചില ഹര്‍ത്താലുകള്‍ നടത്തിയതെന്ന് സംശയമുണ്ട്. കേരളത്തിലേക്ക് വരരുതെന്ന് ചില രാജ്യങ്ങള്‍ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പ്രതിഷേധത്തിന്റെ അവസാനഘട്ടമാണ് ഹര്‍ത്തായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം കനകക്കുന്നില്‍ വസന്തോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിഷേധത്തിന്റെ അവസാന ഘട്ടമാണ് ഹര്‍ത്താല്‍. എന്നാല്‍ അത് തുടക്കത്തിലെ പ്രയോഗിക്കുന്ന രീതി അടുത്തകാലത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. കാട്ടാന ഒരാളെ ചവുട്ടിക്കൊന്നപ്പോള്‍ നാളെ ഹര്‍ത്താലുണ്ടോ എന്ന് ചോദിക്കുന്ന സ്ഥിതിയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി നടന്ന അക്രമത്തെ തുടര്‍ന്ന് തങ്ങളുടെ പൗരന്‍മാര്‍ കേരള സന്ദര്‍ശനം നടത്തരുതെന്ന് ബ്രിട്ടനും അമേരിക്കയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW