Wednesday, June 26, 2019 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 07.56 PM

ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്ത ചെറുകിട വ്യാപാരികള്‍ക്ക് 10 ലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ് നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

GST, insurance

ന്യൂഡല്‍ഹി: ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്ത ചെറുകിട വ്യാപാരികള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ചെറിയ പ്രീമിയം തുക നിശ്ചയിച്ച് പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന പ്രകാരം അപകട ഇന്‍ഷുറന്‍സ് നല്‍കാനാണ് ആലോചന. ഇന്‍ഷുറസ് കവറേജ് എടുക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് നല്‍കാനാണ് പദ്ധതിയുടെ ഭാഗമായി ആലോചിക്കുന്നത്.

പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഈ മാസം അവസാനത്തോടെ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന പ്രകാരം നിലവില്‍ രണ്ട് ലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. 12 രൂപയാണ് ഇതിന്റെ വാര്‍ഷിക പ്രീമിയം നിരക്ക്. എസ്.ബി അക്കൗണ്ടുള്ള 18-70 വയസ് പ്രായപരിധിയിലുള്ള ആര്‍ക്കും ഈ ഇന്‍ഷുറന്‍സ് സ്‌കീമിന്റെ ഭാഗമാകാം.

ഈ പദ്ധതിയിലേക്ക് ചെറുകിട വ്യാപാരികളെ കൂടി ഉള്‍പ്പെടുത്താനാണ് ആലോചന. സംരംഭം വിപുലീകരിക്കാനും കമ്പ്യുട്ടര്‍വല്‍ക്കരിക്കാനും ഉദ്ദേശിക്കുന്ന സംരംഭകര്‍ക്ക് വായ്പകള്‍ നല്‍കാനും വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയരൂപീകരണത്തിനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW