Tuesday, June 25, 2019 Last Updated 16 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 07.45 PM

മൃതദേഹം ലഭിച്ചത് മൂന്നു ഭാഗങ്ങളായി, കരള്‍ തകര്‍ന്നിരുന്നു: പ്രസവത്തില്‍ മരിച്ച കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Rajasthan baby,  Autopsy

ജയ്പൂര്‍: പ്രസവത്തിനിടെ നഴ്‌സ് ശക്തിയായി വലിക്കുന്നതിനിടെ രണ്ടായി മുറിഞ്ഞുപോയ കുഞ്ഞിന്റെ നടുക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മൂന്ന് ഭാഗങ്ങളായാണ് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ സുരേന്ദ്ര ഡഗ്ഗര്‍ വെളിപ്പെടുത്തി.

പ്രസവത്തില്‍ കുട്ടിയുടെ കാല്‍ ഒടിഞ്ഞിരുന്നു, കരളിന് സാരമായ തകരാര്‍ സംഭവിച്ചിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. രാജസ്ഥാനിലെ ജയ്‌സാല്‍മറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് നടുക്കുന്ന സംഭവം നടന്നത്. ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുഞ്ഞിന്റെ അമ്മയും അച്ഛനും രംഗത്തു വന്നതോടെയാണ് നടുങ്ങുന്ന സംഭവം പുറത്തറിയുന്നത്പ്രസവത്തിനിടെ നഴ്‌സ് ശക്തിയായി വലിച്ചെതിനെ തുടര്‍ന്ന് ചോരക്കുഞ്ഞ് രണ്ടായി മുറിഞ്ഞ് ഒരു ഭാഗം ഗര്‍ഭപാത്രത്തില്‍ കുടുങ്ങുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും ഹെല്‍ത്ത് സെന്റര്‍ ഇന്‍ ചാര്‍ജിനെ മാറ്റുകയും ചെയ്തു.

ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ ഒരു ഭാഗം മുറിഞ്ഞ് കുടുങ്ങിയതോടെ മറ്റൊരു ആശുപത്രിയിലേക്ക് ഗുരുതരമായ അവസ്ഥ ഇവരെ അറിയിക്കുക പോലും ചെയ്യാതെ റഫര്‍ ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. പിഴവ് മറച്ചുവെയ്ക്കുകയും പുറത്തു വന്ന കുട്ടിയുടെ ശരീര ഭാഗവും ആശുപത്രി അധികൃതര്‍ ഒളിപ്പിച്ചു. പ്രസവം നടന്നുവെന്നും മറുപിള്ള ഗര്‍ഭപാത്രത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് കുട്ടിയുടെ പിതാവ് തിലോക് ഭാട്ടി പറയുന്നു.

തുടര്‍ന്ന് റഫര്‍ ചെയ്തതനുസരിച്ച് ഉമൈദ് ആശുപത്രിയിലെത്തിയപ്പോഴാണ് ദീക്ഷ കന്‍വാര്‍- തിലോക് ഭാട്ടി ദമ്പതികള്‍ സംഭവം അറിയുന്നത്. പിന്നാലെ ഇരുവരും പരാതിയുമായി പോലീസില്‍ സമീപിക്കുകയും ഗുരുതര അനാസ്ഥ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതോടെ രണ്ട് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. കുഞ്ഞിന്റെ പുറത്തുവന്ന ഭാഗം പോലീസ് രാംഗഢ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കണ്ടെടുത്തിരുന്നു.

Ads by Google
Friday 11 Jan 2019 07.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW