Friday, January 11, 2019 Last Updated 10 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 10.55 AM

വൈദ്യുത മോട്ടോര്‍ സൈക്കിളുമായി ഹാര്‍ലി ഡേവിഡ്‌സന്‍

Harley Davidson LiveWire is the brand’s first electric bike

സാങ്കേതിക വിദ്യയില്‍ തല്‍പരരായ, പ്രീമിയം ഉപയോക്താക്കളെ ലക്ഷ്യമിട്ടു പുത്തന്‍ വൈദ്യുത മോട്ടോര്‍ സൈക്കിള്‍ വികസിപ്പിക്കാനായി സാംസ്ങ്ങും യുഎസ് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സനും കഴിഞ്ഞ നാലു വര്‍ഷത്തോളമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ്.

ഇപ്പോഴിതാ ഹാര്‍ലി ഡേവിഡ്‌സന്റെ ആദ്യ വൈദ്യുത മോട്ടോര്‍ സൈക്കിള്‍ ലാസ് വെഗാസിലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ(സി ഇ എസ്)യില്‍ അനാവരണം ചെയ്തു. സാംസങ് എസ് ഡി ഐ കമ്പനിയുടെ ബാറ്ററി പായ്ക്ക് സഹിതമെത്തുന്ന 'ലൈവ് വയറി'ന്റെ രംഗപ്രവേശം സാംസങ് തന്നെയാണു സ്ഥിരീകരിച്ചത്.

ഹാര്‍ലിയുടെ ആദ്യ വൈദ്യുത ബൈക്കിനായി ലിതിയം അയോണ്‍ സെല്ലുകളാണ് സാംസങ് എസ് ഡി ഐ വികസിപ്പിച്ചത്. 'ലൈവ് വയറി'ന്റെ സാങ്കേതികവിവരങ്ങളൊന്നും ഹാര്‍ലി ഡേവിഡ്‌സന്‍ പുറത്തുവിട്ടിട്ടില്ല. ബാറ്ററി ശേഷി, ഭാരം തുടങ്ങിയവ സംബന്ധിച്ചു സൂചനകളേയില്ല.

പെര്‍മനന്റ് മാഗ്‌നറ്റ് വൈദ്യുത മോട്ടോര്‍ സഹിതമെത്തുന്ന ബൈക്കില്‍ ഊര്‍ജ സംഭരണത്തിനായി റീചാര്‍ജബ്ള്‍ എനര്‍ജി സ്റ്റോറേജ് സിസ്റ്റ(പ്രധാന ബാററ്റി)മാണ് ഉപയോഗിച്ചിരിക്കുന്നത്. കാസ്റ്റ് അലൂമിനിയം ഹൗസിങ്ങില്‍ സൂക്ഷിച്ച ലിഥിയം അയോണ്‍ സെല്ലുകളാണിത്. ലൈറ്റുകള്‍ക്കും ഹോണിനും ഡിസ്‌പ്ലേയ്ക്കുമൊക്കെയായി മറ്റൊരു 12 വോള്‍ട്ട് ലിഥിയം അയോണ്‍ ബാറ്ററിയും ബൈക്കിലുണ്ട്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 'ലൈവ് വയര്‍' 180 കിലോമീറ്റര്‍ ഓടുമെന്നാണു പ്രതീക്ഷ. നിശ്ചലാവസ്ഥയില്‍ നിന്ന് വെറും മൂന്നര സെക്കന്‍ഡില്‍ ബൈക്ക് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കുകയും ചെയ്യും. ആദ്യമായി പ്രദര്‍ശനത്തിനെത്തുന്ന വേളയില്‍ തന്നെ 'ലൈവ് വയറി'നുള്ള പ്രീ ബുക്കിങ്ങും ഹാര്‍ലി ഡേവിഡ്‌സന്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

ബൈക്കിനായി പ്രത്യേകം സജ്ജീകരിച്ചു വെബ്‌സൈറ്റ് വഴിയാണു 'ലൈവ് വയര്‍' ബുക്ക് ചെയ്യാന്‍ അവസരം. ഓഗസ്റ്റോടെ ഡെലിവറി ആരംഭിക്കുമെന്നു കരുതുന്ന 'ലൈവ് വയറി'ന് 29,799 ഡോളര്‍(ഏകദേശം 20.96 ലക്ഷം രൂപ) ആണു വില. അടുത്ത വര്‍ഷത്തോടെ ഹാര്‍ലി 'ലൈവ് വയര്‍' ഇന്ത്യയിലെത്തുമെന്നാണു പ്രതീക്ഷ.

Ads by Google
Ads by Google
Loading...
TRENDING NOW