Friday, January 11, 2019 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 08.07 PM

'മുങ്ങിയ' വാഗണ്‍ ആലപ്പുഴയില്‍ 'പൊങ്ങി': കേരളത്തിന് അനുവദിച്ച 60 ടണ്‍ ഗോതമ്പ് എത്തിയത് പുറപ്പെട്ട് 11 മാസങ്ങള്‍ക്കു ശേഷം

Railway goods train, 60 ton wheat

ആലപ്പുഴ : കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് അനുവദിച്ച റേഷന്‍ എത്തിയത് പതിനൊന്ന് മാസത്തിന് ശേഷം. റേഷനായി അനുവദിച്ച ഗോതമ്പാണ് 11 മാസത്തിനു ശേഷം ആലപ്പുഴയിലെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് തൊഴിലാളികള്‍ ഇതിലെ ഗോതമ്പ് ലോറിയില്‍ കയറ്റി എഫ്.സി.ഐ ഗോഡൗണിലെത്തിച്ചത്. ഗോതമ്പ് മോശമാണെന്ന് കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിലാണ് പതിനൊന്ന് മാസം മുമ്പ് പുറപ്പെട്ടതാണ് വാഗണെന്ന് ബോദ്ധ്യമായത്.

ഹരിയാന പഞ്ചാബ് മേഖലകളില്‍ നിന്ന് റേഷന്‍ ഗോതമ്പുമായി 2018 ഫെബ്രുവരിയില്‍ പുറപ്പെട്ട വാഗണാണ് വിവിധ സ്‌റ്റേഷനുകള്‍ കറങ്ങി ബുധനാഴ്ച വൈകിട്ട് ആലപ്പുഴ റെയില്‍വേ യാര്‍ഡില്‍ എത്തിയത്. 60 ടണ്‍ ഗോതമ്പാണ് ഒരു വര്‍ഷത്തോളം വാഗണില്‍ ഇരുന്ന് നശിച്ചത്. സാധാരണ 21 വാഗണ്‍ ഒരുമിച്ചാണ് കേന്ദ്രത്തില്‍ നിന്ന് അയയ്ക്കാറുള്ളത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ 20 വാഗണുകളേ ആലപ്പുഴയിലെത്തിയിരുന്നുള്ളു. ഒരു വാഗണ്‍ കാണാതെ പോയെന്നാണ് അന്ന് വിശദീകരണമുണ്ടായത്. ഇതാണ് ഇപ്പോള്‍ ആലപ്പുഴയിലെത്തിയത്.

സംഭവത്തില്‍ വിശദമായ അന്വേഷണമുണ്ടാകും. ഭക്ഷ്യധാന്യം നശിച്ചതിന് റെയില്‍വേ എഫ്.സി.ഐയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരും. റെയില്‍വേ ഉദ്യോഗസ്ഥരും എഫ്.സി.ഐ അധികൃതരും സംഭവത്തെക്കുറിച്ച് പരിശോധിച്ച് ഉടന്‍ തീരുമാനമെടുക്കും. ഗോതമ്പ് എഫ്.സി.ഐയില്‍ സൂക്ഷിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ വാഗണിന് പലതവണ തകരാറുണ്ടായതിനെ തുടര്‍ന്നാണ് വൈകിയതെന്നാണ് പ്രാഥമിക നിഗമനം.

Ads by Google
Friday 11 Jan 2019 08.07 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW