Friday, January 11, 2019 Last Updated 5 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 05.11 PM

അത് തീര്‍ത്തും വ്യക്തിപരം, പ്രോത്സാഹിപ്പിക്കില്ല: ഹാര്‍ദ്ദികിനേയും രാഹുലിനേയും 'കൈവിട്ട്' കോഹ്‌ലി

 Rahul , Pandya,  Kohli

സിഡ്‌നി: ടിവി ചാനലിലെ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദമായതിനു പിന്നാലെ ഇരു താരങ്ങളെയും കൈവിട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യയും കെഎല്‍ രാഹുലുമാണ് സ്വകാര്യ ടിവി ചാനലിലെ പരിപാടിക്കിടെ വിവാദമായ പ്രസ്താവന നടത്തിയത്. സംഭവം വിവാദമാകുകയും വിനോദ് റായ് അധ്യക്ഷനായ സമിതി ബിസിസിഐ നടപടിക്ക് ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇത്തരം വ്യക്തിഗത അഭിപ്രായ പ്രകടനങ്ങള്‍ ടീമിന്റെ അഭിപ്രായമായി വ്യാഖ്യാനിക്കരുതെന്ന് കോഹ്‌ലി ആവശ്യപ്പെട്ടു.

ഇത്തരം പരാമര്‍ശങ്ങള്‍ ഒരു കാരണവശാലും സ്വീകര്യമല്ലെന്ന കാര്യം ഇരുവരെയും അറിയിച്ചിട്ടുണ്ടെന്ന് കോഹ്‌ലി വ്യക്തമാക്കി. ഇരുവരും നടത്തിയ പ്രസ്താവനയുടെ ഗൗരവം ഇരുവര്‍ക്കും ഇതിനകം ബോ4്യമായിട്ടുണ്ട്. ഇനിയും ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കില്ലെന്നാണ് പ്രതീക്ഷയെന്നും സിഡ്‌നിയിലെ ഒന്നാം ഏകദിനത്തിനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരെ കാണവെ കോഹ്‌ലി പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ഉത്തരവാദിത്തമുള്ള താരങ്ങളെന്ന നിലയില്‍ ഞങ്ങളോരുത്തരും ഇത്തരം പരാമര്‍ശങ്ങളെ തെറ്റായിട്ടാണ് കാണുന്നതെന്നും കോഹ്‌ലി വ്യക്തമാക്കി. ഇരുവരെയും രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും ഓസീസിനെതിരായ ആദ്യ ഏകദിനത്തിനുള്ള ടീമില്‍ ഇരുവരെയും പരിഗണിച്ചിട്ടില്ല.

Ads by Google
Ads by Google
Loading...
TRENDING NOW