Friday, January 11, 2019 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 03.58 PM

സ്ത്രീവിരുദ്ധ പരാമര്‍ശം: ഹാര്‍ദികും രാഹുലും ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ നിന്നും പുറത്ത്

Hardik Pandya, KL Rahul,  Suspension

സിഡ്‌നി: സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ നിന്നും പുറത്ത്. ടിവി ഷോയില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായതിനു പിന്നാലെ വിനോദ് റായ് സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് അച്ചടക്ക നടപടി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ശനിയാഴ്ചയാണ് ആദ്യ മത്സരം. ടെസ്റ്റ് പരമ്പരയില്‍ തുടര്‍ പരാജയമായിരുന്ന ഓപ്പണര്‍ കെഎല്‍ രാഹുലിനെ സെലക്ഷനു പോലും പരിഗണിക്കില്ലെന്നും പാണ്ഡ്യയെ ആദ്യ ഏകദിനത്തിനു പരിഗണിക്കില്ലെന്നുമാണ് ബിസിസിഐയില്‍ നിന്നും പുറത്തു വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഔദ്യോഗികമായി ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. അന്തിമ തീരുമാനത്തിനായി കാത്തിരിക്കുന്നതിനാല്‍ പാണ്ഡ്യയോട് നാളെത്തെ ഏകദിനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് മാനേജ്‌മെന്റ് നല്‍കിയ നിര്‍ദേശം.

അച്ചടക്ക നടപടിയുടെ ഭാഗമായി ഇരു താരങ്ങളെയും രണ്ട് ഏകദിന മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് വിനോദ് റായ് സമിതി ശുപാര്‍ശ ചെയ്തത്.കോഫി വിത്ത് കരണ്‍ എന്ന ടിവി ചാറ്റ് ഷോയില്‍ പാണ്ഡ്യയും രാഹുലും നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഇരുവര്‍ക്കും ബിസിസിഐ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം തുടങ്ങാനിരിക്കെയാണ് ഇരുതാരങ്ങള്‍ക്കും കനത്ത തിരിച്ചടിയാകുന്ന തീരുമാനം. വിവാദ പരാമര്‍ശത്തില്‍ പാണ്ഡ്യ സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറയുകയും ചെയ്തു. കാരണം കാണിക്കല്‍ നോട്ടീസിന് ബിസിസിഐക്ക് പാണ്ഡ്യ നല്‍കിയ മറുപടിയില്‍ തൃപ്തിയില്ലെന്ന് വിനോദ് റായ് പ്രതികരിച്ചു. ഇതേതുടര്‍ന്നാണ് രണ്ട് ഏകദിനങ്ങളില്‍ വിലക്കന് സമിതി ശുപാര്‍ശ ചെയ്തത്.

എന്നാല്‍ സമിതി അംഗമായ ഡയാന എഡുല്‍ജിയുടെ കൂടി തീരുമാനം അറിഞ്ഞ ശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്നും വിനോദ് റായ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താരങ്ങളെ വിലക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ബിസിസിഐ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഹാര്‍ദിക് ട്വിറ്ററിലൂടെ നടത്തിയ ക്ഷമാപണത്തില്‍ കരണ്‍ ജോഹറിന്റെ അഭിമുഖത്തിനിടെ ആവേശം കുടിപ്പോയപ്പോള്‍ നടത്തിയതാണ് പ്രസ്തുത പരാമര്‍ശങ്ങളെന്ന് ഹാര്‍ദിക് വ്യക്തമാക്കിയിരുന്നു. ടിവി ഷോയില്‍ തന്റെ ജീവിതത്തിലെ സ്ത്രീകളെക്കുറിച്ചും അവരുമായുള്ള ബന്ധത്തെക്കുറിച്ചും പരിപാടിയില്‍ ഹാര്‍ദികും കെഎല്‍ രാഹുലും തുറന്നു പറഞ്ഞിരുന്നു. ഹാര്‍ദികും രാഹലും ഒന്നിച്ച ആറാമത്തെ എപ്പിസോഡിലാണ് തുറന്നു പറച്ചില്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW