Tuesday, March 19, 2019 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 06.56 PM

പോരാട്ടം നരേന്ദ്ര മോഡിയും നേതാവില്ലാത്ത മഹാസഖ്യവും തമ്മില്‍; ബി.ജെ.പി അധികാരം നിലനിര്‍ത്തും: അമിത് ഷാ

Amit Shah

ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യത്തെ വിമര്‍ശിച്ച് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ. 2019ലെ പൊതുതിരഞ്ഞെടുപ്പ് നരേന്ദ്ര മോഡിയും നേതാവില്ലാത്ത മഹാസഖ്യവും തമ്മിലാണെന്ന് അമിത് ഷാ പറഞ്ഞു. ഡല്‍ഹിയിലെ രാംലീല മൈതാനത്ത് പാര്‍ട്ടി നടന്ന പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഒറ്റയ്ക്ക് നിന്നാല്‍ മോഡിയെ നേരിടാനാകില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബോധ്യമായി. വരുന്ന തിരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷത്തോടെ മോഡി പ്രധാനമന്ത്രി ആകുമെന്നും അമിത് ഷാ പറഞ്ഞു.

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. ക്ഷേത്രം എവിടെയാണോ ഇരുന്നത് അവിടെ തന്നെ ക്ഷേത്രം നിര്‍മ്മിക്കും. എന്നാല്‍ അയോധ്യ കേസ് വേഗത്തില്‍ തീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ല. ഭരണഘടന പാലിച്ച് തന്നെയാകും ക്ഷേത്ര നിര്‍മ്മാണം. പാര്‍ട്ടിയുടെ അടിസ്ഥാന ആശയങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നും അമിത് ഷാ പറഞ്ഞു.

മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനത്തില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു കൊണ്ടാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്. ഇന്ത്യയിലെ യുവാക്കളുടെ ദീര്‍ഘനാളായുള്ള ആവശ്യമായിരുന്നു സാമ്പത്തിക സംവരണം. അഞ്ച് വര്‍ഷത്തിനിടെ നിരവധി ജനോപകാര പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി. എന്നാല്‍ വര്‍ഷങ്ങളായി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും അമിത് ഷാ ആരോപിച്ചു.

അസമിലെ അനധികൃത കുടിയേറ്റക്കാരെ രാഹുല്‍ ഗാന്ധി വോട്ട് ബാങ്ക് ആക്കി മാറ്റുകയാണ്. അനധികൃത കുടിയേറ്റക്കാര്‍ ബി.ജെ.പിക്ക് തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള വഴിയല്ല. നാടിന്റെ സുരക്ഷയാണ് പാര്‍ട്ടിക്ക് പ്രധാനമെന്നും അമിത് ഷാ പറഞ്ഞു. മോഡി അധികാരത്തില്‍ എത്തിയാല്‍ 2022ഓടെ രാജ്യത്തെ എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് അമിത് ഷാ പറഞ്ഞു. എല്ലാ സേനാ വിഭാഗങ്ങളിലും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW