Friday, January 11, 2019 Last Updated 7 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 07.30 PM

മിഠായി തെരുവിലെ അക്രമം; മേലുദ്യോഗസ്ഥന്റെ വീഴ്ച തുറന്നുകാട്ടിയ പോലീസുകാരനെതിരെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Umesh Vallikkunnu, Kaliraj Mahesh Kumar

കോഴിക്കോട്: ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് മിഠായി തെരുവില്‍ നടന്ന അക്രമം അമര്‍ച്ച ചെയ്യുന്നതില്‍ സിറ്റി പോലീസ് കമ്മീഷണറായിരുന്നു കാളിരാജ് മഹേഷ് കുമാറിനെതിരെ തുറന്നടിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ഉറപ്പായി. കാളിരാജിന്റെ വീഴ്ച തുറന്നു കാട്ടിയ പോലീസ് ഉദ്യോഗസ്ഥന്‍ ഉമേഷ് വള്ളിക്കുന്നിനെതിരെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് മിഠായി തെരുവില്‍ വേണ്ടത്ര പോലീസിനെ വിന്യസിക്കുന്നതില്‍ വീഴ്ച ഉണ്ടായെന്നായിരുന്നു ഉഷേിന്റെ തുറന്ന വിമര്‍ശനം. ഇതിനെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ തിങ്കളാഴ്ചയോടെ നടപടിയുണ്ടാകും.

അതേസമയം കാളിരാജ് മഹേഷ് കുമാറിന്റെ വീഴ്ചയ്‌ക്കെതിരെ പോലീസ് സേനയ്ക്കുള്ളില്‍ വിമര്‍ശനം ശക്തമാണ്. സേനയ്ക്കുള്ളില്‍ തന്നെയുള്ള വിമര്‍ശനം ശരിവച്ച് കാളിരാജിനെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. പോലീസ് ആസ്ഥാനത്തേക്കാണ് കാളിരാജിനെ മാറ്റിയത്.

Ads by Google
Ads by Google
Loading...
TRENDING NOW