Tuesday, March 19, 2019 Last Updated 2 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 10.47 AM

ആമസോണ്‍ ഖുറാന്‍ വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തലാക്കി

amazon removes items imprinted with verses from the quran

വാഷിങ്ടണ്‍ : ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ ആമസോണ്‍ ഖുറാന്‍ വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തലാക്കി. ഇസ്ലാം മതവിശ്വാസികളുടെ വികാരം വ്രണപ്പെടുന്നെന്ന് കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ആമസോണിന്റെ നടപടി. മുസ്ലിം ഉപദേശക സംഘടനയായ അമേരിക്കന്‍ - ഇസ്ലാമിക് റിലേഷന്‍സ് (സിഎഐആര്‍) ആണ് ആദ്യമായി ആമസോണിന് പരാതി നല്‍കിയത്.

ഖുറാന്‍ വചനങ്ങള്‍ എഴുതിയ ഡോര്‍ മാറ്റ്, ബാത്ത് മാറ്റ് തുടങ്ങിയ ഉത്പന്നങ്ങളാണ് ആമസോണ്‍ നിര്‍ത്തലാക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്പന്നങ്ങളെക്കുറിച്ച് സമുദായത്തിലെ അംഗങ്ങളില്‍ നിന്ന് ലഭിച്ച പരാതികളെ തുടര്‍ന്നാണ് ആമസോണുമായി ബന്ധപ്പെട്ടതെന്ന് സിഎഐആര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ ഗൈഡ് ലൈന്‍സ് ഓരോ വില്‍പനക്കാരനും പിന്‍തുടരണമെന്നും, ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്നും ആമസോണ്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. സംശയാസ്പദമായ ഉല്‍പന്നങ്ങള്‍ ഞങ്ങളുടെ സ്റ്റോറില്‍ നിന്ന് നീക്കംചെയ്യുമെന്നും ആമസോണ്‍ അറിയിച്ചു.

ആമസോണില്‍ വില്‍ക്കുന്ന ഇത്തരം നിന്ദ്യമായ ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കുകയാണ് സിഎഐആര്‍. ഉത്പന്നങ്ങളില്‍ ഇസ്ലാമിക് കലിഗ്രാഫിയിലാണ് എഴുതിയിരിക്കുന്നത്. പ്രവാചകനായ മുഹമ്മദ്, ഖുറാനിലെ വചനങ്ങള്‍ എന്നിവയെക്കുറിച്ചാണ് ഉത്പന്നങ്ങളില്‍ പ്രധാനമായും എഴുതിയിരിക്കുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച സ്‌പെയിനിലെ അല്‍ ഹംബ്ര കൊട്ടാരത്തിന്റെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത ടോയ്‌ലറ്റ് സീറ്റ് കവര്‍ അടക്കമുള്ള ഉത്പന്നങ്ങള്‍ ആമസോണില്‍ വില്‍ക്കുന്നതായും സിഎഐആര്‍ ചൂണ്ടിക്കാട്ടി.

Ads by Google
Ads by Google
Loading...
TRENDING NOW