Friday, January 11, 2019 Last Updated 9 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 06.30 PM

എസ്.ബി.ഐ ആക്രമണം; എന്‍.ജി.ഒ യൂണിയന്‍ നേതാവിന്റെ പങ്ക് സ്ഥിരീകരിച്ചു

SBI branch, NGO union

തിരുവനന്തപുരം: ദ്വിദിന പണിമുടക്ക് ദിവസം തിരുവനന്തപുരം എസ്.ബി.ഐ ശാഖ ആക്രമിച്ച കേസില്‍ എന്‍.ജി.ഒ യൂണിയന്‍ നേതാവ് സുരേഷ് ബാബുവിന്റെ പങ്ക് പോലീസ് സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്‍.ജി.ഒ യൂണിയന്റെ സംസ്ഥാന കമ്മറ്റി അംഗമാണ് സുരേഷ് ബാബു.

വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. അതേസമയം എസ്.ബി.ഐ ആക്രമണക്കേസില്‍ അറസ്റ്റിലായ രണ്ട് എന്‍.ജി.ഒ യൂണിയന്‍ നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അറസ്റ്റിലായ ഹരിലാല്‍, അശോകന്‍ എന്നിവരുടെ ജാമ്യപേക്ഷയാണ് തള്ളിയത്. തിരുവനന്തപുരം ഫസ്റ്റ് €ാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

Ads by Google
Ads by Google
Loading...
TRENDING NOW