Friday, January 11, 2019 Last Updated 7 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 06.15 PM

കണ്ണീരണിഞ്ഞ് ആന്‍ഡി മറെ: ​ വികാരഭരിതമായി വിരമിക്കല്‍ പ്രഖ്യാപനം

Andy Murray

മെല്‍ബണ്‍: മുന്‍ ഒന്നാം നമ്പര്‍ താരമായ ആനഡി മറെ ടെന്നീസില്‍ നിന്ന് വിരമിക്കുന്നു. മെല്‍ബണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് വൈകാരികമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്നാണ് കരിയര്‍ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നതെന്ന് അദേഹം വ്യക്തമാക്കി.

തന്റെ കരിയറിലെ അവസാന ടൂര്‍ണമെന്റാകും ഓസ്‌ട്രേലിയന്‍ ഓപ്പണെന്ന് ആന്‍ഡി മറെ വെളിപ്പെടുത്തി. വിമ്പിള്‍ഡണില്‍ പങ്കെടുത്ത് വിരമിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അത്രയും നാള്‍ തനിക്ക് മത്സരിക്കാനാകില്ലെന്നും ആന്‍ഡി മറെ വ്യക്തമാക്കി. എഴുപത്തിയാറു വര്‍ഷത്തിനു ശേഷം യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ബ്രിട്ടീഷ് താരമാണ് ആന്‍ഡി മറെ. ലണ്ടന്‍ ഒളിമ്പിക്‌സില്‍ റോജര്‍ ഫെഡററെ പരാജയപ്പെടുത്തി മറെ സ്വര്‍ണം നേടിയിരുന്നു. 31 കാരനായ ആന്‍ഡി മറെയുടെ പ്രഖ്യാപനത്തില്‍ ടെന്നീസ് ലോകം ഞെട്ടിയിരിക്കുകയാണ്.

Ads by Google
Friday 11 Jan 2019 06.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW