Friday, June 21, 2019 Last Updated 4 Min 42 Sec ago English Edition
Todays E paper
Ads by Google
രഘുവരന്‍ രാമന്‍
Friday 11 Jan 2019 12.05 PM

'പഴയ തലൈവര്‍ തിരുമ്പി വന്തിട്ടേന്‍', പൊങ്കലിന് രജനിയുടെ തകര്‍പ്പന്‍ പേട്ടതുള്ളല്‍; പേട്ട, ഒരു കംപ്ലീറ്റ് രജനി എന്റര്‍ടൈനര്‍

കബാലിയിലും കാലയിലും ഒതുങ്ങി അഭിനയിച്ച രജനിയല്ല പേട്ടയിലുള്ളത്. സിനിമയിലുടനീളം നിറഞ്ഞ് നില്‍ക്കുകയാണ് ദളപതി. പ്രായം കവച്ചുവയ്ക്കുന്ന തീപ്പൊരി ഡയലോഗുകള്‍കൊണ്ടും ഫൈറ്റ് സീനുകള്‍കൊണ്ടും നിറഞ്ഞ് നില്‍ക്കുകയാണ് താരം. പ്രണയവും തമാശയും ഹീറോയിസവുമൊക്കെ നിറച്ച് സ്‌റ്റൈല്‍മന്നന്റെ ആരാധകര്‍ക്ക് കാഴ്ചയുടെ പൂരം തന്നെയാണ് കാര്‍ത്തിക് സുബ്ബരാജ് എന്ന സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.
petta movie review, Rajaneekanth

രജനികാന്ത് ആരാധകരെ ആവേശത്തിലാഴ്ത്തി പേട്ട പൊങ്കല്‍ റിലീസായി തിയേറ്ററുകളില്‍ എത്തി. പഴയ സൂപ്പര്‍സ്റ്റാര്‍ രജനിയുടെ മടങ്ങിവരവ് തന്നെയാണ് പേട്ട എന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാം. കബാലിയിലും കാലയിലും ഒതുങ്ങി അഭിനയിച്ച രജനിയല്ല പേട്ടയിലുള്ളത്. സിനിമയിലുടനീളം നിറഞ്ഞ് നില്‍ക്കുകയാണ് ദളപതി. പ്രായം കവച്ചുവയ്ക്കുന്ന തീപ്പൊരി ഡയലോഗുകള്‍കൊണ്ടും ഫൈറ്റ് സീനുകള്‍കൊണ്ടും നിറഞ്ഞ് നില്‍ക്കുകയാണ് താരം. പ്രണയവും തമാശയും ഹീറോയിസവുമൊക്കെ നിറച്ച് സ്‌റ്റൈല്‍മന്നന്റെ ആരാധകര്‍ക്ക് കാഴ്ചയുടെ പൂരം തന്നെയാണ് കാര്‍ത്തിക് സുബ്ബരാജ് എന്ന സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.

petta movie review, Rajaneekanth

പതിവ് പോലെ തന്നെ ഹാസ്യവും പ്രണയവും നിറഞ്ഞതാണ് ചിത്രത്തിന്റെ ഒന്നാം പകുതി. കാളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനി അവതരിപ്പിക്കുന്നത്. ആദ്യപകുതി അവസാനിക്കുന്നതോടെ ചിത്രത്തിന്റെ ഗതി തന്നെ മാറുകയാണ്. ഇടവേളയോടെയാണ് ചിത്രം ഒരു മാസ് സിനിമ വിഭാഗത്തിലേക്ക് എത്തുന്നത്. പിന്നീട് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന, ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റിലേക്കാണ് ചിത്രം നീങ്ങുന്നത്.

petta movie review, Rajaneekanth

രണ്ടാം പകുതിയാകുന്നതോടെ ചിത്രം കാളിയില്‍ നിന്നും പേട്ട ഏറ്റെടുക്കുകയാണ്. പേട്ടയുടെ കഥയാണ് രണ്ടാം പകുതിയില്‍ പറയുന്നത്. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് അയാള്‍ പേട്ടയായിരുന്നു. പിന്നീട് കഥയും കഥാപാത്രങ്ങളും ചെന്നൈയിലേക്ക് നീങ്ങുകയാണ്. ഇവിടെ വമ്പന്‍ ട്വിസ്റ്റിലൂടെ ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിക്കുകയാണ് സംവിധായകന്‍. പ്രേക്ഷകര്‍ ഊഹിക്കാവുന്ന കഥാഗതിയില്‍ സംവിധായകന്‍ ഒളിപ്പിച്ച സസ്‌പെന്‍സ് തന്നെയാണ് രണ്ടാം പകുതിയിലെ ഏറ്റവും വലിയ പ്രത്യേകതയും, ചിത്രത്തിന്റെ ട്വിസ്റ്റും. സിനിമയുടെ കഥപറച്ചിലില്‍ ഒരിക്കല്‍ പോലും യാതൊരു വിധത്തിലുമുള്ള ലാഗ് പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നില്ലെന്നത് സംവിധായകന്റെ വിജയം തന്നെയാണ്.

petta movie review, Rajaneekanth

പ്രായത്തെ മറികടക്കുന്ന ഡയലോഗ് ഡെലിവെറിയും ആക്ഷന്‍ രംഗങ്ങളുമാണ് ചിത്രത്തില്‍ രജനി അവതരിപ്പിച്ചിരിക്കുന്നത്. ഇതുകൊണ്ട് തന്നെയാണ് പഴയ രജനിയെ തിരികെ കിട്ടിയെന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നതും. സംവിധായകന്റെ ലക്ഷ്യവും അതുതന്നെ ആയിരുന്നു എന്ന് പറയാം. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയും സാമൂഹിക വിഷയങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. ജാതി വെറിയും, കമിതാക്കള്‍ക്കെതിരെയുള്ള ആക്രമണവും, പശുവുമൊക്കെത്തന്നെ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. രജനിയുടെ പ്രസരിപ്പും ഊര്‍ജ്ജവും സ്‌ക്രീന്‍ പ്രസന്‍സും തന്നെയാണ് ചിത്രത്തിന്റെ പവര്‍ഫുള്‍ പോയിന്റ്.

petta movie review, Rajaneekanth

രജനികാന്തിനൊപ്പം വമ്പന്‍ താരനിര തന്നെയാണ് പേട്ടയില്‍ അണി നിരന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയം വിജയ് സേതുപതിയുടെ വേഷമായിരുന്നു. ചെറുതാണെങ്കിലും ജിത്തുവായി വിജയ് സേതുപതി തകര്‍ത്താടുകയായിരുന്നു. വില്ലനായി നവാസുദ്ദീന്‍ സിദ്ദഖിയും പ്രേക്ഷകരെ ഞെട്ടിച്ചു. ശശികുമാറിന്റെ മാലികും ശ്രദ്ധ നേടി. എന്നാല്‍ നായികമാരായി എത്തിയ സിമ്രാനും തൃഷയ്ക്കും യാതൊന്നും ചെയ്യാനുണ്ടായിരുന്നില്ല. യാതൊരു വിധത്തിലും ശ്രദ്ധ നേടാന്‍ മാത്രം കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യവും ലഭിച്ചില്ല. ഇവരെ കൂടാതെ ബോബി സിംഹ, മണികണ്ഠന്‍, മാളവിക മൊഹന്‍, മഹേന്ദ്രന്‍, രാംദോസ് തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തി.

petta movie review, Rajaneekanth

അനിരുദ്ധ് രവിചന്ദ്രന്റേതാണ് സംഗീതം. ചിത്രത്തിന്റെ ജീവനാഡിയാണ് അനിരുദ്ധിന്റെ സംഗീതം എന്ന് വേണം പറയാന്‍. ബാക്ക്ഗ്രൗണ്ട് സ്‌കോറും ചെയ്തിരിക്കുന്നത് അനിരുദ്ധ് തന്നെയാണ്. അനിരുദ്ധിന്റെ മറ്റ് ചിത്രങ്ങള്‍ പോലെ തന്നെ പടം കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസില്‍ ആ പശ്ചാത്തല സംഗീതം മുഴങ്ങും. അത്രയ്ക്കും പവര്‍ഫുള്‍ ആയിരുന്നു രജനിയുടെ ഇന്‍ട്രോയിലെയും മറ്റ് കഥാ സന്ദര്‍ഭങ്ങളിലെയും പശ്ചാത്തല സംഗീതം. വിവേക് ഹര്‍ഷന്റെ എഡിറ്റിംഗും അതി ഗംഭീരമാണ്. തിരുവിന്റെ ഛായാഗ്രഹണവും അമ്പരപ്പിക്കും.

വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ രജനിയെ തിരികെ എത്തിക്കാന്‍ സാധിച്ചു എന്നതാണ് സംവിധായകന്റെ വിജയം. പക്കാ രജനി ഷോ ആണെങ്കിലും അതിനപ്പുറം മികച്ചൊരു അനുഭവം തന്നെയാണ് പേട്ട. പൊങ്കലിന് രജനിയുടെ പേട്ടതുള്ളലിനെ തകര്‍ക്കാന്‍ തലയുടെ വിശ്വാസത്തിന് സാധിച്ചിട്ടില്ലെന്നതും വ്യക്തമാണ്.

Ads by Google
രഘുവരന്‍ രാമന്‍
Friday 11 Jan 2019 12.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW