Friday, January 11, 2019 Last Updated 2 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 04.33 PM

അയഡിന്‍ ഒരു ശീലമാക്കാം

''മനുഷ്യരുടെയും മൃഗങ്ങളുടെയും വളര്‍ച്ചയിലും വികാസത്തിലും അയഡിന്റെ അഭാവം പലവിധത്തിലുള്ള പ്രതികൂല ഘടകങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനെയാണ് അയഡിന്‍ അപര്യാപ്ത രോഗങ്ങള്‍ എന്നു പറയുന്നത്''
uploads/news/2019/01/279694/idain110119t.jpg

നിത്യജീവിതത്തില്‍ അയഡിന്റെ സ്വാധീനത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? മനുഷ്യരുടെയും മൃഗങ്ങളുടെയും വളര്‍ച്ചയിലും വികാസത്തിലും അയഡിന്റെ അഭാവം പലവിധത്തിലുള്ള പ്രതികൂല ഘടകങ്ങള്‍ സൃഷ്ടിക്കുന്നു.

ഇതിനെയാണ് അയഡിന്‍ അപര്യാപ്ത രോഗങ്ങള്‍ എന്നു പറയുന്നത്. അയഡിന്റെ അഭാവം തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനം സ്തംഭിപ്പിക്കുന്നു.

അയഡിന്‍ ആരോഗ്യത്തിന്


ദിവസേന അര് ടീസ്പൂണ്‍ അയഡിന്‍ കലര്‍ന്ന ഉപ്പ് മുതിര്‍ന്നവര്‍ ഉപയോഗിച്ചാല്‍ 150 മൈക്രോഗ്രാം അയഡിന്‍ ശരീരത്തിന് ലഭിക്കുന്നതാണ്. കടല്‍ വെള്ളത്തിലുള്ള അയഡിന്‍ അയോണ്‍സ്, അയഡിന്‍ മൂലകമായി ഓക്‌സിഡൈസ് ചെയ്യപ്പെട്ട് ആവിയായി പോവുകയും അവിടെ നിന്ന് അത് മഴവെള്ളത്തോടൊപ്പം മണ്ണിലേക്ക് പതിക്കുന്നു.

മഴ കുറഞ്ഞ സ്ഥലങ്ങളിലും മലയോര പ്രദേശങ്ങളിലും ഇത് ആവശ്യത്തിനു മണ്ണില്‍ ചേരാതിരിക്കുകയോ ഒലിച്ചുപോവുകയോ ചെയ്യുന്നതുമൂലം ഇവിടെ വളരുന്ന ചെടികളിലും കൃഷിയിടങ്ങളിലും വളരെകുറച്ച് അയഡിന്‍ മാത്രമേ കാണുകയുള്ളൂ. ഇവിടെ ജീവിക്കുന്നവരില്‍ അയഡിന്‍ അപര്യാപ്തത ഏറെ കണ്ടുവരുന്നു. ഇവര്‍ക്ക് അയഡിന്‍ അപര്യാപ്തത കുറയ്ക്കാന്‍ അയഡൈസ്ഡ് ഉപ്പിനെ ആശ്രയിക്കണം.

കടല്‍ മത്സ്യങ്ങളായ ചാള, ചൂര, കൊഞ്ച്, കടല്‍ച്ചെടികളായ കൊമ്പ് കെല്‍പ് എന്നിവ അയഡിന്റെ കലവറയാണ്. പാലും പാലുല്‍പ്പന്നങ്ങളും, മുട്ട, ബട്ടര്‍ ബീന്‍സ്, ഉരുളക്കിഴങ്ങ്, ഉണക്കിയ പ്ലം, പഴം തുടങ്ങിയവയും അയഡിന്റെ പ്രധാന സ്രോതസുകളാണ്.

അയഡിന്‍ അടങ്ങിയ ആഹാര സാധനങ്ങള്‍


1. കടല്‍ സസ്യങ്ങള്‍: ഏറ്റവും കൂടുതല്‍ അയഡിന്‍ അടങ്ങിയിട്ടുള്ള കടല്‍സസ്യമാണ് കൊമ്പ് കെല്‍പ്. ഒരു ഗ്രാം കെല്‍പ്പില്‍ 2984 മൈക്രോ ഗ്രാം അയഡിന്‍ അടങ്ങിയിട്ടുണ്ട്.

2. കടല്‍ മത്സ്യങ്ങള്‍: കൊഴുപ്പു കുറഞ്ഞ മീനുകളിലാണ് അയഡിന്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത്. 3 ഔണ്‍സ് (85 ഗ്രാം) കോഡ് മത്സ്യത്തില്‍ 63 മുതല്‍ 99 മൈക്രോ ഗ്രാം അഥവാ 42 മുതല്‍ 62 ശതമാനം വരെ ആര്‍ഡിഐ ഉണ്ട്.

3. കൊഞ്ച്: 3 ഔണ്‍സ് (85 ഗ്രാം) കൊഞ്ചില്‍ 35 മൈക്രോ ഗ്രാം അഥവാ 23 ശതമാനം ആര്‍ഡിഐ ഉണ്ട്.
4. ചൂര: 3 ഔണ്‍സ് (85 ഗ്രാം) ചൂരയില്‍ 17 മൈക്രോ ഗ്രാം അഥവാ 11 ശതമാനം ആര്‍ഡിഐ ഉണ്ടാകും.

5. മുട്ട: മഞ്ഞക്കരുവിലാണ് അയഡിന്‍ അധികമായി അടങ്ങിയിരിക്കുന്നത്. ഒരു മുട്ടയില്‍ നിന്നും ഏകദേശം 16 ശതമാനം ആര്‍ഡിഐ ലഭ്യമാണ്.
6. പാല്‍: ഒരു കപ്പ് പാലില്‍ (250 മില്ലി ലിറ്ററില്‍ നിന്ന്) 56 മുതല്‍ 110 മൈക്രോഗ്രാം വരെ അയഡിന്‍ ലഭിക്കും.

7. തൈര്: ഒരു കപ്പ് തൈരില്‍ ഏകദേശം 90 മൈക്രോഗ്രാം അയഡിന്‍ അടങ്ങിയിട്ടുണ്ട്.
8. ചീസ്: ഒരു ഔണ്‍സ് ചീസില്‍ നിന്ന് 10 മുതല്‍ 15 മൈക്രോഗ്രാം വരെ അയഡിന്‍ ലഭിക്കും.

9. ബട്ടര്‍ ബീന്‍സ്: ഒരു കപ്പ് വേവിച്ച ബട്ടര്‍ ബീന്‍സില്‍ 16 മൈക്രോഗ്രാം അയഡിന്‍ അല്ലെങ്കില്‍ 10 ശതമാനം ആര്‍ഡിഐ ഉണ്ടാകും.
ഉരുളക്കിഴങ്ങ് (ജൈവം): വേവിച്ച ഒരു കപ്പ് കിഴങ്ങില്‍ നിന്നും 33.3 മുതല്‍ 52.7 ശതമാനം വരെ ആര്‍ഡിഐ ലഭിക്കും.

uploads/news/2019/01/279694/idain110119a.jpg

അയഡിന്റെ ധര്‍മ്മം


ശരീരകോശങ്ങളുടെ ഉപാപചയ പ്രവര്‍ത്തനത്തിന് അത്യാവശ്യമായ ഒരു മൂലകമാണ് അയഡിന്‍. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തിലൂടെ ഭക്ഷണത്തെ ഊര്‍ജമാക്കി മാറ്റുന്ന പ്രക്രിയയ്ക്ക് സഹായിക്കുന്ന പ്രധാനെപ്പട്ട ഹോര്‍മോണുകളായ ടി3, ടി4 എന്നിവയുടെ ഉല്പാദനത്തിനുമാണ് അയഡിന്‍ ഉപയോഗിക്കുന്നത്.

ശരീരതാപം നിയന്ത്രിക്കുന്നതിനും കോശങ്ങളുടെ വളര്‍ച്ചയ്ക്കും വിഘടനത്തിനും ഹൃദയം, വൃക്ക, ത്വക്ക്, മസ്തിഷ്‌കം, കരള്‍ എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനും തൈറോയ്ഡ് ഹോര്‍മോണ്‍ അനിവാര്യമാണ്.

അയഡിന്‍ അപര്യപ്തതയുടെ പാര്‍ശ്വഫലങ്ങള്‍


അയഡിന്റെ കുറവ് കൊണ്ടുണ്ടാകുന്ന പ്രധാനപ്പെട്ട രോഗങ്ങളാണ് ഹൈപ്പോതൈറോയ്ഡിസം, ഹാഷിമോട്ടോസ്, ക്രെറ്റിനിസം എന്നിവ. ഹൈപ്പോതൈറോയ്ഡിസം രോഗികള്‍ക്കു കഴുത്തിലുണ്ടാകുന്ന വലിയ മുഴ ഒരു പ്രധാന രോഗലക്ഷണമാണ്. ഊര്‍ജസ്വലത ഇല്ലായ്മ, ഡിപ്രഷന്‍, ഉത്കണ്ഠ, ക്ഷീണം, മുടികൊഴിച്ചില്‍, സ്ത്രീകള്‍ക്ക് ആര്‍ത്തവ ക്രമക്കേട് എന്നിവ മറ്റ് ചില രോഗലക്ഷണങ്ങളാണ്.

ഭക്ഷണത്തിലെ അയഡിന്‍ പോരായ്മ നികത്തിയും, ചികിത്സകളും കൊണ്ട് ഇവ പരിഹരിക്കാവുന്നതാണ്. അയഡിന്റെ അതിപ്രസരം കൊണ്ടുണ്ടാകുന്ന രോഗമാണ് ഹൈപ്പോതൈറോയ്ഡിസം. ഗോയിറ്റര്‍: അയഡിന്‍ അസംന്തുലിതാവസ്ഥ മൂലം ഉണ്ടാകുന്ന മറ്റൊരുരോഗമാണ് ഗോയിറ്റര്‍. തൈറോയ്ഡ് ഗ്രന്ഥി വീങ്ങിവരുന്ന അവസ്ഥയാണിത്. കഴുത്തില്‍ മുഴ കാണപ്പെടുന്നു.

ഗോയിറ്ററോജനിക് ഭക്ഷണങ്ങള്‍


ഭക്ഷണപദാര്‍ഥങ്ങളില്‍ നിന്നും അയഡിന്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് തടയുന്നവയാണ് ഗോയിറ്ററോജനിക് ഭക്ഷണങ്ങള്‍. ക്രൂസിഫെറസ് പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവര്‍, ബ്രൊക്കോളി, ചീര, മുധരക്കിഴങ്ങ്, നിലക്കടല എന്നിവ ഗോയിറ്ററോജനിക് ഭക്ഷണങ്ങളാണ്. ഇവ മിതമായി ഉപയോഗിക്കുന്നതാണ് നല്ലത്.

എസ്. താരാകുമാരി,
ടെക്‌നിക്കല്‍ ഓഫീസര്‍
ഐഡിഡി കണ്‍ട്രോള്‍ സെല്‍

Ads by Google
Friday 11 Jan 2019 04.33 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW