Wednesday, June 26, 2019 Last Updated 44 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 10.50 AM

ഹെക്ടറിനെ ഇന്ത്യയിലെത്തിച്ച് വാഹനനിര്‍മ്മാതാക്കളായ എംജി

mg motor india names its first suv hector

ആദ്യ വാഹനം ഹെക്ടറിനെ ഇന്ത്യയിലെത്തിച്ച് വാഹനനിര്‍മ്മാതാക്കളായ എംജി. ചൈനീസ് വാഹന നിര്‍മാതാക്കളായ സായിക്കിന്റെ ഉടമസ്ഥതയിലുള്ള എംജി രാജ്യാന്തര വിപണിയിലെ തങ്ങളുടെ ബംബര്‍ ഹിറ്റ് വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷ. ജനറല്‍ മോട്ടോഴ്‌സില്‍ നിന്നു സ്വന്തമാക്കിയ ഹലോല്‍ ശാലയില്‍ നിന്നാണ് എംജി വാഹനങ്ങള്‍ പുറത്തിറങ്ങുക.

യുകെ, ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍ജിനീയറുമാരുടെ നേതൃത്വത്തിലാണ് എംജിയുടെ വാഹനങ്ങള്‍ നിര്‍മിക്കുന്നത്. ഗ്രീക്ക് ദേവന്‍ (യുദ്ധ വീരന്‍) ഹെക്ടറില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന് എംജി ഹെക്ടര്‍ എന്ന പേരു നല്‍കിയിരിക്കുന്നത്.

യുവി സെഗ്മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എംജിയുടെ ആദ്യ എസ്‌യുവി ഈ വര്‍ഷം രണ്ടാം പാദത്തില്‍ വിപണിയിലെത്തും. ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍ തുടങ്ങിയ വാഹനങ്ങളുടെ സെഗ്‌മെന്റിലേയ്ക്കായിരിക്കും ഹെക്ടറിനെ എംജി പുറത്തിറക്കുക. 14 ലക്ഷം മുതല്‍ 18 ലക്ഷം വരെയായിരിക്കും എസ്യുവിയുടെ വില.

തുടക്കത്തില്‍ വര്‍ഷത്തില്‍ 80000 വാഹനങ്ങളും പിന്നീട് രണ്ടു ലക്ഷം വാഹനങ്ങളും പുറത്തിറക്കാനാണ് കമ്പനി പദ്ധതി. ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലാകമാനം ഏകദേശം 100 ടച്ച് പോയിന്റുകളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഏകദേശം 1500 തൊഴിലവസരങ്ങള്‍ ഇത് സൃഷ്ടിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഷാങ്ഹായില്‍ നടത്തിയ ചടങ്ങില്‍ വാഹനത്തിന്റെ ആദ്യ ചിത്രം എംജി പ്രദര്‍ശിപ്പിച്ചിരുന്നു. ആദ്യ വാഹനം എസ്യുവിയും രണ്ടാം വാഹനം ഏഴു സീറ്റുള്ള ഈ ഇലക്ട്രിക് എസ്യുവിയുമായിരിക്കും എന്നാണ് കരുതുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW